രാഹുല്‍ മുങ്ങിയ ചുവന്ന പോളോ കാര്‍ തന്‍വി റാമിന്റേതോ? സോഷ്യല്‍ മീഡിയയില്‍ പ്രചരണം, പോലീസ് ചോദ്യം ചെയ്‌തേക്കും

ലൈംഗിക ആരോപണക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് പ്രമുഖ യുവനടി തന്‍വി റാമിന്റെ കാറിലാണെന്ന സംശയം ബലപ്പെടുന്നു.

 

ഇരുവരും തമ്മില്‍ അടുത്ത സൗഹൃമുള്ളവരാണ്. ചുവന്ന പോളോ കാറിലാണ് രാഹുല്‍ ഒളിവിലേക്ക് പോയതെന്ന പോലീസ് കണ്ടെത്തലും സംശയത്തിന് ബലം നല്‍കുന്നു. കാറുടമയെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും.

കൊച്ചി: ലൈംഗിക ആരോപണക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് പ്രമുഖ യുവനടി തന്‍വി റാമിന്റെ കാറിലാണെന്ന സംശയം ബലപ്പെടുന്നു. ഇരുവരും തമ്മില്‍ അടുത്ത സൗഹൃമുള്ളവരാണ്. ചുവന്ന പോളോ കാറിലാണ് രാഹുല്‍ ഒളിവിലേക്ക് പോയതെന്ന പോലീസ് കണ്ടെത്തലും സംശയത്തിന് ബലം നല്‍കുന്നു. കാറുടമയെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും.

അടുത്തിടെ രാഹുലിന്റെ ഒരു പരിപാടിയില്‍ തന്‍വി പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. ഒട്ടേറെ യുവതികള്‍ ലൈംഗിക പരാതിയുന്നയിച്ച രാഹുലുമായുള്ള തന്‍വിയുടെ സൗഹൃദം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെട്ടു. തന്‍വി എംഎല്‍എയുടെ പരിപാടിക്കായി എത്തിയതും ചുവന്നകാറിലായിരുന്നു.

പാലക്കാട്ട് നടന്ന 'സ്‌മൈല്‍ ഹൗസിങ് സ്‌കീം' പദ്ധതിയുടെ തറക്കല്ലിടല്‍ പരിപാടിയില്‍ തന്‍വി മുഖ്യാതിഥിയായാണ് എത്തിയത്. ദരിദ്ര കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന പദ്ധതിയാണിത്.

പരിപാടിക്ക് വരാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് തന്‍വി അന്ന് പറഞ്ഞിരുന്നു. എല്ലാവരുടേയും ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട്. അങ്ങനെ ഒരു കുടുംബത്തിന്റെ സ്വപ്നത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷം. പാലക്കാട് പല പരിപാടികള്‍ക്ക് ഞാന്‍ വന്നിട്ടുണ്ട്. രാഹുല്‍ കുറച്ചുകാലം മുമ്പേ എന്നോട് ഇങ്ങനെയൊരു സംരംഭം തുടങ്ങുന്ന കാര്യം പറഞ്ഞിരുന്നു. പറ്റുമെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കണം എന്നും പറഞ്ഞു. ഇപ്പോള്‍ ഇവിടേക്ക് വിളിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഇതുപോലെ ഒരു സംരംഭവുമായി മുന്നോട്ടുവന്ന രാഹുലിന് ഞാന്‍ നന്ദി പറയുന്നതായും തന്‍വി പറയുകയുണ്ടായി. വിവാദനായനായി നില്‍ക്കവെയും തന്‍വി ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്തത് ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.

രാഹുലിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ച യുവതി പരാതി നല്‍കിയ ഉടനെയാണ് അദ്ദേഹം മുങ്ങിയത്. ഇതിന് സഹായിച്ചത് ആരായാലും പോലീസ് കേസില്‍ ഉള്‍പ്പെട്ടേക്കും. അതിനിടെ, രാഹുല്‍ രക്ഷപ്പെട്ട ചുവന്നകാര്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലായിരുന്നു സൂക്ഷിച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.