ഗൾഫിലെ വ്യോമാക്രമണം പരിഭ്രാന്തി പരത്തി,ആളനക്കം നിലച്ച് കണ്ണൂർ വിമാനത്താവളം :കിയാലിന് നഷ്ടം ആറു കോടി

പശ്ചിമേഷ്യയിലെ യു ദ്ധസാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ വ്യോമാക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ ആളനക്കം നിലച്ചു. ആഭ്യന്തര യാത്രക്കാർ പോലും വിമാനതാവളത്തിൽ നിന്നും വിട്ടു നിന്നതോടെയാണ് കൊവിഡ് കാലത്തെ അനുസ്മരിക്കുന്ന വിധത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞത്.

 

മട്ടന്നൂർ : പശ്ചിമേഷ്യയിലെ യു ദ്ധസാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ വ്യോമാക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ ആളനക്കം നിലച്ചു. ആഭ്യന്തര യാത്രക്കാർ പോലും വിമാനതാവളത്തിൽ നിന്നും വിട്ടു നിന്നതോടെയാണ് കൊവിഡ് കാലത്തെ അനുസ്മരിക്കുന്ന വിധത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞത്.

കഴിഞ്ഞ മൂന്നുദിവസത്തിനിടെ  കണ്ണൂർ വിമാനത്താവളത്തിൽനിന്ന് റദ്ദാക്കിയത് 36 സർവീസുകഇണ്. തിങ്കളാഴ്ച കണ്ണൂരിൽനിന്ന് പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ 16 സർവീസുകളാണ് റദ്ദാക്കിയത്. വിമാനസർവീസുകൾ കൂട്ട‌ത്തോടെ റദ്ദാക്കിയത് ജി.സി.സി യാത്രക്കാരെ പ്രതിസന്ധിയിലാക്കി. 

യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിനൽകുകയോ റീഫണ്ട് അനുവദിക്കുകയോ ചെയ്യുമെന്ന് എയർലൈൻ അധികതർ അറിയിച്ചു. അബുദാബി, ദോഹ, മസ്ക്‌റ്റ്. ഫുജൈറ ദുബായ് എന്നിവിട തിരികെയുമുള്ള സർവീസുകളും ചൊവ്വാഴ്ച്ച നടത്താനിരുന്ന അന്താരാഷ്ട്ര സർ വീസുകളും റദ്ദാക്കിയ തായി എയർ ഇന്ത്യ എക്സ്പ്രസും ഇൻ റദ്ദാക്കിയത്. ചൊ ഡിഗോയും അറിയി ച്ചു. യാത്രക്കാർ സർവീസ് സംബന്ധി ച്ച വിവരങ്ങൾ ക്കായി വിമാ നക്കമ്പ നികളെ ബ ന്ധ പ്പെടണമെ ന്ന് വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മാത്രമാണ് അന്താരാഷ്ട്ര സർവീസുകളുള്ളത്. ഇവ റദ്ദാക്കിയതോടെ

പ്രവാസികൾ ആശങ്കയിലാണ്.മൂന്നുദിവസത്തെ സർവീസുകൾ മുടങ്ങിയതോടെ ആറുകോടിയോളം രൂപയുടെ നഷ്ടമാണുണ്ടായത്. കണ്ണൂരിൽ ഇതുവരെ യായി 5000-ത്തിലധികം പേരുടെ യാത്രയാണ് മുടങ്ങിയത്.