രജിസ്ട്രേഷന് ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല ; ഹൈക്കോടതിയുടെ നിർണ്ണായക നിരീക്ഷണം
സ്ഥാവര സ്വത്ത് കൈമാറ്റം ചെയ്യുന്നതിനും ആധാരം രജിസ്റ്റർ ചെയ്യുന്നതിനും ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് (Legal Heirship Certificate) നിർബന്ധമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി വിധി. ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ഉടമസ്ഥാവകാശ തർക്കത്തിന്റെ പേരിൽ രജിസ്ട്രേഷൻ തടയാൻ സബ് രജിസ്ട്രാർക്ക് അധികാരമില്ലെന്ന് കോടതികൾ
എറണാകുളം : സ്ഥാവര സ്വത്ത് കൈമാറ്റം ചെയ്യുന്നതിനും ആധാരം രജിസ്റ്റർ ചെയ്യുന്നതിനും ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് (Legal Heirship Certificate) നിർബന്ധമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി വിധി. ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. മരിച്ച വ്യക്തിക്ക് സർക്കാരിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ ലഭിക്കാനുള്ള സാമ്പത്തിക കുടിശ്ശികകൾ, പെൻഷൻ, നിക്ഷേപങ്ങൾ തുടങ്ങിയ സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിന് വേണ്ടിയുള്ള സഹായ രേഖ മാത്രമാണ് ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റെന്ന് കോടതി നിരീക്ഷിച്ചു.
കേരള വില്ലേജ് മാനുവൽ ക്ലോസ് 261, 10.08.1967-ലെ ജി.ഒ (എം.എസ്) നമ്പർ 359/67/ആർ.ഡി എന്നിവ പ്രകാരം സാമ്പത്തിക ആവശ്യങ്ങൾക്കല്ലാതെ സ്ഥാവര സ്വത്ത് കൈമാറ്റത്തിനോ വിൽപനയ്ക്കോ ഈ സർട്ടിഫിക്കറ്റ് വേണമെന്ന് നിയമപ്രകാരം വ്യവസ്ഥയില്ല. അതിനാൽ ആധാരം രജിസ്റ്റർ ചെയ്യാനും സ്വത്ത് വിൽക്കാനും ഉടമസ്ഥത തെളിയിക്കുന്ന സെയിൽ ഡീഡ്, മുൻ ആധാരങ്ങൾ, കരം ഒടുക്കിയ രസീത്, കൈവശാവകാശ രേഖകൾ, പോക്കുവരവ് തെളിവുകൾ എന്നിവ മാത്രം മതിയാകും. ആവശ്യാനുസരണം തഹസിൽദാർ, കലക്ടർ മുഖേനയോ യോഗ്യമായ സിവിൽ കോടതിയെ സമീപിച്ചോ പോക്കുവരവ് നടപടികൾ പൂർത്തിയാക്കാവുന്നതുമാണ്.
ഇതോടൊപ്പം തന്നെ, ആധാര രജിസ്ട്രേഷനിൽ സ്വത്തിന്റെ ഉടമസ്ഥാവകാശത്തിലോ ആധാരത്തിലോ തർക്കങ്ങളുണ്ടെന്ന കാരണം പറഞ്ഞ് രജിസ്ട്രേഷൻ വിസമ്മതിക്കാൻ സബ് രജിസ്ട്രാർക്ക് നിയമപരമായ അധികാരമില്ലെന്ന് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചും സാത്യ പാൽ ആനന്ദ് വേഴ്സസ് സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് (Satya Pal Anand v. State of M.P. - 2016) കേസിൽ വ്യക്തമാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ ആക്ട് അനുസരിച്ച് ആവശ്യമായ മുദ്രപ്പതിപ്പ്, കേരള വില്ലേജ് മാനുവൽ ക്ലോസ് 261, 10.08.1967-ലെ ജി.ഒ (എം.എസ്) നമ്പർ 359/67/ആർ.ഡി എന്നിവ പ്രകാരം സാമ്പത്തിക ആവശ്യങ്ങൾക്കല്ലാതെ സ്ഥാവര സ്വത്ത് കൈമാറ്റത്തിനോ വിൽപനയ്ക്കോ ഈ സർട്ടിഫിക്കറ്റ് വേണമെന്ന് നിയമപ്രകാരം വ്യവസ്ഥയില്ല. അതിനാൽ ആധാരം രജിസ്റ്റർ ചെയ്യാനും സ്വത്ത് വിൽക്കാനും ഉടമസ്ഥത തെളിയിക്കുന്ന സെയിൽ ഡീഡ്, മുൻ ആധാരങ്ങൾ, കരം ഒടുക്കിയ രസീത്, കൈവശാവകാശ രേഖകൾ, പോക്കുവരവ് തെളിവുകൾ എന്നിവ മാത്രം മതിയാകും. ആവശ്യാനുസരണം തഹസിൽദാർ, കലക്ടർ മുഖേനയോ യോഗ്യമായ സിവിൽ കോടതിയെ സമീപിച്ചോ പോക്കുവരവ് നടപടികൾ പൂർത്തിയാക്കാവുന്നതുമാണ്.രജിസ്ട്രേഷൻ ഫീസ്, സമർപ്പിക്കുന്ന രേഖകളുടെ കൃത്യത എന്നിവ പരിശോധിക്കാനുള്ള പരിമിതമായ നിർവ്വഹണ അധികാരം (Administrative duties) മാത്രമേ രജിസ്റ്ററിംഗ് ഓഫീസർക്കുള്ളൂ എന്നും സിവിൽ കോടതിയുടെ അധികാരങ്ങൾ (Quasi-judicial powers) അദ്ദേഹത്തിനില്ലെന്നും സുപ്രീം കോടതി എടുത്തുപറയുന്നു.
സ്വത്തിന്റെ ഉടമസ്ഥാവകാശം വിലയിരുത്താനോ സിവിൽ തർക്കങ്ങളുടെ പേരിൽ രജിസ്ട്രേഷൻ തടയാനോ സബ് രജിസ്ട്രാർക്ക് അവകാശമില്ല. രജിസ്റ്റർ ചെയ്ത ആധാരത്തിന്റെ സാധുതയോ ഉടമസ്ഥാവകാശമോ ചോദ്യം ചെയ്യാൻ തർക്കമുള്ള കക്ഷികൾ സിവിൽ കോടതിയെയാണ് സമീപിക്കേണ്ടതെന്നും അതിനുള്ള പൂർണ്ണ അധികാരം സിവിൽ കോടതിയിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും സുപ്രീം കോടതി വിധി വ്യക്തമാക്കുന്നു.