ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്താന്‍ സര്‍ക്കാര്‍, സ്വകാര്യ ബസ് മുതലാളിമാരേയും കെഎസ്ആര്‍ടിസിയേയും ലാഭത്തിലാക്കാന്‍ സാധാരണക്കാരുടെ കീശയിലേക്ക് നോട്ടം
സംസ്ഥാനത്തെ ബസ് യാത്രാ ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.
സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്ര ലഭ്യമാക്കിയ പദ്ധതിയുടെ ഫലമായി ഉണ്ടായ നഷ്ടം നികത്താന്‍ സാധാരണക്കാരായ യാത്രക്കാരുടെ തോളിലേക്കാണ് ഭാരം എത്തുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് യാത്രാ ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതോടെ കെഎസ്ആര്‍ടിസിയുടേയും സ്വകാര്യ ബസ്സുകളുടേയും വരുമാനം കുറഞ്ഞതോടെയാണ് നഷ്ടം നികത്താന്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത്.
സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്ര ലഭ്യമാക്കിയ പദ്ധതിയുടെ ഫലമായി ഉണ്ടായ നഷ്ടം നികത്താന്‍ സാധാരണക്കാരായ യാത്രക്കാരുടെ തോളിലേക്കാണ് ഭാരം എത്തുക.
യുഡിഎഫിന്റെ പ്രധാന വാഗ്ദാനമായിരുന്നു പ്രിയദര്‍ശിനി സൗജന്യ യാത്ര. ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്ര അനുവദിച്ചു. യാത്രാ സ്വാതന്ത്ര്യം, വിദ്യാഭ്യാസ-തൊഴില്‍ അവസരങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ വാഗം.
സൗജന്യ യാത്ര ആരംഭച്ചതോടെ കെഎസ്ആര്‍ടിസിക്ക് ദിവസേന 2 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. സ്ത്രീ യാത്രക്കാര്‍ കുറഞ്ഞതിനാല്‍ സ്വകാര്യ ബസ്സുകള്‍ക്ക് 6,000 രൂപയോളം നഷ്ടമുണ്ടാകുന്നു.
കെഎസ്ആര്‍ടിസി ഇതിനകം തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഡീസല്‍ വിലവര്‍ധന, മെയിന്റനന്‍സ് ചെലവുകള്‍, പെന്‍ഷന്‍ ബാധ്യതകള്‍ എന്നിവയെല്ലാം ഉണ്ട്. പ്രിയദര്‍ശിനി വന്നതോടെ വരുമാനം കൂടുതല്‍ കുറയുകയും ചെയ്തു.
നഷ്ടം കടുത്തതോടെ ബിസിനസ് തകരുമെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ വാദം. അതിനാല്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. സര്‍ക്കാര്‍ ഈ ആവശ്യം തുറന്ന മനസ്സോടെ അംഗീകരിക്കാനാണ് സാധ്യത.
നഷ്ടം നികത്താന്‍ ദിവസേന ജോലിക്ക് പോകുന്ന പുരുഷ യാത്രക്കാര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍ എന്നിവരാണ് കൂടുതല്‍ തുക നല്‍കേണ്ടിവരിക. സ്ത്രീകള്‍ക്ക് സൗജന്യമാണെങ്കിലും, കുടുംബത്തിന്റെ മൊത്തം ചെലവ് കൂടുന്നു.
സൗജന്യ പദ്ധതികള്‍ നല്ലതാണ്, അത് സുസ്ഥിരമാക്കണം. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുക, അനാവശ്യ ചെലവുകള്‍ കുറയ്ക്കുക, പുതിയ ബസുകള്‍ അവതരിപ്പിക്കുക, ഡിജിറ്റല്‍ ടിക്കറ്റിങ്, റൂട്ട് ഒപ്റ്റിമൈസേഷന്‍ തുടങ്ങിയവയിലൂടെ നഷ്ടം കുറയ്ക്കാം.
സാധാരണക്കാരന്റെ കീശയിലേക്ക് കൈയിട്ട് ലാഭം ഉറപ്പാക്കുന്ന രീതി അംഗീകരിക്കാന്‍ പറ്റില്ല. സര്‍ക്കാര്‍ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി, നിരക്ക് വര്‍ധനവ് പോലുള്ള ജനവിരുദ്ധ നടപടികള്‍ ഉപേക്ഷിക്കണം. പ്രിയദര്‍ശിനി പോലുള്ള പദ്ധതികള്‍ ജനക്ഷേമത്തിന് വേണ്ടി വന്നതാണെങ്കില്‍, അതിന്റെ ഭാരം ജനങ്ങളുടെ തലയിലല്ല, ഭരണനിര്‍വഹണത്തിന്റെ കാര്യക്ഷമതയിലൂടെ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്.