സ്വരാജിന് പിന്നാലെ ബ്രിട്ടാസിനേയും സംഘപരിവാര്‍ ആക്കാന്‍ ശ്രമം, വ്യാപക വ്യാജ പ്രചരണവുമായി ജമാഅത്തെ ഇസ്ലാമി ലീഗ് അണികള്‍, പ്രചരിപ്പിച്ചവര്‍ കുടുങ്ങും, പോലീസ് നടപടി തുടങ്ങി
സിപിഎം നേതാക്കളെ സംഘപരിവാര്‍ അനുകൂലികളാക്കാന്‍ വ്യാപക വ്യാജ പ്രചരണവുമായി ജമാഅത്തെ ഇസ്ലാമി ലീഗ് അണികളും നേതാക്കളും. വ്യാജ കാര്‍ഡുകള്‍ ഉണ്ടാക്കിയശേഷം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ്.
പ്രതീഷ് വിശ്വനാഥനുമായി എം സ്വരാജിന് സൗഹൃദമുണ്ടെന്ന രീതിയിലായിരുന്നു എഐ ചിത്രം സഹിതമുള്ള പ്രചരണം. ഇതിനെതിരെ നിയമനടപടി എടുത്തതിന് പിന്നാലെ ജോണ്‍ ബ്രിട്ടാസ് എംപിയേയും സമാന രീതിയിലുള്ള കാര്‍ഡുകള്‍ പ്രചരിപ്പിക്കുകയാണ്.
തിരുവനന്തപുരം: സിപിഎം നേതാക്കളെ സംഘപരിവാര്‍ അനുകൂലികളാക്കാന്‍ വ്യാപക വ്യാജ പ്രചരണവുമായി ജമാഅത്തെ ഇസ്ലാമി ലീഗ് അണികളും നേതാക്കളും. വ്യാജ കാര്‍ഡുകള്‍ ഉണ്ടാക്കിയശേഷം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ്.
പ്രതീഷ് വിശ്വനാഥനുമായി എം സ്വരാജിന് സൗഹൃദമുണ്ടെന്ന രീതിയിലായിരുന്നു എഐ ചിത്രം സഹിതമുള്ള പ്രചരണം. ഇതിനെതിരെ നിയമനടപടി എടുത്തതിന് പിന്നാലെ ജോണ്‍ ബ്രിട്ടാസ് എംപിയേയും സമാന രീതിയിലുള്ള കാര്‍ഡുകള്‍ പ്രചരിപ്പിക്കുകയാണ്. അസത്യ പ്രചാരണത്തിനെതിരെ നിയമപരമായി തന്നെ നീങ്ങുകയാണെന്ന് ബ്രിട്ടാസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ജോണ്‍ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ഇടതുപക്ഷത്തിന്റെ, വിശിഷ്യാ സിപിഐഎമ്മിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയും ഹിന്ദു വര്‍ഗീയവാദികളായി ചിത്രീകരിക്കാനുള്ള നീക്കം ചില സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ട് കുറച്ചുകാലമായി. ഇവര്‍ ആരൊക്കെയാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന കാര്യത്തില്‍ ഒരു സംഘടനയുടെയും സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് വേണ്ടതില്ല. എന്നാല്‍ ഈ ഹീന ശ്രമം എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. ഈ അസത്യ പ്രചാരണത്തിനെതിരെ നിയമപരമായി തന്നെ നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിജിപി രവാഡ ചന്ദ്രശേഖറിന് ഇന്ന് പരാതി നല്‍കി.