ട്രെയിന്‍ ടിക്കറ്റ് എടുക്കല്‍ ഇനി എളുപ്പമാകും, പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി, തത്കാല്‍ ഉള്‍പ്പെടെയുള്ളവ അതിവേഗം ബുക്ക് ചെയ്യേണ്ടതിങ്ങനെ

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് കൂടുതല്‍ എളുപ്പവും വേഗതയുള്ളതുമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ വെബ്‌സൈറ്റിന്റെ ബീറ്റ വേര്‍ഷന്‍ പുറത്തിറക്കി.

 

മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വിദ്യാര്‍ത്ഥികളുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയത്.

 

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് കൂടുതല്‍ എളുപ്പവും വേഗതയുള്ളതുമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) വെബ്‌സൈറ്റിന്റെ ബീറ്റ വേര്‍ഷന്‍ പുറത്തിറക്കി.

നിലവില്‍ ദിനംപ്രതി ശരാശരി 14.5 ലക്ഷം ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെടുന്ന IRCTC വെബ്‌സൈറ്റ് 2002-ല്‍ ആണ് ആദ്യമായി തുടങ്ങിയത്. പുതിയ പതിപ്പ് ഉപയോക്താക്കളില്‍ നിന്ന് ഫീഡ്ബാക്ക് ശേഖരിക്കാന്‍ വേണ്ടിയാണ് ബീറ്റ വേര്‍ഷനായി ലഭ്യമാക്കിയിരിക്കുന്നത്. 

വെബ്‌സൈറ്റിന്റെ സവിശേഷതകള്‍

കുറഞ്ഞ തടസ്സങ്ങള്‍: അനാവശ്യ കാപ്ചകള്‍, പോപ്പ് അപ്പുകള്‍, മിന്നുന്ന ഗ്രാഫിക്‌സ് തുടങ്ങിയവ ഒഴിവാക്കി.
ഒറ്റ സ്‌ക്രീനില്‍ സീറ്റ് ലഭ്യത: എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒറ്റ ക്ലിക്കില്‍ സ്‌ക്രീനില്‍ കാണാം.
വേഗത്തിലുള്ള ബുക്കിങ്: ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആവശ്യമായ ഘട്ടങ്ങള്‍ കുറച്ചു.
സേവ് ചെയ്ത യാത്രക്കാരുടെ വിവരങ്ങള്‍: ഇടയ്ക്കിടെ യാത്ര ചെയ്യുന്നവര്‍ക്ക് വിവരങ്ങള്‍ സേവ് ചെയ്ത് വീണ്ടും ബുക്ക് ചെയ്യാന്‍ സൗകര്യം.

മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (MNIT) വിദ്യാര്‍ത്ഥികളുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള ചര്‍ച്ചയിലൂടെ ലഭിച്ച ഫീഡ്ബാക്ക് അടിസ്ഥാനമാക്കി മാറ്റങ്ങള്‍ വരുത്തിയെന്ന് എന്ന് PIB അറിയിച്ചു.

എങ്ങനെ ആക്‌സസ് ചെയ്യാം?

1. നേരിട്ട് ബീറ്റ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: [https://www.irctc.co.in/eticket/](https://www.irctc.co.in/eticket/)
2. നിലവിലെ IRCTC ഹോംപേജില്‍ ബീറ്റ വേര്‍ഷന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക.

ഔദ്യോഗിക ലോഞ്ച് എപ്പോള്‍?

പുതിയ പാസഞ്ചര്‍ റിസര്‍വേഷന്‍ എഞ്ചിനുമായി സമന്വയിപ്പിച്ച ശേഷം പൂര്‍ണ്ണമായ പുതിയ IRCTC പോര്‍ട്ടല്‍ അടുത്ത ആഴ്ചകളില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉപയോക്താക്കള്‍ക്ക് ബീറ്റ വേര്‍ഷന്‍ ഉപയോഗിച്ച് ഫീഡ്ബാക്ക് നല്‍കാവുന്നതാണ്. ലഭിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ മെച്ചപ്പെടുത്തിയ ശേഷമേ ഫൈനല്‍ വേര്‍ഷന്‍ പുറത്തിറക്കൂ എന്ന് IRCTC അറിയിച്ചു.