നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ വമ്പന്‍ മാഫിയ, പലതവണയായി ആവര്‍ത്തിക്കുന്നു, കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തി, കോടികള്‍ ഉള്ളവര്‍ക്ക് ചോദ്യം നേരത്തെ കിട്ടും, സാധാരണക്കാര്‍ക്കും പഠിക്കണം
നീറ്റ് പരീക്ഷ ഇന്ത്യയിലെ മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏറ്റവും വലിയ പരീക്ഷയാണ്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളോളം പഠിച്ച് സ്വപ്നം കാണുന്ന ഡോക്ടര്‍മാരാകാനുള്ള വഴി.
സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ രാപകലില്ലാതെ പഠിക്കുമ്പോള്‍, കോടികള്‍ നല്‍കിയാല്‍ ചോദ്യങ്ങള്‍ മുന്‍കൂട്ടി ലഭിക്കുന്ന ഒരു സംവിധാനമാണ് നിലവിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: ഇന്ത്യയിലെ മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏറ്റവും വലിയ പരീക്ഷയാണ് നീറ്റ് പരീക്ഷ. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളോളം പഠിച്ച് സ്വപ്നം കാണുന്ന ഡോക്ടര്‍മാരാകാനുള്ള വഴി. എന്നാല്‍, വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചാ ആരോപണങ്ങള്‍ ഈ സ്വപ്നത്തെ തകര്‍ക്കുന്നു.
സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ രാപകലില്ലാതെ പഠിക്കുമ്പോള്‍, കോടികള്‍ നല്‍കിയാല്‍ ചോദ്യങ്ങള്‍ മുന്‍കൂട്ടി ലഭിക്കുന്ന ഒരു സംവിധാനമാണ് നിലവിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരും NTA (National Testing Agency)യും നോക്കുകുത്തിയായി നില്‍ക്കുന്നുവെന്ന വിമര്‍ശനവും ശക്തമാണ്.
ഇതാദ്യമായല്ല നീറ്റ് ചോദ്യ പേപ്പര്‍ ചോരുന്നത്. 2024 മെയ് 5-ന് നടന്ന പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബീഹാര്‍ പൊലീസിന്റെ അന്വേഷണത്തില്‍ വമ്പന്‍ ശൃംഘല കുടുങ്ങുകയും ചെയ്തു. ചില വിദ്യാര്‍ത്ഥികള്‍ 30 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ പണം നല്‍കി ചോദ്യപേപ്പര്‍ മുന്‍കൂട്ടി വാങ്ങിയെന്ന് സമ്മതിച്ചു.
സഞ്ചീവ് മുഖ്യ എന്നയാളാണ് മാസ്റ്റര്‍മൈന്‍ഡ് എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ബീഹാര്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ശൃംഖലകളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഗ്യാങ്ങ് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പേപ്പര്‍ വിറ്റതായി ആരോപണം.
ഇത്തവണയും ചരിത്രം ആവര്‍ത്തിച്ചു. കഴിഞ്ഞദിവസം നടന്ന പരീക്ഷയുടെ ഉത്തരങ്ങള്‍ നേരത്തെതന്നെ പുറത്തുവന്നു. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അന്വേഷണം നടക്കുകയാണ്.
പ്രിന്റിങ് പ്രസ്സുകള്‍, സെന്റര്‍ സൂപ്പര്‍വൈസര്‍മാര്‍, ബ്രോക്കര്‍മാര്‍, കോച്ചിങ് സെന്ററുകള്‍ എന്നിവരുടെ സഹായത്തോടെയാണ് ചോദ്യപേപ്പറുകള്‍ ചോരുന്നത്. 20-50 ലക്ഷം രൂപവരെ നല്‍കണം. 10 വര്‍ഷത്തിനിടെ ഇത്തരം 89-ലധികം സംഭവങ്ങളാണുണ്ടായത്. 48 തവണ പരീക്ഷകള്‍ റദ്ദാക്കി.
കോടിക്കണക്കിന് രൂപാ ചെലവഴിച്ച് കോച്ചിങ് സെന്ററുകളില്‍ പഠിക്കുന്നവരും, ഗ്രാമങ്ങളിലെ സാധാരണ വിദ്യാര്‍ത്ഥികളും ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നു. പരീക്ഷയുടെ മുഴുവന്‍ വിശ്വാസ്യതയും തകര്‍ക്കുന്നു.
നീറ്റ് പോലുള്ള പരീക്ഷകള്‍ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നവയാണ്. ഒരു മാഫിയയുടെ കൈകളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ തകരുന്നത് അംഗീകരിക്കാനാവില്ല. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കിയേ മതിയാവൂ.