ആശങ്ക ഒഴിഞ്ഞു: കണ്ണൂർ സെൻട്രൻ ജയിൽ ഇഗ്നോ പരീക്ഷ കേന്ദ്രമാക്കില്ല,വിദ്യാർത്ഥികൾക്ക് മറ്റിടങ്ങളിൽ പരീക്ഷയെഴുതാമെന്ന് സർവ്വകലാശാല
ഇന്ദിരാ ഗാന്ധി ഓപ്പൺ സർവകലാശാലയുടെ എംബിഎ പരീക്ഷയ്ക്ക് കണ്ണൂർ സെൻട്രൽ ജയിൽ സെന്ററായി തെരഞ്ഞെടുത്ത് വെട്ടിലായ വിദ്യാർഥികൾക്ക് ഒടുവിൽ പരീക്ഷ എഴുതാൻ അനുമതി.
കണ്ണൂർ : ഇന്ദിരാ ഗാന്ധി ഓപ്പൺ സർവകലാശാലയുടെ എംബിഎ പരീക്ഷയ്ക്ക് കണ്ണൂർ സെൻട്രൽ ജയിൽ സെന്ററായി തെരഞ്ഞെടുത്ത് വെട്ടിലായ വിദ്യാർഥികൾക്ക് ഒടുവിൽ പരീക്ഷ എഴുതാൻ അനുമതി. സംഭവം വിവാദമായതിനെ തുടർന്നാണ്പരീക്ഷ സെന്റർ മാറ്റി അപേക്ഷിക്കാൻ സർവകാലശാല വിദ്യാർഥികൾക്ക് അനുമതി നൽകിയത്.തെറ്റായ വിവരം സർവകലാശാല വെബ്സൈറ്റിൽ നൽകിയതിനെ തുടർന്ന് അൻപതിലധികം വിദ്യാർത്ഥികളാണ് കണ്ണൂർ സെൻട്രൽ ജയിൽ പരീക്ഷ സെന്ററായി തെരഞ്ഞെടുത്തിരുന്നത്.
വരുന്നജൂൺ മാസത്തിലാണ് ഇന്ദിരാ ഗാന്ധി ഓപ്പൺ സർവകലാശാലയുടെ എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷ നടക്കുന്നത്. കഴിഞ്ഞ രണ്ടു സെമസ്റ്ററിലും ഇവർ പരീക്ഷ എഴുതിയത് കൂത്തുപറമ്പ് നിർമലഗിരി കോളജിലാണ് എഴുതിയിരുന്നത്. ഇത്തവണ നിർമല ഗിരിയിൽ പരീക്ഷ സെന്റർ അനുവദിച്ചിട്ടില്ല.പകരം സർവകലാശാല വെബ്സൈറ്റിൽ അനുവദിച്ച സെന്ററുകകളിൽ ഒന്ന് കണ്ണൂർ സെൻട്രൽ ജയിലായിരുന്നു.. യാത്ര സൗകര്യം അടക്കം പരിഗണിച്ച് നിർമഗിരിയിൽ പരീക്ഷ എഴുതിയ അൻപതിൽ അധികം വിദ്യാർഥികൾ 1700 രൂപ ഫീസടച്ച് സെൻട്രൽ ജയിൽ പരീക്ഷ സെന്ററായി തെരഞ്ഞെടുത്തു.
എന്നാൽ സെൻട്രൽ ജയിൽ പരീക്ഷ സെന്ററാകുമോയെന്ന സംശയം തോന്നിയ വിദ്യാർഥികളിൽ ചിലർ നടത്തിയ അന്വേഷണമാണ് സർകലാശാലയുടെ പിഴവ് കണ്ടെത്തിയത്.. ജയിൽ അധികൃരുമായി ബന്ധപ്പെട്ടപ്പോൾ ജയിലിൽ പരീക്ഷ സെന്റർ ഇല്ലെന്ന് ബോധ്യപ്പെട്ടുകയായിരുന്നു.ഒരിക്കൽ അപേക്ഷ സമർപ്പിച്ചതിനാൽ ആറു മാസം കഴിഞ്ഞു മാത്രമാണ് അടുത്ത അവസരം. ഇതോടെ ജൂണിൽ നടക്കുന്ന പരീക്ഷ ഇവർക്ക് എഴുതാൻ ആകില്ലെന്ന സ്ഥിതിയായി..വിദ്യാർഥികളുടെ അവസരം നഷ്ടമാകുന്നത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.പിഴവ് ബോധ്യപ്പെട്ട സർവകലാശാല വീണ്ടും അപേക്ഷിക്കാൻ അനുമതി നൽകിയതോടെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരം ഒരുങ്ങുകയായിരുന്നു.പരിയാരം അടക്കം വിവിധ കേന്ദ്രങ്ങളിലാണ് വിദ്യാർത്ഥികൾക്ക് ഇഗ്നോ പരീക്ഷ എഴുതാൻ അനുമതി നൽകിയത്.