ഭാര്യയ്ക്ക് സമ്മാനമായി ഒരു സ്വര്‍ണമാല വാങ്ങിയതേ ഓര്‍മയുള്ളൂ, ഒറ്റ രാത്രികൊണ്ട് 8 കോടി രൂപയുടെ അധിപനായി ഇന്ത്യക്കാരന്‍

ഭാര്യയ്ക്ക് സമ്മാനമായി നല്‍കാന്‍ സ്വര്‍ണമോതിരം വാങ്ങിയ സംഗപ്പൂരിലെ ഇന്ത്യക്കാരന്‍ ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി. ജ്വല്ലറിയില്‍ നടന്ന നറുക്കെടുപ്പില്‍ ഭാഗ്യവാനായി ഒരു മില്യണ്‍ യുഎസ് ഡോളര്‍ (8 കോടിയിലധികം രൂപ) ആണ് ഇയാള്‍ക്ക് ലഭിച്ചത്.

 

ജ്വല്ലറിയുടെ വാര്‍ഷിക പരിപാടിയുടെ ഭാഗമായാണ് നറുക്കെടുപ്പ് നടത്തിയത്. ജ്വല്ലറിയില്‍ 250 സിംഗപ്പൂര്‍ ഡോളര്‍ എങ്കിലും ചിലവഴിച്ച ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിന് അര്‍ഹതയുണ്ട്.

ന്യൂഡല്‍ഹി: ഭാര്യയ്ക്ക് സമ്മാനമായി നല്‍കാന്‍ സ്വര്‍ണമാല വാങ്ങിയ സംഗപ്പൂരിലെ ഇന്ത്യക്കാരന്‍ ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി. ജ്വല്ലറിയില്‍ നടന്ന നറുക്കെടുപ്പില്‍ ഭാഗ്യവാനായി ഒരു മില്യണ്‍ യുഎസ് ഡോളര്‍ (8 കോടിയിലധികം രൂപ) ആണ് ഇയാള്‍ക്ക് ലഭിച്ചത്.

21 വര്‍ഷമായി സിംഗപ്പൂരില്‍ ജോലി ചെയ്തിട്ടുള്ള പ്രോജക്ട് എന്‍ജിനീയറായ ബാലസുബ്രഹ്‌മണ്യന്‍ ചിദംബരം അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യത്തിന്റെ അമ്പരപ്പിലാണ്. മൂന്നു മാസം മുന്‍പാണ് ഇയാള്‍ മുസ്തഫ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം വാങ്ങിയത്.

ജ്വല്ലറിയുടെ വാര്‍ഷിക പരിപാടിയുടെ ഭാഗമായാണ് നറുക്കെടുപ്പ് നടത്തിയത്. ജ്വല്ലറിയില്‍ 250 സിംഗപ്പൂര്‍ ഡോളര്‍ എങ്കിലും ചിലവഴിച്ച ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിന് അര്‍ഹതയുണ്ട്. ലിറ്റില്‍ ഇന്ത്യയിലെ ഷോപ്പ് സന്ദര്‍ശനത്തിനിടെ ചിദംബരം തന്റെ ഭാര്യക്ക് സ്വര്‍ണ്ണ മാല വാങ്ങാനായി 6,000 സിംഗപ്പൂര്‍ ഡോളര്‍ ചെലവഴിച്ചു. ലഭിച്ച സമ്മാനത്തിന്റെ ഒരു പങ്ക് സാധാരണക്കാര്‍ക്കായി ചെലവഴിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ബാലസുബ്രഹ്‌മണ്യന്‍.