കരാർ, ദിവസവേതന ജീവനക്കാരുടെ ശമ്പള ബില്ലുകൾ അലോട്ട്‌മെന്റില്ലാതെ ഓഗസ്റ്റ് 31 വരെ മാറ്റി നൽകാൻ നിർദ്ദേശം
സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന കരാർ, ദിവസവേതന ജീവനക്കാരുടെ വേതന ബില്ലുകൾ പ്രത്യേക അലോട്ട്‌മെന്റ് ഇല്ലാതെ തന്നെ മാറുന്നതിന് അനുമതി നൽകി ട്രഷറി ഡയറക്ടറേറ്റ്. എല്ലാ ജില്ലാ, സബ് ട്രഷറി ഓഫീസർമാർക്കും ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന കരാർ, ദിവസവേതന ജീവനക്കാരുടെ വേതന ബില്ലുകൾ പ്രത്യേക അലോട്ട്‌മെന്റ് ഇല്ലാതെ തന്നെ മാറുന്നതിന് അനുമതി നൽകി ട്രഷറി ഡയറക്ടറേറ്റ്. എല്ലാ ജില്ലാ, സബ് ട്രഷറി ഓഫീസർമാർക്കും ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്.
വേതന ഇനത്തിൽ (02-04, 02-05) ഉൾപ്പെടുന്ന ബില്ലുകൾ മാറി നൽകുന്നതിന് അപ്രോപ്രിയേഷൻ നിയന്ത്രണം ബാധകമാക്കേണ്ടതില്ലെന്ന ധനകാര്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം. ഇതോടെ കരാർ അടിസ്ഥാനത്തിലും ദിവസവേതന വ്യവസ്ഥയിലും ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരുടെ ശമ്പള വിതരണത്തിലെ തടസ്സങ്ങൾ ഒഴിവാകും.
2026 ഓഗസ്റ്റ് 31 വരെ സർക്കാരിന്റെ പ്രത്യേക അലോട്ട്‌മെന്റ് ഇല്ലാതെ തന്നെ താൽക്കാലിക ജീവനക്കാരുടെ ബില്ലുകൾ മാറി നൽകണമെന്നാണ് ട്രഷറി ജോയിന്റ് ഡയറക്ടർ II പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുള്ളത്.