റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറിയാല്‍ ഈ നാല് കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക, വമ്പന്‍ ഹോട്ടലുകാരെ വിറപ്പിച്ച ഫുഡ് ഓഫീസര്‍ തുക്കാറാം മുണ്ടെ പറയുന്നതിങ്ങനെ
മഹാരാഷ്ട്രയില്‍ പേരുകേട്ട ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) കമ്മീഷണറാണ് തുക്കാറാം മുണ്ടെ
റെസ്റ്റോറന്റുകളിലും മറ്റ് ഭക്ഷ്യസ്ഥാപനങ്ങളിലും ഭക്ഷണം കഴിക്കുമ്പോള്‍ ഉപഭോക്താക്കള്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കണമെന്നാണ് തുക്കാറാം മുണ്ടെ പറയുന്നത്. ശുചിത്വ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഉപദേശം.
മുംബൈ: മഹാരാഷ്ട്രയില്‍ പേരുകേട്ട ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) കമ്മീഷണറാണ് തുക്കാറാം മുണ്ടെ. കോടീശ്വരന്മാരുടെ റെസ്റ്റൊറന്റുകളില്‍ പോലും റെയ്ഡു നടത്തുകയും പൂട്ടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പലതവണ ട്രാന്‍സ്ഫറിന് വിധേയനായ അദ്ദേഹം തന്റെ ജോലിയില്‍ കാണിക്കുന്ന ആത്മാര്‍ത്ഥത രാജ്യമെങ്ങും ശ്രദ്ധനേടിയിട്ടുണ്ട്.
റെസ്റ്റോറന്റുകളിലും മറ്റ് ഭക്ഷ്യസ്ഥാപനങ്ങളിലും ഭക്ഷണം കഴിക്കുമ്പോള്‍ ഉപഭോക്താക്കള്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കണമെന്നാണ് തുക്കാറാം മുണ്ടെ പറയുന്നത്. ശുചിത്വ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഉപദേശം.
1. ആവശ്യമുള്ളത് മാത്രം കഴിക്കുക
വെളിയില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ പലരും ശരീരത്തിന്റെ ആവശ്യത്തേക്കാള്‍ ക്രേവിംഗ് അനുസരിച്ചാണ് ഓര്‍ഡര്‍ ചെയ്യുന്നത്. ഉയര്‍ന്ന കൊഴുപ്പ്, ഉപ്പ്, പഞ്ചസാര അടങ്ങിയ ജങ്ക് ഫുഡ് ഒഴിവാക്കാന്‍ ശ്രമിക്കുക. ഒരിക്കല്‍ ഒക്കെ കഴിക്കുന്നത് പ്രശ്‌നമല്ല, പക്ഷേ അത് ദൈനംദിന ശീലമാക്കരുത്. നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ളത് കഴിക്കുക, മനസ് ആഗ്രഹിക്കുന്നത്രയും കഴിക്കരുത്. പ്രായത്തിനനുസരിച്ചുള്ള ഭക്ഷണവും പ്രധാനമാണ്.
2. ശുചിത്വവും സാനിറ്റേഷനും പരിശോധിക്കുക
റെസ്റ്റോറന്റില്‍ പ്രവേശിച്ച ഉടന്‍ ചുറ്റും നോക്കുക. ഡൈനിംഗ് ഏരിയ, ടേബിളുകള്‍, സര്‍വിംഗ് ഉപകരണങ്ങള്‍, ടോയ്ലറ്റ്, ഹാന്‍ഡ്വാഷിംഗ് സൗകര്യങ്ങള്‍ എന്നിവ ന്യായമായ തോതില്‍ വൃത്തിയുള്ളതാണോ എന്ന് നോക്കുക. ലക്ഷ്വറി ആവശ്യമില്ല, പക്ഷേ അടിസ്ഥാന ശുചിത്വം നിര്‍ബന്ധമാണ്. അടുക്കളയിലെ ശുചിത്വം, കീടനിയന്ത്രണം, അസംസ്‌കൃതവും വേവിച്ചതുമായ ഭക്ഷണം വേര്‍തിരിക്കല്‍, വെജിറ്റേറിയന്‍-നോണ്‍വെജ് വേര്‍തിരിക്കല്‍ എന്നിവയും പ്രധാനമാണ്. മോശം ശുചിത്വം ക്രോസ്-കോണ്‍ടാമിനേഷന് കാരണമായി ഫുഡ് പോയിസണിംഗ് അപകടസാധ്യത വര്‍ദ്ധിപ്പിക്കാം.
3. റെസ്റ്റോറന്റിന് ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഉണ്ടോയെന്ന് പരിശോധിക്കുക
ഭക്ഷ്യബിസിനസ് നടത്താന്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്തതോ ലൈസന്‍സ് ഉള്ളതോ ആണോ എന്ന് നോക്കുക. എഫ്എസ്എസ്എഐ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. ഫുഡ് സേഫ്റ്റി ഡിസ്‌പ്ലേ ബോര്‍ഡും ഉണ്ടായിരിക്കണം. ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ അറിയാനും പാലിക്കാനും സാധ്യത കൂടുതലാണ്. ലൈസന്‍സില്ലാത്തവയെല്ലാം മോശമാണെന്നല്ല, പക്ഷേ ലൈസന്‍സുള്ളവ കൂടുതല്‍ സുരക്ഷിതമാകാന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ക്ക് ലൈസന്‍സ് നമ്പര്‍ ഓണ്‍ലൈനില്‍ പരിശോധിക്കാനും സൗകര്യമുണ്ട്.
4. പ്രായത്തിനനുസരിച്ചുള്ള ഭക്ഷണം തിരഞ്ഞെടുക്കുക
വ്യത്യസ്ത പ്രായങ്ങളില്‍ ശരീരത്തിന്റെ പോഷക ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് പ്രായവും ആരോഗ്യാവസ്ഥയും കണക്കിലെടുത്ത് ഭക്ഷണം തിരഞ്ഞെടുക്കുക. വീട്ടിലും റെസ്റ്റോറന്റിലും ഇത് ബാധകമാണ്.
മഹാരാഷ്ട്രയില്‍ റെസ്റ്റോറന്റുകള്‍, വെയര്‍ഹൗസുകള്‍, ക്വിക്ക്-കൊമേഴ്സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ പരിശോധനകള്‍ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് മുണ്ടെയുടെ ഉപദേശം. ഉപഭോക്താക്കള്‍ തന്നെ ഈ ലളിതമായ ചെക്ക്ലിസ്റ്റ് പാലിച്ചാല്‍ ഭക്ഷ്യസുരക്ഷാ അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു.