മാലിന്യവെള്ളം നിറഞ്ഞ് തിരുവനന്തപുരം നഗരം, ഓടകളൊന്നും വൃത്തിയാക്കിയില്ല, സമ്പൂര്‍ണ പരാജയമായി ബിജെപി ഭരണം, ബ്ലൂ പ്രിന്റും ഇന്‍ഡോര്‍ മോഡലും പാളി, നാറാത്തത് നാറിത്തുടങ്ങിയെന്ന് സോഷ്യല്‍ മീഡിയ

ഒറ്റ മഴ പെയ്യുമ്പോഴേക്കും നഗരകേന്ദ്രങ്ങളെല്ലാം മാലിന്യജലത്താല്‍ മുങ്ങുകയാണ് തിരുവനന്തപുരം. കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് ലഭിച്ചതിനുശേഷം ഓടകള്‍ വൃത്തിയാക്കുന്നില്ലെന്നും ജനജീവിതം ദുസ്സഹമാകുന്നുവെന്നും പരാതികളുയരുന്നു.

 

കഴിഞ്ഞദിവം പെയ്ത മഴയില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍, എസ്എസ് കോവില്‍ റോഡ്, ചാല, വഞ്ചിയൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ മുട്ടോളം വെള്ളത്തിലായി.

തിരുവനന്തപുരം: ഒറ്റ മഴ പെയ്യുമ്പോഴേക്കും നഗരകേന്ദ്രങ്ങളെല്ലാം മാലിന്യജലത്താല്‍ മുങ്ങുകയാണ് തിരുവനന്തപുരം. കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് ലഭിച്ചതിനുശേഷം ഓടകള്‍ വൃത്തിയാക്കുന്നില്ലെന്നും ജനജീവിതം ദുസ്സഹമാകുന്നുവെന്നും പരാതികളുയരുന്നു.

കഴിഞ്ഞദിവം പെയ്ത മഴയില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍, എസ്എസ് കോവില്‍ റോഡ്, ചാല, വഞ്ചിയൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ മുട്ടോളം വെള്ളത്തിലായി. ഗതാഗതം തടസ്സപ്പെട്ടു, വാഹനങ്ങള്‍ മുങ്ങി, കടകളിലേക്കും ഓഫീസുകളിലേക്കും വെള്ളം കയറി. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഡ്രെയിനുകള്‍ വൃത്തിയാക്കേണ്ടിവന്നു.

ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. മഴക്കാലപൂര്‍വ്വ ശുചീകരണം നടത്താത്തത്, ഓടകള്‍ അടഞ്ഞിരുന്നത്, മുന്നൊരുക്കമില്ലായ്മ എന്നിവയാണ് പ്രധാന ആരോപണങ്ങള്‍. ''വികസിത അനന്തപുരി ബ്ലൂപ്രിന്റ്'', ''ഇന്‍ഡോര്‍ മോഡല്‍'' തുടങ്ങിയ വാഗ്ദാനങ്ങള്‍ പാളിയെന്നും അവര്‍ പറയുന്നു.

ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ ബിജെപി ആദ്യമായി കോര്‍പ്പറേഷന്‍ നേടി ഒരു വര്‍ഷമായിട്ടും വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. മഴ മുന്നറിയിപ്പ് ഉണ്ടായിട്ടും മതിയായ ഒരുക്കം ഉണ്ടായില്ല. കോര്‍പ്പറേഷന്റെ തയ്യാറെടുപ്പില്ലായ്മയും അനാസ്ഥയും വ്യക്തമായി തുറന്നുകാട്ടുന്ന സംഭവമാണിത്.

തമ്പാനൂര്‍ പോലുള്ള നഗരഹൃദയം ഒരു മണിക്കൂര്‍ പെയ്ത മഴയില്‍ തന്നെ മുങ്ങുന്നത് ഭരണപരമായ പരാജയമാണ്. വ്യാപാരികള്‍ക്കും സാധാരണക്കാര്‍ക്കും വലിയ നഷ്ടം സംഭവിച്ചു.

അമയിഴഞ്ഞാന്‍ തോട് ഉള്‍പ്പെടെയുള്ള കനാലുകളുടെ അവസ്ഥ, ഒന്നിലധികം വകുപ്പുകളുടെ ഏകോപനക്കുറവ് എന്നിവയും ഘടകങ്ങളാണ്. ശുചീകരണം, മുന്‍കരുതല്‍, ഡ്രെയിനേജ് പരിപാലനം എന്നിവയുടെ നേരിട്ടുള്ള ഉത്തരവാദിത്തം കോര്‍പ്പറേഷന്റേതാണ്.

ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച സംഭവത്തില്‍ കോര്‍പ്പറേഷന്‍ ഭരണം ഉത്തരവാദിത്തം ഏറ്റെടുക്കണം. വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതും അടിസ്ഥാന സൗകര്യങ്ങള്‍ പരിപാലിക്കാത്തതും കടുത്ത വീഴ്ചയാണ്. ജനങ്ങളുടെ ദൈനംദിന ജീവിതം ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഇത്തരം പരാജയം ആവര്‍ത്തിക്കരുത്.