കാമ്പസ് ഇന്റര്‍വ്യൂ, 800ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് ജോലി, 2.4 കോടി രൂപവരെ ശമ്പളം

ഐഐടി ഖരഗ്പൂര്‍ പ്ലേസ്മെന്റ് ഡ്രൈവ് 2024-25 ആരംഭിച്ചപ്പോള്‍ ആഗോള കമ്പനികള്‍ വമ്പന്‍ ജോലി വാഗ്ദാനവുമായെത്തി. പ്ലേസ്മെന്റ് സീസണിന്റെ ഒന്നാം ഘട്ടത്തിന് 800-ലധികം ഓഫറുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്.

 

ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ക്യാപിറ്റല്‍ വണ്‍, ഡാറ്റാബ്രിക്‌സ് തുടങ്ങിയ ആഗോള ഭീമന്‍മാര്‍ ഐഐടി ഖരഗ്പൂരിലെ വിദ്യാര്‍ത്ഥികളെ തേടിയെത്തി.

ന്യൂഡല്‍ഹി: ഐഐടി ഖരഗ്പൂര്‍ പ്ലേസ്മെന്റ് ഡ്രൈവ് 2024-25 ആരംഭിച്ചപ്പോള്‍ ആഗോള കമ്പനികള്‍ വമ്പന്‍ ജോലി വാഗ്ദാനവുമായെത്തി. പ്ലേസ്മെന്റ് സീസണിന്റെ ഒന്നാം ഘട്ടത്തില്‍ 800-ലധികം ഓഫറുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്.

സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, അനലിറ്റിക്സ്, ഫിനാന്‍സ്, ബാങ്കിംഗ്, കണ്‍സള്‍ട്ടിംഗ്, കോര്‍ എഞ്ചിനീയറിംഗ് തുടങ്ങിയ ഉയര്‍ന്ന ഡിമാന്‍ഡുള്ള മേഖലകളിലെ മുന്‍നിര കമ്പനികളാണ് ഭൂരിഭാഗം ഓഫറുകളും നല്‍കിയിരിക്കുന്നത്. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ക്യാപിറ്റല്‍ വണ്‍, ഡാറ്റാബ്രിക്‌സ് തുടങ്ങിയ ആഗോള ഭീമന്‍മാര്‍ ഐഐടി ഖരഗ്പൂരിലെ വിദ്യാര്‍ത്ഥികളെ തേടിയെത്തി. 13 വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ ഓഫറുകള്‍ ലഭിച്ചു. 9 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോടിയിലധികം രൂപയുടെ വാര്‍ഷിക പാക്കേജാണ് വാഗ്ദാനം. 2.14 കോടി രൂപയാണ് ഒരു വിദ്യാര്‍ത്ഥിക്ക് ലഭിച്ച ഓഫര്‍.

അമേരിക്കന്‍ എക്‌സ്പ്രസ്, മീഷോ, മാസ്റ്റര്‍കാര്‍ഡ്, ഒപ്റ്റിവര്‍ തുടങ്ങിയ കമ്പനികളും വിദ്യാര്‍ത്ഥികള്‍ക്ക് ഓഫറുകളുമായെത്തി. പ്രമുഖ റിക്രൂട്ടര്‍മാരുടെ ഒഴുക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്ന് അധികൃതര്‍ പറഞ്ഞു. വരും ദിവസങ്ങളിലും ഐഐടിയില്‍ കൂടുതല്‍ പ്ലേസ്‌മെന്റുകള്‍ നടക്കും. ഇതിലൂടെ പഠിച്ചിറങ്ങും മുന്‍പുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ഉറപ്പിക്കാം.