അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കേണ്ട, മാധ്യമ പ്രവര്‍ത്തകരെ തേഡ് റേറ്റ് എന്ന് വിളിച്ച് ജി സുധാകരനും ഭാര്യയും, തുടങ്ങിയിട്ടേയുള്ളൂവെന്ന് സോഷ്യല്‍ മീഡിയ
നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് ജി സുധാകരനും ഭാര്യയും.
മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത സുധാകരനെ നിയന്ത്രിക്കാനെത്തിയ ഭാര്യയേയും അദ്ദേഹം ശാസിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ഭാര്യ മാധ്യമപ്രവര്‍ത്തകരെ തേഡ് റേറ്റ് എന്ന് വിളിച്ച് അപമാനിച്ചത്.
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് ജി സുധാകരനും ഭാര്യയും. സുധാകരന്റെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ യു പ്രതിഭയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയിലാണ് സംഭവം.
അനാവശ്യ ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒഴിഞ്ഞുമാറിയാലും അതേ ചോദ്യം തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. വിവാദത്തിന് വേണ്ടിയാണിതെന്ന് തനിക്കറിയാമെന്നും സുധാകരന്‍ വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത സുധാകരനെ നിയന്ത്രിക്കാനെത്തിയ ഭാര്യയേയും അദ്ദേഹം ശാസിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ഭാര്യ മാധ്യമപ്രവര്‍ത്തകരെ തേഡ് റേറ്റ് എന്ന് വിളിച്ച് അപമാനിച്ചത്. സുധാകരനും അത് ആവര്‍ത്തിച്ചു. തന്റെ വീടാണിതെന്നും തനിക്ക് വേണ്ടെങ്കില്‍ ഇറങ്ങിപ്പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറയുന്നുണ്ടായിരുന്നു. അതിനിടെ, സംഭവത്തിന്റെ വീഡിയോ പുറത്തുന്നതോടെ സുധാകരന്‍ തുടങ്ങയിട്ടേയുള്ളൂവെന്നും ഇനിയും വരാനിരിക്കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയ പരിഹസിച്ചു.
സിപിഎമ്മുമായി കലഹിച്ച് യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയില്‍ മത്സരിച്ച സുധാകരന്‍ 27,935 വോട്ടുകള്‍ക്ക് ജയിച്ചിരുന്നു. പാര്‍ട്ടി തന്നെ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചാണ് അദ്ദേഹം യുഡിഎഫിനൊപ്പം ചേര്‍ന്നത്.