ശതകോടികളുടെ സമ്പാദ്യവുമായി ബുമ്രയും ഭാര്യ സഞ്ജനയും, വാച്ചിന് മാത്രം 24 ലക്ഷം രൂപ, കോടികള്‍ വിലമതിക്കുന്ന വീടുകളും കാറുകളും, പട്ടിക ഇങ്ങനെ
ഇന്ത്യന്‍ ക്രിക്കറ്റിന്റെ സൂപ്പര്‍സ്റ്റാര്‍ ജസ്പ്രീത് ബുമ്രയുടെ ആഡംബര ജീവിതം ഏവരേയും അതിശയിപ്പിക്കുന്നതാണ്.
ഡ്രീം11, വണ്‍പ്ലസ്, ബോഅറ്റ്, റോയല്‍ സ്റ്റാഗ്, യൂണിക്‌സ്, ഭാരത് പേ തുടങ്ങിയ ബ്രാന്‍ഡുകളുമായുള്ള എന്‍ഡോഴ്‌സ്‌മെന്റുകളും വരുമാനത്തിന്റെ പ്രധാന ഭാഗമാണ്. ഓരോ ഡീലിന്റെയും മൂല്യം 1.5 മുതല്‍ 2 കോടി രൂപ വരെ ആണെന്നാണ് കണക്ക്.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ സൂപ്പര്‍സ്റ്റാര്‍ ജസ്പ്രീത് ബുമ്രയുടെ ആഡംബര ജീവിതം ഏവരേയും അതിശയിപ്പിക്കുന്നതാണ്. ഒന്നുമില്ലായ്മയില്‍നിന്നും എത്തി കളിമികവുകൊണ്ട് ലോകത്തിന്റെ നിറുകയില്‍ സ്ഥാനം നേടിയ ബുംറയും സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് സഞ്ജന ഗണേശനും ചേര്‍ന്ന് ശതകോടികളുടെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബുമ്രയുടെ മൊത്തം ആസ്തി ഏകദേശം 100 കോടി രൂപയില്‍ അധികമുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2013-ല്‍ 10 ലക്ഷം രൂപയുടെ ഐപിഎല്‍ കരാറോടെ തുടങ്ങിയ യാത്ര ഇന്ന് ഐപിഎല്ലില്‍ ഒരു സീസണിന് 12 മുതല്‍ 18 കോടി വരെ വരുന്ന കരാറിലേക്കും, ബിസിസിഐയുടെ ഗ്രേഡ് എ+ കരാറിലൂടെ വര്‍ഷത്തില്‍ 7 കോടി രൂപയിലേക്കും എത്തിയിരിക്കുന്നു.
ഡ്രീം11, വണ്‍പ്ലസ്, ബോഅറ്റ്, റോയല്‍ സ്റ്റാഗ്, യൂണിക്‌സ്, ഭാരത് പേ തുടങ്ങിയ ബ്രാന്‍ഡുകളുമായുള്ള എന്‍ഡോഴ്‌സ്‌മെന്റുകളും വരുമാനത്തിന്റെ പ്രധാന ഭാഗമാണ്. ഓരോ ഡീലിന്റെയും മൂല്യം 1.5 മുതല്‍ 2 കോടി രൂപ വരെ ആണെന്നാണ് കണക്ക്.
2015-ല്‍ ഏകദേശം 3 കോടി രൂപയ്ക്ക് വാങ്ങിയ അഹമ്മദാബാദിലെ വീട് ആണ് ആദ്യ സമ്പാദ്യം. ഫ്‌ലോര്‍ ടു സീലിങ് ജനാലകള്‍, ഇറ്റാലിയന്‍ മാര്‍ബിള്‍ ഫ്‌ലോറിങ്, പൂര്‍ണ്ണമായി സജ്ജീകരിച്ച ജിം, ചെറിയ ബാല്‍ക്കണി ഗാര്‍ഡന്‍ തുടങ്ങി പ്രദേശത്തെ ഏറ്റവും വിലകൂടിയ വീടുകളിലൊന്നാണ് ബുംറയുടേത്. മുംബൈയില്‍ 2 കോടി രൂപ വിലമതിക്കുന്ന മറ്റൊരു അപ്പാര്‍ട്ട്‌മെന്റുണ്ട്.
മെര്‍സിഡസ് മെബാക്ക് എസ്560, നിസാന്‍ ജി.ടി.ആര്‍, റേഞ്ച് റോവര്‍ വെലാര്‍, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഹ്യൂണ്ടായ് വെര്‍ണ തുടങ്ങിയ കാറുകളാണ് ബുമ്രയ്ക്കുള്ളത്. ആക്‌സസറികളില്‍ ശ്രദ്ധേയമായ മറ്റൊന്നാണ് റോളക്‌സ് ഡേടോണ വാച്ച്. ഏകദേശം 24 ലക്ഷം രൂപ വിലയുണ്ടതിന്. 2021-ല്‍ സഞ്ജന ഗണേശനുമായി വിവാഹിതരായതോടെ ഇരുവരുടേയും ബ്രാന്‍ഡ് മൂല്യം കുത്തനെ ഉയര്‍ന്നു.