മതപ്രചാരകനായ പിതാവിന്റെ പേരില്‍ ക്ലബ്ബില്‍ നിന്നും പുറത്താക്കപ്പെട്ട ജമീമ ഇന്ന് രാജ്യത്തിന്റെ പ്രിയങ്കരി, മറുപടി കളിക്കളത്തില്‍ നല്‍കിയെന്ന് ക്യാപ്റ്റന്‍
ഐസിസി വനിതാ ഏകദിന ലോകകപ്പിലെ സമിഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ച്വറി നേടി ഇന്ത്യയെ വിജയത്തിലേക്ക് ജമീമ റോഡ്രിഗസിന് എങ്ങുനിന്നും അഭിനന്ദനപ്രവാഹമാണ്.
പിതാവിന്റെ മതപരമായ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്നുള്ള ഖാര്‍ ജിംഖാനയില്‍ നിന്നും വിലക്കപ്പെട്ട വ്യക്തിയായിരുന്നു ഒരിക്കല്‍ ജമീമ. 2023-ല്‍ ക്രിക്കറ്റിലെ നേട്ടങ്ങള്‍ക്ക് ഖാര്‍ ജിംഖാനയില്‍ ഓണററി അംഗത്വം ലഭിച്ച ജെമിമയുടെ അംഗത്വം റദ്ദാക്കപ്പെട്ടിരുന്നു.
മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പിലെ സെമിഫൈനലില്‍ സെഞ്ച്വറി നേടി ഇന്ത്യയെ വിജയത്തിലേക്ക് ജമീമ റോഡ്രിഗസിന് എങ്ങുനിന്നും അഭിനന്ദനപ്രവാഹമാണ്. 134 പന്തില്‍ 14 ഫോറുകളോടെ 127 റണ്‍സ് നേടിയ ജെമിമയുടെ ഇന്നിങ്‌സ് ഇന്ത്യയെ 339 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന് വിജയത്തിലേക്ക് നയിച്ചു. റെക്കോര്‍ഡ് സ്‌കോര്‍ ചേസ് ചെയ്ത് ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്.
പിതാവിന്റെ മതപരമായ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്നുള്ള ഖാര്‍ ജിംഖാനയില്‍ നിന്നും വിലക്കപ്പെട്ട വ്യക്തിയായിരുന്നു ഒരിക്കല്‍ ജമീമ. 2023-ല്‍ ക്രിക്കറ്റിലെ നേട്ടങ്ങള്‍ക്ക് ഖാര്‍ ജിംഖാനയില്‍ ഓണററി അംഗത്വം ലഭിച്ച ജെമിമയുടെ അംഗത്വം റദ്ദാക്കപ്പെട്ടിരുന്നു. പിതാവ് ഇവാന്‍ റോഡ്രിഗസ് ക്ലബ്ബിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി 'ബ്രദര്‍ മാനുവല്‍ മിനിസ്ട്രീസ്' എന്ന പേരില്‍ 18 മാസത്തിനിടെ ഏകദേശം 35 മതസംഗമങ്ങള്‍ സംഘടിപ്പിച്ചതാണ് വിവാദത്തിന് കാരണം.
ക്ലബ്ബിന്റെ ഭരണസംവിധാനം മത-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ക്ലബ്ബുമായി ബന്ധപ്പെട്ട് പിതാവ് സംഗമങ്ങള്‍ സംഘടിപ്പിച്ചതിന് നടപടി നേരിടേണ്ടിവന്നത് ജമീമയും.
ഖാര്‍ ജിംഖാന ജെമീമയ്ക്ക് മൂന്ന് വര്‍ഷത്തേക്കുള്ള ഓണററി അംഗത്വം നല്‍കിയാണ് ആദരിച്ചത്. ക്രിക്കറ്റിലെ അവരുടെ സ്ഥിരതയാര്‍ന്ന പ്രകടനവും യുവതലമുറയ്ക്ക് മാതൃകയായ നേട്ടങ്ങളുമാണ് ഇതിന് പിന്നിലെ കാരണം. എന്നാല്‍, ക്ലബ്ബിന്റെ ഭരണസമിതി ഈ അംഗത്വം ഏകകണ്ഠമായി റദ്ദാക്കി.
ജെമിമയുടെ പിതാവ് ഇവാന്‍ റോഡ്രിഗസ് ക്ലബ്ബിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ച് മതപരമായ സംഗമങ്ങള്‍ സംഘടിപ്പിച്ചു എന്ന കാരണത്താലാണിത്. ക്ലബ്ബിനുള്ളില്‍ മതപരമോ രാഷ്ട്രീയമോ ആയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നതാണ് ഭാരവാഹികളുടെ നിലപാട്.
വിവാദം പുറത്തുവന്നപ്പോള്‍ ജെമീമ ഇതേക്കുറിച്ച് പരസ്യമായി പ്രതികരിച്ചില്ല. എന്നാല്‍, സെമിഫൈനല്‍ മത്സരശേഷം മാധ്യമങ്ങളോട് അവര്‍ ഇതേക്കുറിച്ച് സൂചിപ്പിച്ചു. വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുകയായിരുന്നു. പക്ഷേ, ക്രിക്കറ്റ് എന്റെ ശ്രദ്ധ മുഴുവന്‍ കളിക്കളത്തിലേക്ക് തിരിച്ചുവിട്ടെന്ന് ജമീമ പറഞ്ഞു.
പിതാവ് ചെയ്ത തെറ്റിന് ജമീമയെ ശിക്ഷിച്ചത് ശരിയല്ലെന്നാണ് പൊതുവെയുണ്ടായ വിലയിരുത്തല്‍. അവരുടെ ക്രിക്കറ്റ് നേട്ടങ്ങള്‍ക്ക് നല്‍കിയ അംഗത്വം പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷിക്കുന്നത് നീതിയുക്തമല്ലെന്നും വാദമുണ്ട്.
ജെമീമയ്ക്ക് സംഭവിച്ചത് ദൗര്‍ഭാഗ്യകരമാണ്. കളിക്കളത്തില്‍ തന്റെ മറുപടി നല്‍കിയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പ്രതികരിച്ചു. വിവാദങ്ങള്‍ക്ക് മുകളില്‍ ഉയരാന്‍ ജമീമയ്ക്ക് കഴിഞ്ഞെന്നാണ് സ്മൃതി മന്ഥാനയുടെ പ്രതികരണം.