വെറും 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ്, ചേരേണ്ടതിങ്ങനെ

കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ് ഓഫീസുമായി കൈകോര്‍ത്ത് നടപ്പാക്കുന്ന ഒട്ടേറെ ഇന്‍ഷൂറന്‍സ് പദ്ധതികളുണ്ട്. അതിലൊന്നാണ് 899 രൂപയ്ക്ക ്15 ലക്ഷം രൂപ ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭിക്കുന്ന പദ്ധതി.

 

പദ്ധതിയില്‍ ചേരുന്നവര്‍ നിബന്ധനകള്‍ വ്യക്തമായി അറിയേണ്ടതുണ്ട്. പോളിസി എടുത്ത് 30 ദിവസത്തിനുശേഷം വരുന്ന എല്ലാ അസുഖങ്ങളും കവര്‍ ചെയ്യുമെന്നാണ് വാഗ്ദാനം.

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ് ഓഫീസുമായി കൈകോര്‍ത്ത് നടപ്പാക്കുന്ന ഒട്ടേറെ ഇന്‍ഷൂറന്‍സ് പദ്ധതികളുണ്ട്. അതിലൊന്നാണ് 899 രൂപയ്ക്ക് 15 ലക്ഷം രൂപ ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭിക്കുന്ന പദ്ധതി. തപാല്‍ വകുപ്പിനു കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (ഐ.പി.പി.ബി.) ഉപഭോക്താക്കള്‍ക്ക് ഈ ഇന്‍ഷൂറന്‍സില്‍ ചേരാവുന്നതാണ്. ഐ.പി.പി.ബി. അക്കൗണ്ട് ഇല്ലെങ്കില്‍ 200 രൂപ അധികമായി നല്‍കി അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

വര്‍ഷം 15 ലക്ഷം രൂപവരെ ചികിത്സ ഈ ഇന്‍ഷൂറന്‍സിലൂടെ സൗജന്യമായി ലഭിക്കും. നിബന്ധകള്‍ക്ക് വിധേയമാണ് ഇന്‍ഷൂറന്‍സ് പദ്ധതി. അഡ്മിറ്റ് ആയി ചികിത്സിക്കുമ്പോള്‍ ആദ്യത്തെ രണ്ടു ലക്ഷം രൂപയ്ക്ക് ക്ലെയിം ലഭിക്കുന്നതല്ല. തുടര്‍ന്ന് അതേ വര്‍ഷം വരുന്ന രണ്ട് ലക്ഷം രൂപയ്ക്കു മുകളിലും 15 ലക്ഷം വരെയുമുള്ള ക്ലെയിം, കാഷ്ലെസായി ലഭിക്കും. ഐ.പി.പി.ബി.ക്ക് ടൈ അപ്പ് ഉള്ള ആശുപത്രികളിലാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുക.

നാലുതരത്തിലാണ് പദ്ധതി ലഭ്യമാക്കിയിരിക്കുന്നത്. 899 രൂപയുടേത് വ്യക്തിഗത പ്ലാന്‍ ആണ്. ഭാര്യക്കും ഭര്‍ത്താവിനുംകൂടി ഒരുമിച്ചാണെങ്കില്‍ 1,399 രൂപയും അവര്‍ക്കൊപ്പം ഒരു കുട്ടിക്കും കൂടി 1,799 രൂപയും ഭാര്യക്കും ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമാണെങ്കില്‍ 2,199 രൂപയുമാണ് നിരക്ക്.

18 മുതല്‍ 60 വയസ്സ് വരെയാണ് പോളിസിയില്‍ ചേരാനുള്ള പ്രായപരിധി. 60 വയസ്സിനു മുന്‍പ് പോളിസി എടുത്താല്‍ തുടര്‍ന്നുപോകാം. കുട്ടികള്‍ ആണെങ്കില്‍ ജനിച്ച് 91 ദിവസം മുതല്‍ പദ്ധതിയില്‍ ചേരാം. മറ്റേതെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കുംം ഈ പദ്ധതിയില്‍ ചേരാം. എന്നാല്‍, നിലവില്‍ അസുഖമുള്ളവര്‍ക്ക് ഇതില്‍ ചേരാന്‍ സാധിക്കുന്നതല്ല. നിബന്ധനകള്‍ക്കു വിധേയമായി ചെറിയ അസുഖങ്ങള്‍ പരിഗണിക്കും.

പദ്ധതിയില്‍ ചേരുന്നവര്‍ നിബന്ധനകള്‍ വ്യക്തമായി അറിയേണ്ടതുണ്ട്. പോളിസി എടുത്ത് 30 ദിവസത്തിനുശേഷം വരുന്ന എല്ലാ അസുഖങ്ങളും കവര്‍ ചെയ്യുമെന്നാണ് വാഗ്ദാനം. അതേസമയം, ആദ്യ രണ്ടുവര്‍ഷം കാത്തിരിക്കേണ്ടി വരുന്ന ചുരുക്കം ചില അസുഖങ്ങളുമുണ്ട്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ സര്‍ട്ടിഫിക്കേഷനുള്ള പോസ്റ്റ്മാന്‍ വഴിയാണ് പദ്ധതിയില്‍ ചേരാം. കേരളത്തിലെ തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍ പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കും.