ഐ എ എസ്സ് ലഭിച്ചെന്ന വ്യാജ അവകാശ വാദം ;വിദ്യാർത്ഥിനിയ്ക്ക് കോളേജിൽ അനുമോദനവും സ്വീകരണവും നടത്തിയത് ശരിവച്ച് പോലീസ്
ഗുരുവായൂരപ്പൻ കോളേജിൽ 2014 കാലഘട്ടത്തിൽ പഠിച്ചിരുന്ന വിദ്യാർത്ഥിനി തനിക്ക് സിവിൽ സർവീസ് പരീക്ഷയിൽ ഐ എ എസ്സ് ലഭിച്ചതായി വ്യാജ അവകാശ വാദം ഉന്നയിച്ചതിന് പിന്നാലെ വിദ്യാർത്ഥിനിയ്ക്ക് കോളേജിൽ ഔദ്യോഗികമായി സ്വീകരണവും അനുമോദനങ്ങളും നൽകിയ സംഭവം നടന്നതായി സ്ഥിതീകരിക്കുന്ന കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഔദ്യോഗിക കത്ത് പുറത്ത് വന്നു.
കോഴിക്കോട്: ഗുരുവായൂരപ്പൻ കോളേജിൽ 2014 കാലഘട്ടത്തിൽ പഠിച്ചിരുന്ന വിദ്യാർത്ഥിനി തനിക്ക് സിവിൽ സർവീസ് പരീക്ഷയിൽ ഐ എ എസ്സ് ലഭിച്ചതായി വ്യാജ അവകാശ വാദം ഉന്നയിച്ചതിന് പിന്നാലെ വിദ്യാർത്ഥിനിയ്ക്ക് കോളേജിൽ ഔദ്യോഗികമായി സ്വീകരണവും അനുമോദനങ്ങളും നൽകിയ സംഭവം നടന്നതായി സ്ഥിതീകരിക്കുന്ന കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഔദ്യോഗിക കത്ത് പുറത്ത് വന്നു. വിഷയത്തിൽ അന്വേഷണം ആവിശ്യപ്പെട്ട് സർക്കാറിൽ പരാതി നൽകിയ ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ നൽകിയ മറുപടി കത്തിലാണ് കോളേജിൽ സംഭവം നടന്നത് ശരി വയ്ക്കുന്ന പോലീസിന്റെ കണ്ടെത്തലിനെ പറ്റി വ്യക്തമാക്കുന്നത്.
അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി കസബ പോലീസ് സ്റ്റേഷനിൽ നിന്നും അന്വേഷണം നടത്തിയെന്നും 2014 കാലഘട്ടത്തിൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ എം കോം കോഴ്‌സിന് പഠിച്ചിരുന്ന ഒരു വിദ്യാർത്ഥിനി സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് ലഭിച്ചെന്ന് അറിയിച്ചതിനെ തുടർന്ന് പ്രസ്തുത വിദ്യാർത്ഥിനിയെ കോളേജിൽ വച്ച് കോളേജി അധ്യാപകർ അനുമോദിച്ചതായും ശേഷം അവകാശവാദം വാസ്തവമല്ല എന്നറിവാകുകയും തുടർന്ന് വിദ്യാർത്ഥിനി തന്റെ കോഴ്സ് പൂർത്തിയാക്കാതെ കോളേജ് വിട്ടതായും അന്വേഷണത്തിൽ പൊലീസിന് അറിവായിട്ടുള്ളതാണെന്ന് കത്തിൽ പോലീസ് വ്യക്തമാക്കുന്നു.
എം.എ. ഷഹനാസിനെതിരെയാണ് ആരോപണം ഉയർന്നിരുന്നത്. സംഭവം നടന്നതായി പോലീസ് അന്വേഷണത്തിൽ സ്ഥിതീകരിച്ച് കഴിഞ്ഞു. വിഷയം അതീവ ഗൗരവപരമായിട്ടുള്ളതാണെന്നും കോളേജ് അധികൃതർ ഔദ്യോഗിക പരാതി ഇത് സംബന്ധിച്ച് ഇതുവരെ നൽകാത്തത് കുറ്റകരമായ പ്രവൃത്തി മറച്ച് വയ്ക്കുന്നതും നിസ്സാരമായി കാണുന്നതുമായ തെറ്റായ സന്ദേശം പൊതു സമൂഹത്തിന് നൽകുന്നതാണെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പ്രതികരിച്ചു.