കണ്ണൂർ സി.പി എമ്മിൽ ചേരിപ്പോര് രൂക്ഷം ഇപി , പി ജെ പോര് പരസ്യമാകുന്നു പരിഹാസവുമായി പി ജെയുടെ മകനും
കണ്ണൂരിൽ പിണറായി പക്ഷത്തെ ഇരു നേതാക്കൾ തമ്മിലുള്ള പാർട്ടിക്കുള്ളിലെ പോര് മൂർച്ഛിക്കുന്നു സി.പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംപി ജയരാജനും
കണ്ണൂർ: കണ്ണൂരിൽ പിണറായി പക്ഷത്തെ ഇരു നേതാക്കൾ തമ്മിലുള്ള പാർട്ടിക്കുള്ളിലെ പോര് മൂർച്ഛിക്കുന്നു സി.പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംപി ജയരാജനും തമ്മിലാണ് പാർട്ടിക്കുള്ളിൽ പോര് തുടങ്ങിയത്. പാർട്ടിക്കുള്ളിൽ ഇരു നേതാക്കളും പരസ്പരം പരാതി നൽകി കൊണ്ടും കൊടുത്തും മുൻപോട്ടു പോകുമ്പോൾ ഒരു കാലത്ത് പിണറായിക്ക് പിന്നിൽ ഏകശിലാ ഫലകം പോലെ ഉറച്ചു നിന്ന കണ്ണൂർ ലോബിയിലും വിള്ളലുകൾ വീഴുകയാണ്.
പി ജയരാജനെതിരെ ഇ പി ജയരാജൻ പാർട്ടി നേതൃത്വത്തിന് നൽകിയ കത്തിലെ പ്രസക്ത ഭാഗങ്ങൾ ചോർന്നതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായിരിക്കുകയാണ്. പി ജയരാജന് ഇടുക്കിയിലെ മാങ്കുളത്ത് റിസോർട്ടിൽ ഓഹരി പങ്കാളിത്തമുണ്ടെന്നാണ് ഇ പി ജയരാജന് കത്തിൽ ആരോപിക്കുന്നത് സ്വർണ്ണക്കടത്തുകാരന് ഈ റിസോർട്ടിൽ ഓഹരി പങ്കാളിത്തമുണ്ട്. ദുബൈയിലെ ബോർഡ് മീറ്റിംഗിൽ പി ജയരാജൻ അധ്യക്ഷനായിയിട്ടുണ്ട്.
ഇതു സംബന്ധിച്ച് ഇടുക്കി ജില്ലാ കമ്മിറ്റി പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇപി കത്തിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന കമ്മിറ്റി അംഗമായപി ശശിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിലും പി ജയരാജനാണെന്ന് ഇപിയുടെ കത്തിലുണ്ട്. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിക്ക് പിന്നിൽ പിജെ ആണെന്നും വനിതാ നേതാവിന്റെ പരാതി പിജെ എഴുതി വാങ്ങിയതാണെന്നും ഇപി ആരോപിക്കുന്നു. കോടിയേരി ബാലകൃഷ്ണനെതിരെ പി ജയരാജൻ അപവാദ പ്രചാരണം നടത്തിയെന്നും പിണറായിക്കും മകൾക്കുമെതിരായ കേസിലെ രേഖകൾ ശേഖരിച്ചെന്നും ഇപി കത്തിൽ ആരോപിക്കുന്നു.
പി ജയരാജനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ പരാതി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇ പി ജയരാജൻ എഴുതി നൽകിയത്. പി ജയരാജന് സംസ്ഥാനത്തെ പല ജില്ലകളിലും സ്വർണ കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഇ പി പരാതിയിൽ ആരോപിക്കുന്നു. സ്വർണം പൊട്ടിക്കൽ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നും സിപിഎം നേതാക്കളെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്താൻ നവമാധ്യമ സംഘം പി ജയരാജന് കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.
ഇ പി ജയരാജനുമായി ബന്ധപ്പെട്ട വൈദേഹം റിസോർട് വിവാദവും പി ജയരാജനെതിരെ ഉയർന്ന ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ എൻ ബാലഗോപാലും ടി പി രാമകൃഷ്ണനുമാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ. ഇവർ കണ്ണൂരിൽ ഉൾപ്പെടെ അടുത്ത ദിവസം തന്നെ തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. കരിമണൽ ഖനനം നടത്തുന്ന ശശിധരൻ കർത്തയുമായി ഇപി ജയരാജനും കുടുംബത്തിനും അടുത്ത ബന്ധമുണ്ടെന്നും കർത്തയുടെ പണം വൈദേഹം റിസോർട്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇപിയുടെ സഹോദരിപുത്രൻ സോഷ്യൽ മീഡിയയിലുടെ ഉന്നയിച്ചിരുന്നു.
ഇതേ തുടർന്നാണ് ഇ പി ക്കെതിരെ പാർട്ടിക്കുള്ളിൽ നീക്കം ശക്തമായത്. പി ജയരാജനെതിരെ സ്വർണ കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം ആരോപിക്കുന്നത് പാർട്ടി ജില്ലാ കമ്മിറ്റിയിൽ നിന്നും പുറത്തുപോയ മുൻ ഡി വൈ എഫ് ഐ നേതാവ് മനു തോമസാണ് ഏറെ കാലമായി പിജയ രാജനെതിരെ പരസ്യ വിമർശനം നടത്തിവരികയാണ് മനുതോമസ് . ഈ മുൻ ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഇപിയുടെ വിശ്വസ്തരിൽ ഒരാളാണെന്ന ആരോപണം ഉയർന്നിരുന്നു . അർജുൻ ആയങ്കി ഉൾപ്പെടെയുള്ള സ്വർണം പൊട്ടിക്കൽ സംഘവുമായി കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ പി . ജയരാജന് ബന്ധമുണ്ടെന്നാണ് മനുവിൻ്റെ ആരോപണം. എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതു മുതൽ ഇപി ജയരാജനുമായി അത്ര നല്ല സുഖത്തിലല്ല മുൻപോട്ടു പോകുന്നത് സീനിയോറിറ്റി മറികടന്ന് എംവി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതിൽ ഇ പിക്ക് നീരസമുണ്ട്.
ഇതു പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട് ആലങ്കാരിക പദവിയായ എൽ ഡി എഫ് കൺവീനർ സ്ഥാനം ഇ.പി ജയരാജൻ ഒഴിയാനുള്ള കാരണങ്ങളിലൊന്ന് പാർട്ടിക്കുള്ളിലെ മൂപ്പിളമ തർക്കമാണെന്നാണ് വിലയിരുത്തൽ. പി ജയരാജൻ പരാതി നൽകിയതിനു പിന്നിൽ എംവി ഗോവിന്ദൻ്റെ രഹസ്യപിൻതുണയുണ്ടെന്ന സുചനയുണ്ട് പരാതി എഴുതി തന്നാൽ പരിഗണിക്കാമെന്ന് സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ച പി ജയരാജനോട് പറഞ്ഞത് എം.വി ഗോവിന്ദനാണ് വൈദേഹം റിസോർട്ട് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിൻ്റെ ഭാര്യയ്ക്കു പങ്കാളിത്തമുള്ള നിരാമയ യെന്ന സ്വകാര്യ കമ്പിനിക്ക് കൈമാറിയിട്ട് രണ്ടു വർഷം കഴിഞ്ഞു ഇപിക്കും കുടുംബത്തിനും ഇപ്പോൾ അതിൽ പങ്കാളിത്തമില്ലെന്നാണ് അദ്ദേഹം പാർട്ടിക്കുള്ളിൽ വിശദീകരിച്ചത് ഇതു കണക്കിലെടുത്ത് അവസാനിച്ച വിവാദമാണ് ഇപ്പോൾ വീണ്ടും ഉയർന്നുവരുന്നത്. പരസ്പരം കൊണ്ടും കൊടുത്തും കണ്ണൂരിലെ രണ്ട് മുതിർന്നനേതാക്കൾ മുന്നേറുമ്പോൾ പാർട്ടിക്കുള്ളിലും ഇരു ചേരികൾ രൂപപെട്ടിട്ടുണ്ട്.
ഇപി ഉന്നയിച്ച റിസോർട്ട് ആരോപണത്തെ പരിഹസിച്ച് സിപിഎം നേതാവ് പി ജയരാജന്റെ മകൻ ജെയിൻ രാജും രംഗത്തെത്തി. സ്വന്തമായി ‘പൂൾ’ നിർമ്മിക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ട് നാട്ടിലെ അമ്പലകുളത്തിൽ നിന്ന് എടുത്ത പിക്ക് എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കുവെച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചിത്രം പങ്കുവച്ചത്. പി ജയരാജന്റെ റിസോർട്ട് ബന്ധം ആരോപിച്ച് ഇപി ജയരാജൻ പാർട്ടിക്ക് പരാതി നൽകിയ വാർത്തക്ക് പിന്നാലെയാണ് പോസ്റ്റ്. റിസോർട്ടിൽ നിന്ന് കളക്ഷൻ എടുക്കാൻ പോകുന്ന ഞാൻ എന്ന ക്യാപ്ഷനോടെ മറ്റൊരു എഫ് ബി പോസ്റ്റും അദ്ദേഹം പങ്കുവച്ചു.
പി ജയരാജന് ഇടുക്കിയിലെ മാങ്കുളത്ത് റിസോർട്ടിൽ ഓഹരി പങ്കാളിത്തമുണ്ടെന്ന് ഇ പി ജയരാജന് പാർട്ടി നേതൃത്വത്തിന് നൽകിയ കത്തിൽ ആരോപിക്കുന്നുണ്ട് സ്വർണ്ണക്കടത്തുകാരന് ഈ റിസോർട്ടിൽ ഓഹരി പങ്കാളിത്തമുണ്ട്. ദുബൈയിലെ ബോർഡ് മീറ്റിംഗിൽ പി ജയരാജൻ അധ്യക്ഷനായിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇടുക്കി ജില്ലാ കമ്മിറ്റി പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇപി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പി ശശിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിലും പി ജയരാജനാണെന്ന് ഇപിയുടെ കത്തിലുണ്ട്. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിക്ക് പിന്നിൽ പിജെ ആണെന്നും വനിതാ നേതാവിന്റെ പരാതി പിജെ എഴുതി വാങ്ങിയതാണെന്നും ഇപി ആരോപിക്കുന്നു. കോടിയേരി ബാലകൃഷ്ണനെതിരെ പി ജയരാജൻ അപവാദ പ്രചാരണം നടത്തിയെന്നും പിണറായിക്കും മകൾക്കുമെതിരായ കേസിലെ രേഖകൾ ശേഖരിച്ചെന്നും ഇപി കത്തിൽ ആരോപിക്കുന്നു.
പി ജയരാജനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ പരാതി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇ പി ജയരാജൻ എഴുതി നൽകിയത്. പി ജയരാജന് സംസ്ഥാനത്തെ പല ജില്ലകളിലും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഇ പി പരാതിയിൽ ആരോപിക്കുന്നു. സ്വർണം പൊട്ടിക്കൽ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നും സിപിഎം നേതാക്കളെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്താൻ നവമാധ്യമ സംഘം പി ജയരാജന് കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.