സ്റ്റാര്‍ ഹെല്‍ത്ത് ക്ലെയിം തരാതെ ഒഴിഞ്ഞുമാറുന്നു, ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ ആരോപണവുമായി യുവതി, ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കുന്നവര്‍ ശ്രദ്ധിക്കുക
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുത്ത ശേഷം അലര്‍ജിക് ആസ്ത്മ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു പോളിസി ഉടമയുടെ ക്ലെയിം രണ്ടു തവണയും നിരസിച്ചതായി ആരോപണം.
സ്റ്റാര്‍ ഹെല്‍ത്തിനെതിരെ നേരത്തേയും സമാന രീതിയിലുള്ള ആരോപണം സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്നിരുന്നു.
കോഴിക്കോട്: സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുത്ത ശേഷം അലര്‍ജിക് ആസ്ത്മ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു പോളിസി ഉടമയുടെ ക്ലെയിം രണ്ടു തവണയും നിരസിച്ചതായി ആരോപണം. 2021-ല്‍ പോളിസി എടുക്കുമ്പോള്‍ തന്നെ അലര്‍ജിക് ആസ്ത്മ ഉണ്ടെന്ന് വെളിപ്പെടുത്തിയിട്ടും, ആദ്യ ഹോസ്പിറ്റലൈസേഷനില്‍ 'പ്രീ-എക്‌സിസ്റ്റിങ് ഡിസീസ് ഡിസ്‌ക്ലോസ് ചെയ്തില്ല' എന്ന കാരണം പറഞ്ഞും, രണ്ടാമത്തെ തവണ 'അനാവശ്യ ഹോസ്പിറ്റലൈസേഷന്‍' എന്ന കാരണം പറഞ്ഞും ക്ലെയിം റിജക്ട് ചെയ്തതായാണ് പരാതിക്കാരിയായ ഹര്‍ഷ ലേഖ പറയുന്നത്.
ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റിബയോട്ടിക്, സ്റ്റിറോയ്ഡ്, ഫ്‌ലൂയിഡ് തുടങ്ങിയവ നല്‍കേണ്ട അവസ്ഥയിലായിരുന്നിട്ടും കമ്പനി ക്ലെയിം നിരസിച്ചു. ചികിത്സാ ചെലവ് സ്വന്തം പോക്കറ്റില്‍ നിന്ന് വഹിക്കേണ്ടി വന്നതായും അവര്‍ ആരോപിക്കുന്നു. സ്റ്റാര്‍ ഹെല്‍ത്തിനെതിരെ നേരത്തേയും സമാന രീതിയിലുള്ള ആരോപണം സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്നിരുന്നു.
ഹര്‍ഷ ലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്,
2021 ഒക്ടോബറിലാണ് ഞാന്‍ ആദ്യമായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നത്.
എന്തെങ്കിലും രോഗം ഉണ്ടായിരുന്നു എന്ന് ചോദിച്ചപ്പോള്‍ Allergic Asthma ഉണ്ടെന്നും പറഞ്ഞിരുന്നു. ഇതുവരെ ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നില്ല എന്നതുകൊണ്ട് അത് മെന്‍ഷന്‍ ചെയ്യേണ്ട കാര്യമില്ല എന്ന് കാര്യമില്ലെന്ന് എന്റെ ഇന്‍ഷുറന്‍സ് Advisor എന്നോട് പറഞ്ഞു.
2024 സെപ്റ്റംബറില്‍ ആണ് ഞാന്‍ Allergic Asthma യുടെ പേരില്‍ ആദ്യമായി അഡ്മിറ്റ് ആവുന്നത്.
ഹോസ്പിറ്റല്‍ ഹിസ്റ്ററിയില്‍ അഞ്ചുവര്‍ഷമായി ഞാന്‍ പേഷ്യന്റ് ആണ് എന്നും രോഗം കമ്പനിയെ അറിയിച്ചില്ല എന്നും പറഞ്ഞ് എന്റെ ക്ലെയിം നിരസിച്ചു.
ഒക്ടോബറില്‍ മൂന്നുവര്‍ഷം തികഞ്ഞു കഴിഞ്ഞാല്‍ പിന്നീട് പ്രശ്‌നമില്ല എന്ന് ആ ഏജന്റ് പറയുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് വൈകുന്നേരം ഞാന്‍ വീണ്ടും വൈറല്‍ ഫീവര്‍ with Asthma exacerbation കാരണം വീണ്ടും അഡ്മിറ്റ് ആയി. പിറ്റേ ദിവസം വൈകുന്നേരം എന്റെ ക്ലെയിം വീണ്ടും റിജക്ട് ചെയ്യപ്പെടുകയും ചെയ്തു.
ഇത്തവണ STAR HEALTH ന്റെ ന്യായം അനാവശ്യമായ ഹോസ്പിറ്റലൈസേഷന്‍ എന്നുള്ളതാണ്. അഞ്ച് ദിവസത്തെ ആന്റിബയോട്ടിക്കും സ്റ്റിറോയ്ഡും ഫ്‌ലൂയിഡ് രൂപത്തില്‍ ചികിത്സിക്കാനാണ് ഡോക്ടറുടെ നിര്‍ദ്ദേശം.
രണ്ടുദിവസം കൊണ്ട് തന്നെ 17000 ഇനി മേലെ ആയി ചികിത്സാ ചെലവ്. സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലില്‍ ആയിരുന്നു രണ്ടുതവണയും എന്റെ അഡ്മിഷന്‍. സിറ്റിയിലെ സീനിയര്‍ പള്‍മനോളജിസ്റ്റായ ഡോക്ടര്‍ സുധീര്‍ സാര്‍ ആണ് എന്നെ ചികിത്സിച്ചത്.
എന്റെ വീട് ഹോസ്പിറ്റലില്‍ അടുത്താണെന്നും ഇനിയുള്ള ചികിത്സാ ചെലവ് എനിക്ക് താങ്ങാന്‍ കഴിയില്ലെന്നും അതുകൊണ്ടുതന്നെ ഇനിയുള്ള ഇഞ്ചക്ഷന്‍ ഞാന്‍ രണ്ടുനേരം വന്ന് എടുത്തുകൊള്ളാം എന്നും പറഞ്ഞ് ഡിസ്ചാര്‍ജ് വാങ്ങി പോരുകയാണ് ചെയ്തത്.
ഡിസ്ചാര്‍ജ് മെഡിസിനടക്കം 20,000 രൂപയുടെ മേല്‍ രണ്ടുദിവസം കൊണ്ട് എനിക്ക് ചെലവായി. ഡോക്ടര്‍ കൂടുതല്‍ രേഖകള്‍ വച്ച് reimbursement നുള്ളത് ചെയ്തു തന്നു. Claim കമ്പനി നിരസിക്കുക തന്നെയാണ് ഉണ്ടായത്.
സ്റ്റാര്‍ ഹെല്‍ത്തിനെ കുറിച്ച് കൂടുതലായി അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞു രോഗികളുടെ claim നിരസിക്കുന്നു എന്ന് തന്നെയാണ്.
ഫ്‌ലൂയിഡ് രൂപത്തില്‍ മെഡിസിന്‍ കൊടുക്കേണ്ടുന്ന സ്റ്റേജില്‍ എത്തിയ രോഗിക്ക് അനാവശ്യമായ ഹോസ്പിറ്റലൈസേഷന്‍ എന്ന് പറയുന്നതിലെ ന്യായം മനസ്സിലാകുന്നില്ല.
അഡ്മിറ്റ് ആവുന്നതിനു മുന്നേ മെയ് 25ന് ഹോസ്പിറ്റലിലെ ക്യാഷ്വാലിറ്റിയില്‍ വെളുപ്പിന് അഞ്ചരയ്ക്ക് കാണിച്ചതാണ് ഞാന്‍. എന്നിട്ടും രോഗം മാറാത്ത സ്റ്റേജിലാണ് എന്നെ ഡോക്ടര്‍ അഡ്മിറ്റ് ആക്കുന്നത്.
വയ്യാത്ത അവസ്ഥയില്‍ discharge വാങ്ങി വീട്ടില്‍ വന്ന എന്നോട് എന്റെ ഇന്‍ഷുറന്‍സ് ഏജന്റ് ചോദിച്ചത്, രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നിങ്ങള്‍ discharge ചോദിച്ചപ്പോള്‍ ഡോക്ടര്‍ തന്നത് നിങ്ങള്‍ക്ക് ഒരു അസുഖവും ഇല്ലാത്തത് കൊണ്ടല്ലേ എന്നാണ്.
എന്റെ നാട്ടിലെ, വില്ല്യാപ്പള്ളിയിലെ handicapped ആയ ഒരു Star Health ഏജന്റിനോട് തോന്നിയ സഹതാപത്തിന് എനിക്ക് കിട്ടിയ മറുപടി ഇതാണ്.
ഇന്‍ഷുറന്‍സ് ഭീമന്മാര്‍ ആയത് കൊണ്ട് തന്നെ മാധ്യമങ്ങള്‍ അവര്‍ക്കെതിരെ വാര്‍ത്ത കൊടുക്കുന്നില്ല എന്നുള്ളത് reject ചെയ്യാനുള്ള ഇവരുടെ പ്രവണത വര്‍ധിപ്പിക്കുന്നുമുണ്ട്.
പല വാര്‍ത്താ ചാനലുകളെയും ഞാനും സുഹൃത്തുക്കളും സമീപിച്ചെങ്കിലും ഇവരുടെ പരസ്യം ഉണ്ടെന്ന് പറഞ്ഞ് അവരാരും എന്താണെന്ന് പോലും അന്വേഷിക്കാന്‍ തയ്യാറായില്ല.
ജൂണ്‍ 4 ന് റിപ്പോട്ടര്‍ ചാനല്‍ byte എടുത്തെങ്കിലും ന്യൂസ് കൊടുത്തില്ല. Star Health അപകടം പറ്റിയ case ല്‍ പോലും claim നിരസിക്കുന്നത് പതിവായിട്ടുണ്ട്. ഇവര്‍ക്കെതിരെ ആരും ഒന്നും പറയില്ല എന്ന ധൈര്യം തന്നെയാണത്.
ഇനി എന്തായാലും സ്റ്റാര്‍ ഹെല്‍ത്തിന് പണം കൊടുക്കാന്‍ എനിക്ക് താല്പര്യമില്ല. പോര്‍ട്ടിംഗ് ഫെസിലിറ്റി ഉണ്ടെന്നു പറയുന്നു. അങ്ങനെയെങ്കില്‍ ഏറ്റവും നല്ല ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏതെന്ന് നിര്‍ദ്ദേശിക്കാമോ?