അവസരം വേണമെങ്കില്‍ കിടക്ക പങ്കിടണം, രാത്രിയായാല്‍ വാതിലില്‍ മുട്ടും, പീഡകരായി ഉന്നത നടന്മാരും, മലയാള സിനിമാ മേഖലയില്‍ നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ലക്ഷ്യമിട്ടുകൊണ്ട് സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍.
 

കൊച്ചി: മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ലക്ഷ്യമിട്ടുകൊണ്ട് സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. കാസ്റ്റിങ് കൗച്ചും ലൈംഗികവും മാനസികവുമായ പീഡനങ്ങളും സിനിമാ മേഖലയില്‍ പതിവാണെന്ന് ഊന്നിപ്പറയുന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഉന്നതന്മാര്‍ ഉള്‍പ്പെടെ പ്രതിസ്ഥാനത്തുള്ള റിപ്പോര്‍ട്ടില്‍ നിന്നും പേരു വിവരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ പല ഭാഗത്തുനിന്നുമുണ്ടായ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഇത് പുറത്തുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരുടേതും പ്രതിസ്ഥാനത്തുള്ളവരുടേയും പേരുകള്‍ പുറത്തുവിട്ടിട്ടില്ല. 15 പുരുഷന്മാര്‍ ചേര്‍ന്നാണ് മലയാള സിനിമ അടക്കിഭരിക്കുന്നത്. ഇവര്‍ അറിയാതെ കാര്യങ്ങളൊന്നും നടക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ലൈംഗിക ചൂഷണത്തിന്റെ അമ്പരപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഭാവിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുമോ എന്നതാണ് ഏവരുടേയും ചോദ്യം.

റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍

    പുറത്തുകാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ല
    കാണുന്നതൊന്നും വിശ്വസിക്കാനാകില്ല
    സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുന്നത് കോഡുകളില്‍
    വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ നിര്‍ബന്ധിക്കുന്നു
    വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കും
    ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കര്‍ശനമായി വിലക്കണം.
    സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നിര്‍മാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കണം.
    ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയോഗിക്കരുത്.
    വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നല്‍കണം

Also Read: - 'വില്ലന്മാർ 15 പേർ', ഓഡിയോ റെക്കോർഡിങ്ങും ചാറ്റ് സ്ക്രീന്ഷോർട്ടും തെളിവുകൾ' ; 'അത്യുന്നതര്‍'ക്കെതിരെ മൊഴി
   

വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍മാതാക്കളും സംവിധായകരും നിര്‍ബന്ധിക്കും
    വിട്ടുവീഴ്ച ചെയ്യാന്‍ സമ്മര്‍ദ്ദം
    സിനിമ മേഖലയില്‍ വ്യാപക ചൂഷണം
    അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം
    പോലീസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ട്
    അതിക്രമം കാട്ടിയത് സിനിമയിലെ ഉന്നതര്‍
    സംവിധായകര്‍ക്കെതിരേയും മൊഴി
    ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദ്ദം
    വിസമ്മതിച്ചാല്‍ ഭീഷണി
    നഗ്‌നതാപ്രദര്‍ശനവും വേണം
    Also Read:- താരങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയെല്ലാം തുടച്ചുനീക്കും, മലയാള സിനിമയിലെ മുൻനിര താരങ്ങൾക്ക് എതിരെ മൊഴി ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയാ സംഘം
    ചൂഷണം ചെയ്യുന്നവരില്‍ പ്രധാനനടന്‍മാരും
    എതിര്‍ക്കുന്നവര്‍ക്ക് സൈബര്‍ ആക്രമണമുള്‍പ്പെടെയുള്ള ഭീഷണികള്‍
    വഴങ്ങാത്തവരെ പ്രശ്നക്കാരായി മുദ്രകുത്തും
    പ്രൊഡക്ഷന്‍ കണ്ടട്രോളര്‍ വരെ ചൂഷകരാകുന്നു
    രാത്രികാലങ്ങളില്‍ വന്ന് മുറികളില്‍ മുട്ടിവിളിക്കും
    വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കും
    സെറ്റില്‍ ശുചിമുറിയുള്‍പ്പെടെയുള്ള സൗകര്യമില്ലാത്തതിനാല്‍ വെള്ളം പോലും കുടിക്കാതെ പിടിച്ചു നില്‍ക്കും.
    പരാതി പറഞ്ഞാല്‍ കുടുംബത്തെ വരെ ഇല്ലാതാക്കുമെന്ന് ഭീഷണി
    സിനിമയില്‍ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കില്‍ റിപ്പീറ്റ് ഷോട്ടുകള്‍ നല്‍കും. 17 തവണ വരെ ഇത്തരത്തില്‍ റിപ്പീറ്റ് ഷോട്ടുകള്‍ എടുത്ത് ബുദ്ധിമുട്ടിച്ചു
    ചൂഷണത്തിന് ശ്രമിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്നു
    മലയാളസിനിമയില്‍ തമ്പ്രാന്‍വാഴ്ച നടക്കുന്നു
   

സ്ത്രീകളോട് പ്രാകൃത സമീപനം
    ചൂഷണത്തിനായി ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നു
    അവസരത്തിനായി ശരീരം ചോദിക്കുന്നു
    പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്നു
    തുറന്ന് പറയുന്നവര്‍ക്ക് അവസരം ഇല്ലാതാക്കി
    സിനിമാ സെറ്റില്‍ ഒറ്റയ്ക്ക് പോകാന്‍ ഭയം
    ഫോണ്‍ വഴിയും മോശം പെരുമാറ്റം
    അല്‍പ്പ വസ്ത്രംധരിച്ചാല്‍ അവസരം, ഇറുകിയ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നു