വെയ്റ്റ് ലിഫ്റ്റര്‍ മീരാഭായ് ചാനുവിന്റെ ദിവസ ഭക്ഷണരീതി അത്ഭുതപ്പെടുത്തും, ശരീരം ഫിറ്റാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജിമ്മില്‍ പോകുന്നവര്‍ക്കും പരീക്ഷിക്കാം, ആകെ മൂന്ന് ഭക്ഷണങ്ങള്‍ മാത്രം

ഇന്ത്യയുടെ വനിതാ കായിക ഇതിഹാസമായ മീരാഭായ് ചാനും ഗ്ലാസ്ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ ഭാരോദ്വഹന വിഭാഗത്തില്‍ ഹാട്രിക് സ്വര്‍ണം നേടി അതിശയിപ്പിച്ചിരിക്കുകയാണ്.

 

വീണ്ടുമൊരു സുവര്‍ണ നേട്ടത്തിനുശേഷം മീരാഭായ് നല്‍കിയ അഭിമുഖത്തില്‍ അവര്‍ തന്റെ ജീവിതശൈലി വെളിപ്പെടുത്തി. ഭാരം നിലനിര്‍ത്താന്‍ മത്സരത്തിന് മുമ്പ് മൂന്ന് ദിവസം ശരിയായി ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് അവരുടെ വെളിപ്പെടുത്തല്‍.

ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിതാ കായിക ഇതിഹാസമായ മീരാഭായ് ചാനു ഗ്ലാസ്ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ ഭാരോദ്വഹന വിഭാഗത്തില്‍ ഹാട്രിക് സ്വര്‍ണം നേടി അതിശയിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് ഈ ഗെയിംസിലെ ആദ്യ സ്വര്‍ണമെഡല്‍ സമ്മാനിച്ച ഒളിമ്പിക് മെഡലിസ്റ്റ് മീരാഭായ് ചാനുവിന്റെ വിജയത്തിന് പിന്നിലെ അച്ചടക്കവും ത്യാഗവും ഗംഭീരമാണ്.

വീണ്ടുമൊരു സുവര്‍ണ നേട്ടത്തിനുശേഷം മീരാഭായ് നല്‍കിയ അഭിമുഖത്തില്‍ അവര്‍ തന്റെ ജീവിതശൈലി വെളിപ്പെടുത്തി. ഭാരം നിലനിര്‍ത്താന്‍ മത്സരത്തിന് മുമ്പ് മൂന്ന് ദിവസം ശരിയായി ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് അവരുടെ വെളിപ്പെടുത്തല്‍.

തന്റെ ദിവസേനയുള്ള ഭക്ഷണരീതി ചാനു നേരത്തെതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ബ്രേക്ക്ഫാസ്റ്റിന് പുഴുങ്ങിയ മുട്ട, ബോയില്‍ഡ് ചന (ചിക്കന്‍പീസ്), ബോയില്‍ഡ് മഷ്‌റൂം എന്നിങ്ങനെയുള്ള മൂന്ന് ഭക്ഷണങ്ങളാണ് പ്രധാനം. ബ്രെഡും പാലും പൂര്‍ണമായും ഒഴിവാക്കുന്നു. ഭാരം നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇത്.

ജനങ്ങള്‍ക്ക് തോന്നുന്നത് വെയ്റ്റ്ലിഫ്റ്റര്‍മാര്‍ ധാരാളം ഭക്ഷണം കഴിക്കുമെന്നാണ്. എന്നാല്‍, ഭാരം നിയന്ത്രിക്കാന്‍ ഭക്ഷണം ആവശ്യത്തിനു മാത്രമേ കഴിയാക്കാറുള്ളൂ എന്നും ട്രെയിനിംഗ് ദിവസങ്ങളില്‍ ലഞ്ച് കൂടുതലും സലാഡും സീഫുഡും ആണെന്നും അവര്‍ പറഞ്ഞു. ട്രെയിനിംഗ് ചെയ്യാനും ദഹിക്കാനും വേണ്ടി ലഘുവായ ഭക്ഷണമാണ് നല്ലത് എന്നാണ് അവരുടെ വിശദീകരണം.

പുഴുങ്ങിയ മുട്ട: ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ ബി12, കോളിന്‍ എന്നിവ. പേശി വളര്‍ച്ചയ്ക്ക് സഹായിക്കും.
ബോയില്‍ഡ് ചന: പ്ലാന്റ് പ്രോട്ടീന്‍, ഫൈബര്‍, ഇരുമ്പ്, മഗ്‌നീഷ്യം. ദഹനത്തിനും ഊര്‍ജത്തിനും നല്ലത്.
മഷ്‌റൂം: കുറഞ്ഞ കലോറി, ബി വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍. മെറ്റബോളിസത്തിന് സഹായകം.

വെയ്റ്റ്ലിഫ്റ്റിങ്ങില്‍ ഭാരം നിര്‍ണായകമാണ്. അതിനാല്‍ ഭക്ഷണക്രമം കൃത്യമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. മീരാഭായ് ചാനുവിന്റെ ഈ ഡയറ്റ് എലൈറ്റ് അത്ലറ്റുകള്‍ക്കുള്ളതാണ്. കോച്ചിന്റെയും സ്‌പോര്‍ട്സ് ന്യൂട്രീഷനിസ്റ്റിന്റെയും മേല്‍നോട്ടത്തില്‍ മാത്രമേ ഇത്തരം പദ്ധതികള്‍ പിന്തുടരാവൂ.