ബസ്സിന്റെ ചില്ല് പൊട്ടിച്ചത് വസീഫിന്റെ ഭാര്യയെന്ന് വ്യാജ പ്രചരണം, നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഡിവൈഎഫഐ നേതാവ്

സ്‌റ്റോപ് ഇല്ലാത്തിടത്ത് നിര്‍ത്താത്തതിനാല്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ലുപൊട്ടിച്ച യുവതി ഡിവൈഎഫഐ നേതാവ് വി വസീഫിന്റെ ഭാര്യയാണെന്ന വ്യാജ പ്രചരണവുമായി സോഷ്യല്‍മീഡിയ.

 

കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് യുവതി അടിച്ചു പൊട്ടിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

കോഴിക്കോട്: സ്‌റ്റോപ് ഇല്ലാത്തിടത്ത് നിര്‍ത്താത്തതിനാല്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ലുപൊട്ടിച്ച യുവതി ഡിവൈഎഫഐ നേതാവ് വി വസീഫിന്റെ ഭാര്യയാണെന്ന വ്യാജ പ്രചരണവുമായി സോഷ്യല്‍മീഡിയ.

കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് യുവതി അടിച്ചു പൊട്ടിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ബസിന് കേടുപാട് ഉണ്ടാക്കിയതിനാല്‍ യുവതിയില്‍ നിന്ന് 28,000 രൂപ പിഴ ഈടാക്കി കെഎസ്ആര്‍ടിസി അധികൃതര്‍ പിന്നീട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി വിട്ടയയ്ക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് യുവതി വസീഫിന്റെ ഭാര്യയാണെന്ന രീതിയില്‍ പ്രചരണം നടക്കുന്നത്. എന്നാല്‍, ആ സ്ത്രീയെ തനിക്ക് അറിയുകപോലും ഇല്ലെന്ന് വസീഫ് പ്രതികരിച്ചു.

വസീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

നുണകള്‍ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന UDF -BJP തന്ത്രങ്ങള്‍ തുടരുന്നു.

ഇന്നലെ മാധ്യമങ്ങളില്‍ വൈറല്‍ ആയ ksrtc ബസ് നിര്‍ത്തണം എന്നാവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ വീഡിയോ വെച്ച് അത് എന്റെ ഭാര്യ ആണെന്നും പറഞ്ഞു ചാനലുകളുടെ വ്യാജ കാര്‍ഡുകള്‍ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ്.വ്യാജ  ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് തുടങ്ങി പിന്നീട് മുഖമുള്ളതും ഇല്ലാത്തതും ആയ അക്കൗണ്ടുകളില്‍  വ്യാപകമായി പ്രചരണം നടത്തുകയാണ്.സത്യം അറിയാന്‍ ആഗ്രഹമുള്ള പ്രിയപ്പെട്ടവരോട് സ്‌നേഹത്തോടെ പറയട്ടെ, ' ആ വീഡിയോയില്‍ കണ്ട സ്ത്രീ എന്റെ ഭാര്യ അല്ലന്ന് മാത്രമല്ല എനിക്ക് ആ സ്ത്രീയെ പരിചയവും ഇല്ല''.

കേരളത്തില്‍  കുറച്ചു കാലമായി ഇടത് സഖാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വലതുപക്ഷ കൂട്ടായ്മ  നീചമായ രാഷ്ട്രീയ വേട്ടയ്ക്ക് ഇരയാക്കി കൊണ്ടിരിക്കുകയാണ്.

 ഒന്നോര്‍ത്തോളൂ... ഇതു പോലുള്ള അധമ വൃത്തികള്‍ക്ക് മുമ്പില്‍ തോല്‍ക്കുന്നവരല്ല ഞങ്ങള്‍ . ഭയലേശമില്ലാതെ രാഷ്ട്രീയ പോരാട്ടം തുടരുക തന്നെ ചെയ്യും.