FCRA നിയമഭേദഗതി ന്യൂനപക്ഷ വേട്ട എന്നതിലുപരി ലക്ഷക്കണക്കായ ജനങ്ങൾക്ക്‌ ലഭിക്കുന്ന സേവനങ്ങളെയും ബാധിക്കുന്നു; അഡ്വ. വിമല ബിനു 

വിദേശ ധനസഹായത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നത് ഈ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യമായി അവതരിപ്പിക്കപ്പെടുന്നു. എന്നാൽ, FCRAയിലെ പുതിയ ഭേദഗതികളും അതിന്റെ പ്രയോഗ രീതിയും ഇന്ത്യയിലെ ക്രൈസ്തവ സ്ഥാപനങ്ങൾ, മിഷൻ പ്രവർത്തനങ്ങൾ, സാമൂഹിക സേവന സംഘടനകൾ എന്നിവയെ സംബന്ധിച്ച് നിരവധി നിയമ-ഭരണഘടനാ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

 

FCRA (Foreign Contribution Regulation Act) വിദേശ സംഭാവനകളുടെ സ്വീകരണവും ഉപയോഗവും നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന നിയമമാണ്. വിദേശ ധനസഹായത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നത് ഈ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യമായി അവതരിപ്പിക്കപ്പെടുന്നു. എന്നാൽ, FCRAയിലെ പുതിയ ഭേദഗതികളും അതിന്റെ പ്രയോഗ രീതിയും ഇന്ത്യയിലെ ക്രൈസ്തവ സ്ഥാപനങ്ങൾ, മിഷൻ പ്രവർത്തനങ്ങൾ, സാമൂഹിക സേവന സംഘടനകൾ എന്നിവയെ സംബന്ധിച്ച് നിരവധി നിയമ-ഭരണഘടനാ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

FCRA ഭേദഗതി അതിന്റെ വാചകത്തിൽ നേരിട്ട് ക്രൈസ്തവ സമൂഹത്തെയോ മതന്യൂനപക്ഷങ്ങളെയോ ലക്ഷ്യമിടുന്നു എന്ന് പറയുന്നില്ല. എന്നാൽ, രജിസ്ട്രേഷൻ റദ്ദാക്കൽ, renewal നിരസിക്കൽ, വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ തുടങ്ങിയ നടപടികൾ നിരവധി ന്യൂനപക്ഷ സ്ഥാപനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ഈ നിയമം പ്രായോഗികമായി മതന്യൂനപക്ഷങ്ങളുടെ സംഘടനാ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നു.

ഇന്ത്യയിലെ ക്രൈസ്തവ സ്ഥാപനങ്ങൾ പതിറ്റാണ്ടുകളായി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അനാഥാലയങ്ങൾ, വയോജന പരിചരണം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, സാമൂഹിക പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം തുടങ്ങിയ മേഖലകളിൽ വലിയ പങ്ക് വഹിച്ചുവരുന്നു. വിദേശ സഹായം ലഭിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് FCRA അനുമതി നഷ്ടപ്പെടുമ്പോൾ, അത് ഒരു നിയമപരമായ അനുമതി നഷ്ടപ്പെടുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; ആയിരക്കണക്കിന് സാധാരണക്കാർക്ക് ലഭിക്കുന്ന സേവനങ്ങളെയും ബാധിക്കാവുന്ന സാഹചര്യം ഉണ്ടാകുന്നു.

ക്രൈസ്തവ സംഘടനകളെ സംബന്ധിച്ച ചർച്ചകളിൽ പ്രധാനമായും ഉയരുന്ന ആരോപണം മതപരിവർത്തനവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ, ഒരു മതവിശ്വാസം പ്രചരിപ്പിക്കൽ, മതപരമായ പ്രവർത്തനം നടത്തൽ, സാമൂഹിക സേവനം ചെയ്യൽ, ബലപ്രയോഗം, വഞ്ചന, പ്രലോഭനം എന്നിവയിലൂടെ മതപരിവർത്തനം നടത്തൽ — ഇവയെല്ലാം നിയമപരമായി വ്യത്യസ്ത വിഷയങ്ങളാണ്. ഭരണഘടനയിലെ Article 25 വ്യക്തികൾക്ക് മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം അതിൽ ഉൾപ്പെടുന്നു. എന്നാൽ പൊതുശാന്തി, ആരോഗ്യം, ധാർമ്മികത എന്നിവയുടെ അടിസ്ഥാനത്തിൽ നിയമപരമായ നിയന്ത്രണങ്ങൾ അനുവദിക്കപ്പെട്ടിട്ടുണ്ട്.

FCRA ഭേദഗതികളെക്കുറിച്ചുള്ള പ്രധാന വിമർശനം, സർക്കാർ അധികാരികൾക്ക് ലഭിക്കുന്ന നിയന്ത്രണാധികാരം വർധിക്കുന്നു എന്നതാണ്. ഒരു സംഘടനയുടെ FCRA സർട്ടിഫിക്കറ്റ് റദ്ദാക്കുകയോ renewal നിരസിക്കുകയോ ചെയ്താൽ, അതിന്റെ പ്രവർത്തന സ്വാതന്ത്ര്യവും സാമ്പത്തിക നിലനിൽപ്പും ഗുരുതരമായി ബാധിക്കാം. ഇത്തരം നടപടികളിൽ വ്യക്തമായ മാനദണ്ഡങ്ങളും, സുതാര്യമായ നടപടിക്രമങ്ങളും, സ്വാഭാവിക നീതിയുടെ തത്വങ്ങളും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.

സ്വത്തുക്കളുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ചർച്ചയ്ക്ക് വിധേയമാണ്. FCRA അനുമതി നഷ്ടപ്പെട്ട സ്ഥാപനങ്ങളുടെ സ്വത്ത് സംബന്ധിച്ച നടപടികൾ വ്യക്തമായ നിയമപരമായ സംരക്ഷണങ്ങളോടെയും, സ്ഥാപനങ്ങൾക്ക് കേൾക്കാനുള്ള അവസരം നൽകിയും മാത്രമേ നടപ്പാക്കാവൂ എന്നതാണ് ഭരണഘടനാപരമായ നീതിയുടെ അടിസ്ഥാന തത്വം.കേന്ദ്ര സർക്കാരിന്റെ വാദം വിദേശ ഫണ്ടുകളുടെ ദുരുപയോഗം തടയുക, ദേശീയ സുരക്ഷയും സാമ്പത്തിക സുതാര്യതയും സംരക്ഷിക്കുക എന്നതാണ്. എന്നാൽ വിമർശകർ പറയുന്നത്, നിയന്ത്രണങ്ങളുടെ പേരിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വയംഭരണവും സംഘടനാ സ്വാതന്ത്ര്യവും ബാധിക്കരുതെന്നാണ്.

ഒരു ജനാധിപത്യ രാജ്യത്ത് ദേശീയ സുരക്ഷയും മതസ്വാതന്ത്ര്യവും ഒരുപോലെ സംരക്ഷിക്കപ്പെടണം. നിയമലംഘനം ഉണ്ടെങ്കിൽ നടപടി ആവശ്യമാണ്. എന്നാൽ, അതിന്റെ പേരിൽ നിയമപരമായി പ്രവർത്തിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളെയും മറ്റ് സാമൂഹിക സംഘടനകളെയും അനാവശ്യമായി നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടാകരുത്.FCRA ചർച്ച ഒരു വിദേശ സംഭാവന നിയമത്തിന്റെ പരിധിയിൽ മാത്രം ഒതുങ്ങുന്നില്ല. അത് ഇന്ത്യയിലെ മതസ്വാതന്ത്ര്യം, ന്യൂനപക്ഷ അവകാശങ്ങൾ, സംഘടനാ സ്വാതന്ത്ര്യം, പൗരസമൂഹത്തിന്റെ പങ്ക് എന്നിവയുമായി ബന്ധപ്പെട്ട ഒരു വലിയ ഭരണഘടനാ ചർച്ചയാണ്.

FCRA നിയമഭേദഗതി എന്നത് മതന്യൂനപക്ഷ വേട്ടയാണെന്നു പ്രത്യക്ഷത്തിൽ തോന്നുകയില്ലെങ്കിലും അത് അത്ര തന്നെ draconian law ആണെന്ന് പറയാതെ വയ്യാ,ഏതെങ്കിലും കാര്യങ്ങളുടെ പേരിൽ FCRA സർട്ടിഫിക്കറ്റ് റദ്ധാക്കുക, അല്ലെങ്കിൽ Reneaw ചെയ്യാതിരിക്കുക എന്നിട്ട്...Amend bill പ്രകാരം ഒരു designated authority ക്ക് കൂടുതൽ അധികാരങ്ങൾ കൊടുക്കുകയാണ്...


FCRA certificate cancel ആയ, Reneawal refuse ചെയ്യപ്പെട്ട മുഴുവൻ സംഘടനകളുടെയും NGO കളുടെയും വസ്തു വകകൾ Designated autority യിൽ നിക്ഷിപ്തമാകും, ആ വസ്തു വകകൾ ഏറ്റെടുത്തു central government ലോ, state government ലോ, കോൺസളിഡേറ്റഡ് fund of india യിലോ ലയിപ്പിക്കാൻ ഈ Amendment Bill പ്രകാരം സാധിക്കും


ഇപ്രകാരം ഒരു സ്കൂൾ നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ FCRA certificate Renew ചെയ്യാതെ ആ വസ്തുക്കൾ designated authority വഴി കണ്ടു കെ 
ട്ടുന്നതിനും അത് വില്പന നടത്തുന്നതിനും government നു അധികാരം ഉണ്ട്

allowfullscreen


Amendment Bill 2026 ( Retrospective effect) അതിനു മുൻകാല പ്രാബല്യം കൂടി നൽകുന്നുവെന്നത് തീർച്ചയായും ക്രൈസ്തവസമൂഹത്തെ ആശങ്കയിലാഴ്ത്തിയയിട്ടുണ്ട്

അഡ്വ. വിമല ബിനു
കേരളഹൈക്കോടതി അഭിഭാഷക

https://vimalabinuassociates.in/vimala-binu-a-seasoned-attorney-of-kochi/