സ്വര്‍ണക്കൊള്ളയില്‍ ചോദ്യം ചെയ്തയാളുമായി സതീശന്റെ മംഗലാപുരം യാത്ര, അതേ കേസിലെ പ്രതികളുടെ അഭിഭാഷകന്‍ സര്‍ക്കാര്‍ പ്ലീഡര്‍, നിയമനം മുഖ്യമന്ത്രി നേരിട്ട്, ചെന്നിത്തലയായിരുന്നു നല്ലതെന്ന് ചര്‍ച്ച

സ്വര്‍ണക്കൊള്ളയില്‍ പ്രതികളുടെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ഗവണ്‍മെന്റ് പ്ലീഡറാക്കിയ വിവാദം പുതിയ തലത്തിലേക്ക്. പ്ലീഡര്‍ രാജിവെച്ചെങ്കിലും പ്രശ്‌നം തീരുന്നില്ലെന്ന് സിപിഎം നേതാവ് പി. രാജീവ് ആരോപിച്ചു.

 

സ്വര്‍ണക്കടത്ത് കേസിലെ ചോദ്യം ചെയ്യപ്പെട്ട വ്യക്തിയോടൊപ്പമുള്ള വിഡി സതീശന്റെ മംഗലാപുരം യാത്രയും പ്രതികളുടെ വക്കീലിനെ ഗവണ്മെന്റ് പ്ലീഡറായി നിയമിച്ചതും തമ്മില്‍ ബന്ധമുണ്ടെന്നാണ് അണിയറ സംസാരം.

തിരുവനന്തപുരം: സ്വര്‍ണക്കൊള്ളയില്‍ പ്രതികളുടെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ഗവണ്‍മെന്റ് പ്ലീഡറാക്കിയ വിവാദം പുതിയ തലത്തിലേക്ക്. പ്ലീഡര്‍ രാജിവെച്ചെങ്കിലും പ്രശ്‌നം തീരുന്നില്ലെന്ന് സിപിഎം നേതാവ് പി. രാജീവ് വ്യക്തമാക്കി.

സര്‍ക്കാര്‍ വക്കീലായി ചുമതലയേറ്റതോടെ അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ അദ്ദേഹത്തിന്റെ കൈവശമെത്തിയിരിക്കാമെന്നും, രഹസ്യ രേഖകള്‍ പരിശോധിച്ച ശേഷമാണോ രാജി എന്ന് അന്വേഷിക്കണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ഗൂഢാലോചനയാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

സ്വര്‍ണക്കടത്ത് കേസിലെ ചോദ്യം ചെയ്യപ്പെട്ട വ്യക്തിയോടൊപ്പമുള്ള വിഡി സതീശന്റെ മംഗലാപുരം യാത്രയും പ്രതികളുടെ വക്കീലിനെ ഗവണ്മെന്റ് പ്ലീഡറായി നിയമിച്ചതും തമ്മില്‍ ബന്ധമുണ്ടെന്നാണ് അണിയറ സംസാരം.

രഹസ്യ ഫയലുകള്‍ പരിശോധിക്കാന്‍ പ്ലീഡര്‍ക്ക് സമയം ലഭിച്ചുകാണുമെന്ന ആരോപണം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. ദേവസ്വം മന്ത്രി അറിയാതെ പ്ലീഡറെ മുഖ്യമന്ത്രി നേരിട്ട് ധൃതിപിടിച്ച് നിയമിച്ചത് എന്തിനെന്ന ചോദ്യവും ബാക്കിയാകുന്നു.

മെയ് ഒന്നിന് വി.ഡി. സതീശന്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ മംഗലാപുരത്തേക്ക് യാത്ര ചെയ്തത് നേരത്തെതന്നെ വിവാദമായി മാറിയിരുന്നു. യാത്രയില്‍ കൂടെയുണ്ടായിരുന്നത് സ്വര്‍ണക്കടത്ത് കേസില്‍ എസ്.ഐ.ടി. ചോദ്യം ചെയ്ത കെ. രജികുമാര്‍ എന്ന വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗലാപുരത്ത് എന്‍.ഡി.എ. നേതാക്കളുമായി സതീശന്‍ കൂടിക്കാഴ്ച നടത്തിയതായും ദൃശ്യങ്ങള്‍ പുറത്തുവന്നു.

ചാര്‍ട്ടേഡ് വിമാനം, സ്വര്‍ണക്കടത്ത് കേസിലെ ചോദ്യം ചെയ്യപ്പെട്ട വ്യക്തിയുടെ സാന്നിധ്യം, എന്‍.ഡി.എ. നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ കല്ലുകടിയായതോടെ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയായിരുന്നു നല്ലതെന്ന ചര്‍ച്ചകളും ഉയരാന്‍ തുടങ്ങിയിട്ടുണ്ട്.