ടീമിനെതിരെ കലിപ്പുമായി ആകാശ് അംബാനി, ആരാധകരോട് വീട്ടില്‍ പോകാന്‍ ആഗ്യം കാട്ടി സ്‌റ്റേഡിയം വിട്ടു, ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി തെറിക്കും
ഐപിഎല്‍ 2026 സീസണില്‍ മുംബൈ ഇന്ത്യന്‍സ് മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്.
വാഖഡെ സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് 103 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍, ഉടമ അകാശ് അംബാനി മത്സരത്തിനിടയില്‍ സ്റ്റേഡിയത്തില്‍ നിന്ന് പുറത്തുപോയത് വൈറലായി.
മുംബൈ: ഐപിഎല്‍ 2026 സീസണില്‍ മുംബൈ ഇന്ത്യന്‍സ് മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. വാഖഡെ സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് 103 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍, ഉടമ അകാശ് അംബാനി മത്സരത്തിനിടയില്‍ സ്റ്റേഡിയത്തില്‍ നിന്ന് പുറത്തുപോയത് വൈറലായി.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം ബാറ്റ് ചെയ്ത് 208 റണ്‍സ് ഉയര്‍ത്തിയിരുന്നു. മുംബൈ ഇന്ത്യന്‍സ് 104 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍ മാര്‍ജിനിലുള്ള തോല്‍വികളിലൊന്നായി ഇത് മാറി.
മത്സരത്തിനിടെ മുംബൈ ഡഗൗട്ടിന് മുന്നിലൂടെ നടന്ന ആകാശ് അംബാനി കളിക്കാരെ നോക്കാതെ നടന്നുപോയി. ക്രൗഡിനോട് സ്റ്റേഡിയം വിട്ടുപോകാന്‍ ആംഗ്യം കാണിച്ചതും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയായി. ടീമിനുള്ളിലെ നിരാശയും ഐക്യക്കുറവും പ്രതിഫലിപ്പിക്കുന്നതായി ആരാധകര്‍ വിലയിരുത്തി.
മുംബൈ ഇന്ത്യന്‍സിന്റെ സീസണ്‍ നിരാശാജനകമാണ്. അഞ്ച് തോല്‍വികളും രണ്ട് ജയങ്ങളുമായി പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ് ടീം. പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാണ് സിഎസ്‌കെയ്‌ക്കെതിരായ തോല്‍വി.
ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീമിന്റെ ബാറ്റിങും ബൗളിങും ഒരുപോലെ പരാജയപ്പെട്ടു. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങള്‍ പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ല.
മത്സരത്തിനു ശേഷം ഹെഡ് കോച്ച് മഹേല ജയവര്‍ധനെ പറഞ്ഞത്, ടീമിന് റിഥം കണ്ടെത്താനാവാത്തതാണ് പ്രശ്‌നമെന്നായിരുന്നു. ആത്മവിശ്വാസവും ശ്രദ്ധയും അച്ചടക്കവും വേണം. അടുത്ത ഏഴ് മത്സരങ്ങളില്‍ മികച്ച ക്രിക്കറ്റ് കളിക്കാന്‍ ശ്രമിക്കുമെങ്കില്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആകാശ് അംബാനിയുടെ ഇറങ്ങിപ്പോക്ക് ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി തുലാസിലാക്കിയിട്ടുണ്ട്. സൂര്യകുമാറിനെ ക്യാപ്റ്റനാക്കി ടീമിനെ ഉടച്ചുവാര്‍ക്കാനാകും ഇനി ശ്രമം നടക്കുk. ആറാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട മുംബൈ ഇന്ത്യന്‍സിന് സീസണ്‍ ഇതുവരെ വലിയ നിരാശ മാത്രമാണ് സമ്മാനിച്ചത്.