കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് ഡല്‍ഹി ടിക്കറ്റ്, മൂന്ന് പേരും യു.ഡി. എഫ് സ്ഥാനാര്‍ത്ഥികള്‍

കേരളത്തിലെ വിവിധ മണ്ഡലങ്ങളിലായി കണ്ണൂര്‍ ജില്ലക്കാരായ ഒമ്പതുപേരാണലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. അതില്‍ മൂന്നുപേര്‍ക്കാണ് ഡല്‍ഹിക്ക് ടിക്കറ്റ് ലഭിച്ചത്. ജയിച്ച
 
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കണ്ണൂരില്‍നിന്ന് എഴ് പേരുണ്ടായിരുന്നു

കണ്ണൂര്‍: കേരളത്തിലെ വിവിധ മണ്ഡലങ്ങളിലായി കണ്ണൂര്‍ ജില്ലക്കാരായ ഒമ്പതുപേരാണലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. അതില്‍ മൂന്നുപേര്‍ക്കാണ് ഡല്‍ഹിക്ക് ടിക്കറ്റ് ലഭിച്ചത്. ജയിച്ച മൂന്നുപേരും യു.ഡി.എഫ് സ്ഥാനാര്‍ഥികളെന്ന സവിശേഷതയുമുണ്ട്. കെ. സുധാകരന്‍(കണ്ണൂര്‍), എം.കെ രാഘവന്‍(കോഴിക്കോട്), കെ.സി വേണുഗോപാല്‍(ആലപ്പുഴ) എന്നിവരാണ് വന്‍ഭൂരിപക്ഷത്തോടെ കണ്ണൂരിന്റെ മാനംകാത്തത്. 

എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായ എം.വി ജയരാജന്‍ (കണ്ണൂര്‍), കെ.കെ ശൈലജ (വടകര), ആനിരാജ (വയനാട്), പന്ന്യന്‍ രവീന്ദ്രന്‍ (തിരുവനന്തപുരം), ബി.ജെ.പി സ്ഥാനാര്‍ഥികളായ സി.രഘുനാഥ് കണ്ണൂര്‍), വി.മുരളീധരന്‍(ആറ്റിങ്ങല്‍) എന്നിവര്‍ പരാജയപ്പെട്ടു.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും കെ.പി.സി.സി അധ്യക്ഷന്‍ കെ.സി വേണുഗോപാലിന്റെയും ജയത്തിന് ഇരട്ടിമധുരമുണ്ടെന്നാണ് കണ്ണൂരുകാര്‍ പറയുന്നത്.


 
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കണ്ണൂരില്‍നിന്ന് എഴ് പേരുണ്ടായിരുന്നു. ഇ. അഹമ്മദ്, കെ.സി വേണുഗോപാല്‍, എം.കെ രാഘവന്‍, പി.കെ. ശ്രീമതി, കെ. സുധാകരന്‍, സി.കെ പദ്മനാഭന്‍, എ.എന്‍. ഷംസീര്‍ എന്നിവരാണ് മത്സരിച്ചത്. ഇതില്‍ നാലുപേരാണ് വിജയിച്ചത്.