ജങ്ഷനിൽ നേരേ പോകാനും മഴയത്തും ഇടാനുള്ളതല്ല ഹസാർഡ് ലൈറ്റ് !!

ഡ്രൈവിങ്ങിനിടെ ഏതെല്ലാം സിഗ്നലുകള്‍ ഉപയോഗിക്കണം എന്നത് സംബന്ധിച്ചും സൈന്‍ ബോര്‍ഡുകള്‍ പാലിക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചുമെല്ലാം  അറിവില്ലാത്തവരാണ് വലിയൊരു വിഭാഗം ഡ്രൈവര്‍മാരും. വാഹനത്തിലെ ഹസാര്‍ഡ് ലൈറ്റുകളുടെ ഉപയോഗത്തെ കുറിച്ചുള്ള അജ്ഞതയാണ് അതിലൊന്ന്.
 

ഡ്രൈവിങ്ങിനിടെ ഏതെല്ലാം സിഗ്നലുകള്‍ ഉപയോഗിക്കണം എന്നത് സംബന്ധിച്ചും സൈന്‍ ബോര്‍ഡുകള്‍ പാലിക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചുമെല്ലാം  അറിവില്ലാത്തവരാണ് വലിയൊരു വിഭാഗം ഡ്രൈവര്‍മാരും. വാഹനത്തിലെ ഹസാര്‍ഡ് ലൈറ്റുകളുടെ ഉപയോഗത്തെ കുറിച്ചുള്ള അജ്ഞതയാണ് അതിലൊന്ന്. വാഹനത്തിലെ ഹസാര്‍ഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എങ്ങനെയാണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും നിശ്ച്ചയമില്ല.

പെരുമഴയത്തും മൂടല്‍ മഞ്ഞിലും വാഹനത്തിലെ നാല് ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകളും മിന്നിക്കൊണ്ടിരിക്കുന്ന ഹസാര്‍ഡ് ലൈറ്റ് ഉപയോഗിക്കുന്നത് നമ്മള്‍ക്ക് കാണാറുണ്ട്. എന്നാൽ ഇത് ശരിയായ രീതിയാണോ? ഹസാര്‍ഡ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നതില്‍ വിശദീകരണവുമായി  എത്തിയിരിക്കുകയാണ് ഇപ്പോൾ‍ കേരളാ  പൊലീസ്.

 'ഹസാര്‍ഡ് ലൈറ്റ് ഉപയോഗിക്കേണ്ടത് എപ്പോള്‍? എന്ന് ചോദിക്കുന്ന ഒരു പോസ്റ്റാണ്   സമൂഹമാധ്യമങ്ങളില്‍  ചർച്ചയാകുന്നത്.  വാഹനത്തിന്റെ നാല് ടേര്‍ണിംഗ് ഇന്‍ഡിക്കേറ്ററുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച്  ആണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ പൊതുനിരത്തുകളില്‍ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിന്റെ ദുരുപയോഗമെന്ന് പോലീസ് പറയുന്നു. എപ്പോഴാണ് ഹസാര്‍ഡ് ലൈറ്റ് ഉപയോഗിക്കേണ്ടതെന്നും പോലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.

യാത്രയ്ക്കിടെ റോഡില്‍ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം പുറകെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കുന്നതിനാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്.  ലൈന്‍ മാറ്റം, തിരിവുകള്‍ തുടങ്ങിയ മറ്റ് അവസരങ്ങളില്‍ ഈ സിഗ്‌നല്‍ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കും.

പലരും റോഡുകള്‍ ചേരുന്ന ജംഗ്ഷനുകളില്‍ നേരെ പോകുന്നതിനായി ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് ഉപയോഗിക്കരുത്.നിരത്തുകളില്‍ ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് പ്രവര്‍ത്തിപ്പിച്ച വാഹനത്തെ കണ്ടാല്‍ അത് നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് മനസിലാക്കി വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക. തിരക്കുപിടിച്ച റോഡിലൂടെ ഒരു വാഹനത്തിന് പതിയെ പോകേണ്ട സാഹചര്യമുണ്ടായാല്‍ അതായത്  ഭാരം കയറ്റിയ വാഹനങ്ങള്‍,അല്ലെങ്കിൽ  മറ്റൊരു വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഉണ്ടെങ്കിൽ  ഹസാഡ് വാണിങ്ങ് പ്രവര്‍ത്തിപ്പിക്കാം.

മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനം ഓടിക്കുമ്പോള്‍ ഒരിക്കലും ഹസാഡ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കരുത്.എന്നാല്‍ നിങ്ങളുടെ വാഹനംകെട്ടി വലിച്ചുകൊണ്ടു പോകുമ്പോള്‍ ഹസാര്‍ഡ് ലൈറ്റ് ഉപയോഗിക്കാം.കൂടാതെ മഴയുള്ളപ്പോഴും, മൂടല്‍ മഞ്ഞുള്ളപ്പോഴും ഹസാഡ് പ്രവര്‍ത്തിപ്പിക്കരുത്.

allowfullscreen