അഫ്ഗാന്‍ ടീമിന് വീട്ടില്‍ വിരുന്നൊരുക്കി ഇര്‍ഫാന്‍, പാകിസ്ഥാനെ തോല്‍പ്പിച്ചതിനുള്ള ട്രീറ്റോ?
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്റെ അഫ്ഗാനിസ്ഥാന്‍ ടീമിനോടുള്ള സ്‌നേഹവും പിന്തുണയും ആരാധകര്‍ക്കറിയാം. പാക്കിസ്ഥാനെതിരായ അഫ്ഗാനിസ്ഥാന്റെ ചരിത്ര വിജയത്തിന് ശേഷം ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ റാഷിദ് ഖാനൊപ്പം ഇര്‍ഫാന്‍ പഠാന്‍ നൃത്തം ചെയ്തത് ടൂര്‍ണമെന്റിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്.
അഫ്ഗാനിസ്ഥാന്‍ ടീമിനോടുള്ള സ്‌നേഹം പഠാന്‍ എല്ലായിപ്പോഴും ഈ രീതിയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെയും നെതര്‍ലന്‍ഡ്സിനെയും പരാജയപ്പെടുത്തിയതിന് ശേഷം നൃത്തം ചെയ്യുന്ന വീഡിയോകളും പഠാന്‍ പോസ്റ്റ് ചെയ്തു. ശ്രീലങ്കയ്ക്കെതിരായ വിജയത്തില്‍, പഠാന്‍ ബ്രോഡ്കാസ്റ്ററുടെ സ്റ്റുഡിയോയില്‍ ഹര്‍ഭജന്‍ സിങ്ങിനൊപ്പം നൃത്തം ചെയ്യുന്ന രംഗവും പുറത്തുവന്നിരുന്നു.
ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരായ സുപ്രധാന പോരാട്ടത്തിനായി മുംബൈയില്‍ എത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ടീമിനെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് ഇര്‍ഫാന്‍ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. റാഷിദ് ഖാന്‍, നവീന്‍ ഉല്‍ ഹഖ്, മറ്റ് അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ ഇര്‍ഫാന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ ഇര്‍ഫാന്റെ മൂത്ത സഹോദരന്‍ യൂസഫ് പഠാനും ഒപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ ഗായകന്‍ അദ്നാന്‍ സാമി, മുതിര്‍ന്ന ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി എന്നിവരും പഠാന്റെ വസതിയില്‍ വിരുന്നിനെത്തി.
2023 ലോകകപ്പിന് ഇന്ത്യയിലേക്ക് വരുമ്പോള്‍, ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു കളി മാത്രമാണ് അഫ്ഗാനിസ്ഥാന് വിജയിച്ചത്. 2015ലും 2019ലും രണ്ട് തവണ ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. 2015ല്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച അഫ്ഗാനിസ്ഥാന്‍ 2019ല്‍ ഒരു മത്സരവും ജയിച്ചില്ല. 2023 എഡിഷനില്‍ ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ മുന്‍ ചാമ്പ്യന്മാരേയും നെതര്‍ലാന്‍ഡിനേയും തോല്‍പ്പിച്ചു.
ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും സെമിഫൈനലിലെത്താന്‍ അഫ്ഗാനിസ്ഥാന് ഇനിയും അവസരമുണ്ട്. ന്യൂസിലന്‍ഡിനും പാക്കിസ്ഥാനും ഒപ്പം എട്ട് പോയിന്റുള്ള അഫ്ഗാന്‍ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കുകയാണെങ്കില്‍ സെമി സാധ്യത തെളിയും.