ശമ്പളം 2.5 കോടി രൂപ, കാമ്പസ് ഇന്റര്‍വ്യൂവില്‍ കോളടിച്ച് വിദ്യാര്‍ത്ഥി, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓഫര്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഹൈദരാബാദില്‍ (ഐഐടിഎച്ച്) കാമ്പസ് പ്ലേസ്‌മെന്റില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിക്ക് നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായുള്ള ആഗോള ട്രേഡിങ് കമ്പനിയില്‍ നിന്ന് 2.5 കോടി രൂപയുടെ റെക്കോര്‍ഡ് ശമ്പള പാക്കേജ് ലഭിച്ചു.
ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു എഡ്വേര്‍ഡ്. രണ്ടാഴ്ചത്തെ ഇന്റന്‍സീവ് ട്രെയിനിങിനും ആറാഴ്ചത്തെ പ്രോജക്ടിനും ശേഷം എഡ്വേര്‍ഡിന് മാത്രമാണ് ഫുള്‍ടൈം ഓഫര്‍ ലഭിച്ചത്.
ഹൈദരാബാദ്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഹൈദരാബാദില്‍ (ഐഐടിഎച്ച്) കാമ്പസ് പ്ലേസ്‌മെന്റില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിക്ക് നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായുള്ള ആഗോള ട്രേഡിങ് കമ്പനിയില്‍ നിന്ന് 2.5 കോടി രൂപയുടെ റെക്കോര്‍ഡ് ശമ്പള പാക്കേജ് ലഭിച്ചു. 2008-ല്‍ സ്ഥാപിതമായതു മുതല്‍ സ്ഥാപന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓഫറാണിത്.
ഇരുപത്തിയൊന്നുകാരനായ എഡ്വേര്‍ഡ് നാഥന്‍ വര്‍ഗീസ് ആണ് ഈ നേട്ടം കൈവരിച്ചത്. ഹൈദരാബാദില്‍ ജനിച്ചു വളര്‍ന്ന എഡ്വേര്‍ഡ് 7-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ ബെംഗളൂരുവില്‍ വിദ്യാഭ്യാസം നേടി. ജൂലൈ മുതല്‍ നെതര്‍ലന്‍ഡ്‌സിലെ കമ്പനി ഓഫീസില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോയിന്‍ ചെയ്യും. രണ്ട് മാസത്തെ സമ്മര്‍ ഇന്റേണ്‍ഷിപ്പിനെ പ്രീ പ്ലേസ്‌മെന്റ് ഓഫറാക്കി മാറ്റിയതോടെയാണ് ഈ അവസരം ലഭിച്ചത്.
ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു എഡ്വേര്‍ഡ്. രണ്ടാഴ്ചത്തെ ഇന്റന്‍സീവ് ട്രെയിനിങിനും ആറാഴ്ചത്തെ പ്രോജക്ടിനും ശേഷം എഡ്വേര്‍ഡിന് മാത്രമാണ് ഫുള്‍ടൈം ഓഫര്‍ ലഭിച്ചത്.
എഞ്ചിനീയറിങ് ആദ്യ വര്‍ഷം മുതല്‍ കോംപറ്റിറ്റീവ് പ്രോഗ്രാമിങില്‍ സജീവമായ വിദ്യാര്‍ത്ഥി രാജ്യത്ത് ടോപ്പ് 100 റാങ്കുകളില്‍ ഇടം നേടിയിട്ടുണ്ട്. ഐഐടി ടാഗ്, ഫ്‌ലെക്‌സിബിള്‍ കരിക്കുലം, കോഡിങ് എന്നിവയാണ് കടുത്ത മത്സരത്തില്‍ വിജയിക്കാന്‍ സഹായിച്ചതെന്ന് എഡ്വേര്‍ഡ് പറയുന്നു.
എഞ്ചിനീയര്‍മാരാണ് മാതാപിതാക്കള്‍. ഈ വര്‍ഷം മറ്റൊരു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിക്ക് 1.1 കോടി രൂപയുടെ പാക്കേജും ലഭിച്ചിരുന്നു. 2017-ല്‍ ലഭിച്ച 1 കോടി രൂപയായിരുന്നു മുന്‍ റെക്കോര്‍ഡ്.
2025 പ്ലേസ്‌മെന്റ് സീസണില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ശരാശരി പാക്കേജ് 75% വര്‍ധിച്ചു. 2024ലെ 20.8 ലക്ഷത്തില്‍ നിന്ന് 36.2 ലക്ഷമായി. 24 അന്താരാഷ്ട്ര ഓഫറുകളും ലഭിച്ചു.
പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ഥികളില്‍ 650-ല്‍ 196 പേര്‍ക്ക് ശരാശരി 22 ലക്ഷം രൂപയുടെ പാക്കേജോടെ ജോലി ലഭിച്ചു. അണ്ടര്‍ഗ്രാജുവേറ്റ് വിദ്യാര്‍ഥികളില്‍ 487-ല്‍ 62 ശതമാനം പേര്‍ക്ക് ഓഫര്‍ ലഭിച്ചു.