അന്ന് രവി ശാസ്ത്രിയെ പരിഹസിച്ച ഗൗതം ഗംഭീര്‍, നാണംകെട്ട തോല്‍വിക്ക് പിന്നാലെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ആരാധകര്‍, ഇപ്പോള്‍ എന്തു പറയുന്നു

ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര തോല്‍വിക്കുശേഷം പരിശീലകന്‍ ഗൗതം ഗംഭീര്‍ രൂക്ഷ വിമര്‍ശം നേരിടുകയാണ്. പരിശീലകനായി ചുമതലയേറ്റശേഷം 27 വര്‍ഷത്തിന് ശേഷം ആദ്യ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര തോറ്റു.

 

ഓസ്ട്രേലിയയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് നേടിയതല്ലാതെ ശാസ്ത്രി തന്റെ കരിയറില്‍ എന്താണ് നേടിയതെന്ന് എനിക്കറിയില്ല. ഇത് വളരെ ബാലിശമായ പരാമര്‍ശമാണ്.

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര തോല്‍വിക്കുശേഷം പരിശീലകന്‍ ഗൗതം ഗംഭീര്‍ രൂക്ഷ വിമര്‍ശം നേരിടുകയാണ്. 27 വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര തോറ്റു. ഇതിന് പിന്നാലെ ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര ജയിക്കുകയും ചെയ്തതോടെ ഗംഭീറിന്റെ പരിശീലക മികവ് ചോദ്യം ചെയ്യപ്പെടുകയാണ്.

തുടര്‍ച്ചയായി 18 ഹോം ടെസ്റ്റ് പരമ്പരകള്‍ നേടിയ ഇന്ത്യയുടെ ലോക റെക്കോര്‍ഡാണ് ന്യൂസിലാന്‍ഡ് ഇല്ലാതാക്കിയത്. ചുമതലയേറ്റ തന്റെ രണ്ടാം ടെസ്റ്റ് പരമ്പരയില്‍ തന്നെ ടീം പരാജയം ഏറ്റുവാങ്ങിയതോടെ ഗൗതം ഗംഭീറിന് വ്യാപകമായ വിമര്‍ശനം നേരിടേണ്ടി വരികയാണ്.

മുന്‍ ഇന്ത്യന്‍ ഹെഡ് കോച്ച് രവി ശാസ്ത്രിയുടെ മികവിനെ ചോദ്യം ചെയ്ത ഗംഭീറിന് തന്റെ പഴയ വിമര്‍ശനങ്ങള്‍ തന്നെ തിരിച്ചടിയാവുകയാണ്. ഗംഭീര്‍ ശാസ്ത്രിയുടെ നേട്ടങ്ങളെ രൂക്ഷമായി ചോദ്യം ചെയ്യുന്ന വാക്കുകള്‍ ആരാധകര്‍ കൂത്തിപ്പൊക്കി. ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര വിജയത്തിനുശേഷം എക്കാലത്തേയും മികച്ച ഇന്ത്യന്‍ ടീം എന്ന ശാസ്ത്രിയുടെ അവകാശവാദത്തെയാണ് ഗംഭീര്‍ ചോദ്യം ചെയ്തത്.

രവി ശാസ്ത്രി തന്റെ കരിയറില്‍ കാര്യമായി ഒന്നും നേടാത്ത വ്യക്തിയാണെന്ന് അന്ന് ഗംഭീര്‍ വിമര്‍ശിച്ചു. ഓസ്ട്രേലിയയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് നേടിയതല്ലാതെ ശാസ്ത്രി തന്റെ കരിയറില്‍ എന്താണ് നേടിയതെന്ന് എനിക്കറിയില്ല. ഇത് വളരെ ബാലിശമായ പരാമര്‍ശമാണ്. നിങ്ങള്‍ 4-1 ന് ജയിച്ചിട്ടുണ്ടെങ്കിലും, ഇത് വിദേശ പര്യടനത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ടീം ആണെന്ന് പറയാന്‍ കഴിയില്ല. പക്വതയില്ലാത്ത പ്രസ്താവനയായിരുന്നു അതെന്നും ഗംഭീര്‍ പറയുകയുണ്ടായി.

രവി ശാസ്ത്രി 2017 മുതല്‍ 2021 വരെ ഇന്ത്യയുടെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചിരുന്നു. ഓസ്ട്രേലിയയില്‍ രണ്ട് ചരിത്ര ടെസ്റ്റ് പരമ്പര വിജയങ്ങളിലേക്ക് ടീമിനെ നയിച്ചു, ഒരു ഇന്ത്യന്‍ ടീമും ഇതുവരെ നേടിയിട്ടില്ലാത്ത നേട്ടം. ഈ വര്‍ഷം ആദ്യം രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി എത്തിയ ഗൗതം ഗംഭീര്‍ പരിശീലകനെന്ന നിലയില്‍ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. ഇന്ത്യ തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങുകയാണെങ്കില്‍ ഗംഭീറിന്റെ പരിശീലകസ്ഥാനം തെറിച്ചേക്കും.