മായം ചേർക്കാത്ത നാടൻ ശർക്കര ; പുതിയ ചുവടുവെപ്പുമായി പരിയാരം സ്വദേശി
മായം ചേർക്കാത്ത നാടൻ രുചി... സ്വന്തം വീട്ടുമുറ്റത്ത് ശർക്കര നിർമിച്ച് ശ്രദ്ധ നേടുകയാണ് ഒരു യുവ സംരംഭകൻ. ബിടെക് ബിരുദവും വിവിധ മേഖലകളിലെ ജോലിപരിചയവും സ്വന്തമായുള്ള പരിയാരം ഏമ്പേറ്റ് ശാന്തിനഗർ സ്വദേശി പി. ശ്രീജിത്താണ് വേറിട്ടൊരു സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്. ശുദ്ധമായ നാടൻ ശർക്കര ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീജിത്ത് ആരംഭിച്ച ചെമ്പകം ഫുഡ്സ് ഇന്ന് ശ്രദ്ധ നേടുകയാണ്.
പയ്യന്നൂർ സി.ഇ.ടി എൻജിനിയറിങ് കോളേജിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് പൂർത്തിയാക്കിയിട്ടുണ്ട് ശ്രീജിത്ത്. മാസങ്ങൾ നീണ്ട പഠനത്തിനും നിരീക്ഷണത്തിനും ഒടുവിലാണ് വീട്ടിനോട് ചേർന്ന് മാസങ്ങൾക്ക് മുൻപ് ശർക്കര നിർമാണ യൂണിറ്റ് ആരംഭിച്ചത്. മികച്ചയിനം കരിമ്പ് തേടി ശ്രീജിത്ത് യാത്ര ചെയ്തത് മൈസൂരുവിലേക്ക് ആണ്.കർണാടകയിലെ ചാമരാജ് നഗറിൽനിന്ന് കരിമ്പും ഉത്തരേന്ത്യയിൽനിന്ന് ശർക്കര നിർമാണത്തിനാവശ്യമായ ആധുനിക യന്ത്രങ്ങളും എത്തിച്ചു.

പുതുതലമുറ ജോലി തേടി പുതിയ നഗരങ്ങളിലേക്കും വിദേശങ്ങളിലേക്കും പോകുമ്പോൾ, സ്വന്തം നാട്ടിൽ തന്നെ ഒരു സംരംഭം കെട്ടിപ്പടുക്കുകയാണ് ശ്രീജിത്ത്. ബിടെക് പഠനത്തിനുശേഷം വിവിധ മേഖലകളിൽ ജോലി ചെയ്ത അനുഭവം... ഒടുവിൽ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലേക്കാണ് അദ്ദേഹത്തെ എത്തിച്ചത്. അങ്ങനെ, വീട്ടുമുറ്റത്തുനിന്ന് ആരംഭിച്ച വേറിട്ടൊരു സംരംഭം. മായം ചേർക്കാത്ത നാടൻ ശർക്കര നിർമിച്ച് വിപണിയിലെത്തിക്കുകയാണ് ശ്രീജിത്തിന്റെ ലക്ഷ്യം.
പയ്യന്നൂർ സി.ഇ.ടി എൻജിനിയറിങ് കോളേജിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് പൂർത്തിയാക്കിയിട്ടുണ്ട് ശ്രീജിത്ത്. മാസങ്ങൾ നീണ്ട പഠനത്തിനും നിരീക്ഷണത്തിനും ഒടുവിലാണ് വീട്ടിനോട് ചേർന്ന് മാസങ്ങൾക്ക് മുൻപ് ശർക്കര നിർമാണ യൂണിറ്റ് ആരംഭിച്ചത്. മികച്ചയിനം കരിമ്പ് തേടി ശ്രീജിത്ത് യാത്ര ചെയ്തത് മൈസൂരുവിലേക്ക് ആണ്.കർണാടകയിലെ ചാമരാജ് നഗറിൽനിന്ന് കരിമ്പും ഉത്തരേന്ത്യയിൽനിന്ന് ശർക്കര നിർമാണത്തിനാവശ്യമായ ആധുനിക യന്ത്രങ്ങളും എത്തിച്ചു.
മൂത്തതും വൃത്തിയാക്കിയതുമായ കരിമ്പിൽനിന്ന് യന്ത്രസഹായത്തോടെ നീരെടുക്കും. ഈ നീര് രണ്ടുതവണ അരിച്ചെടുത്തശേഷം വലിയ ചെമ്പിൽ തിളപ്പിച്ച് കുറുക്കിയെടുക്കും. പിന്നീട് ട്രേകളിലേക്ക് മാറ്റി തണുപ്പിച്ച് അച്ചുകളിൽ നിറച്ച് ശർക്കരയുടെ രൂപത്തിലാക്കും. നിറമോ രാസവസ്തുക്കളോ ചേർക്കാതെയാണ് നിർമാണം.ഒരു കിലോ, 500 ഗ്രാം പാക്കറ്റുകളിലാക്കി വിപണിയിലെത്തിക്കുന്നു. ശർക്കര വാങ്ങാൻ നിരവധി പേരാണ് ഇപ്പോൾ ഇവിടേക്ക് എത്തുന്നത്.
സംരംഭത്തിന് പൂർണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. അച്ഛൻ കെ. ശ്രീധരൻ, അമ്മ പി. അനിത, സഹോദരങ്ങളായ ശ്രീനാഥ്, ശ്രീകാന്ത്, സഹോദരന്റെ ഭാര്യ സുരഭി എന്നിവരും ശ്രീജിത്തിനൊപ്പമുണ്ട്. വരുംഘട്ടത്തിൽ കൂടുതൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവ സംരംഭകൻ.