പാര്‍ട്ടിയില്‍ പ്രകമ്പനം സൃഷ്ടിക്കാന്‍ ആത്മകഥയുമായി ഇ.പിയെത്തുമോ ? സി.പി. എം നേതൃത്വത്തിന് തലവേദനയായി ഉന്നത നേതാവ്തനിക്കെതിരെയുളള ആരോപണങ്ങളില്‍ തിരിച്ചടിക്കാന്‍ കണ്ണൂരിലെ കരുത്തന്‍ കളത്തിലിറങ്ങുന്നു

എല്‍.ഡി. എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട ഇ.പി ജയരാജന്‍ ആത്മകഥയുമായി രംഗത്തു വരുന്നത് സി.പി. എം നേതൃത്വത്തെ ആശങ്കയിലാക്കുന്നു. കെ. എസ്. വൈ. എഫ് മുതല്‍ എല്‍. ഡി. എഫ് കണ്‍വീനര്‍ പദവി വരെയുളള നീണ്ട അരനൂറ്റാണ്ടിലേറെക്കാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അനുഭവങ്ങളാണ് സജീവ രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന ഇ.പി ജയരാജന്‍ തന്റെ ആത്മകഥയിലൂടെ രേഖപ്പെടുത്തുക. ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ ആത്മകഥ ഒന്നരപതിറ്റാണ്ടിനു മുന്‍പ് സി.പി. എമ്മില്‍ അലയൊലികള്‍ സൃഷ്ടിച്ചിരുന്നു.
 


 കണ്ണൂര്‍: എല്‍.ഡി. എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട ഇ.പി ജയരാജന്‍ ആത്മകഥയുമായി രംഗത്തു വരുന്നത് സി.പി. എം നേതൃത്വത്തെ ആശങ്കയിലാക്കുന്നു. കെ. എസ്. വൈ. എഫ് മുതല്‍ എല്‍. ഡി. എഫ് കണ്‍വീനര്‍ പദവി വരെയുളള നീണ്ട അരനൂറ്റാണ്ടിലേറെക്കാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അനുഭവങ്ങളാണ് സജീവ രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന ഇ.പി ജയരാജന്‍ തന്റെ ആത്മകഥയിലൂടെ രേഖപ്പെടുത്തുക. ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ ആത്മകഥ ഒന്നരപതിറ്റാണ്ടിനു മുന്‍പ് സി.പി. എമ്മില്‍ അലയൊലികള്‍ സൃഷ്ടിച്ചിരുന്നു.

ഇതിനു ശേഷമാണ് മറ്റൊരു പ്രമുഖ നേതാവ് കൂടി പാര്‍ട്ടിക്ക് തലവേദനയായി മറ്റൊരു തുറന്നെഴുത്തു കൂടി പുറത്തുവരുന്നത്. ഇ.പിയെപുറത്താക്കുന്നതിന് അണിയറ നീക്കങ്ങള്‍ നടത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി  എം.വി ഗോവിന്ദനെ കുറിച്ചുളള പ്രതികൂല പരാമര്‍ശങ്ങള്‍ ആത്മകഥയിലുണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇ.പിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ കെ. എസ് വൈ. എഫ് മുതല്‍ ഏറ്റവും ഒടുവില്‍ എല്‍. ഡി. എഫ് കണ്‍വീനര്‍ പദവി വരെയുളള രാഷ്്ട്രീയ ജീവിതത്തിനിടെയിലുളള കയറ്റിറക്കങ്ങളും വിവാദങ്ങളുമാണ് ആത്മകഥയില്‍ പരാമര്‍ശിക്കപ്പെടുകയെന്നാണ് സൂചന. ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കു ശേഷം കണ്ണൂര്‍ രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്ന ആത്മകഥ പിന്നീട് മറ്റൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി ജയരാജന്‍ 2025-ഏപ്രിലില്‍ മധുരയില്‍  നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം മാത്രമേ ഇ.പിയുടെ ആത്മകഥ പുറത്തിറങ്ങുകയുളളൂവെന്നാണ് സൂചന. പാര്‍ട്ടിയില്‍ നിന്നും ഒഴിവായതിനു ശേഷം മാത്രമേ ഇ.പി വിവാദആത്മകഥയുമായി ഇ.പി രംഗത്തുവരികയുളളുവെന്നാണ് വിവരം.


 ഒരുകാലത്ത് സി.പി.എമ്മില്‍ രണ്ടാമത്തെ അധികാര കേന്ദ്രമായിരുന്നു ഇ.പി.ജയരാജന്‍. പാര്‍ട്ടി നടത്തിക്കൊണ്ടുപോകുന്നതിനു വേണ്ട ഫണ്ടില്‍ ഏറിയ പങ്കും വന്നത് ഇ.പി ജയരാജന്‍ വഴിയായിരുന്നു. വെറുക്കപ്പെട്ടവര്‍ എന്ന് വി.എസ്. അച്യുതാനന്ദന്‍ വരെ വിശേഷിപ്പിച്ചവരുമായുള്ള ഇ.പിയുടെ അവിശുദ്ധകൂട്ടിന് പലവട്ടം സി.പി.എം നേതൃത്വം കണ്ണടച്ചതും വരുമാനവഴികളടയുമോ എന്ന ഭയം കൊണ്ടായിരുന്നു. വിമര്‍ശനം ഭയന്ന് സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് വഴിമാറി നടക്കാതിരിക്കാന്‍ ഇ.പിയും ഒരുക്കമല്ലായിരുന്നു. 

ഇ.പിക്കും ഭാര്യയ്ക്കും മകനും എതിരേ പലവട്ടം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും സി.പി.എം കണ്ണടയ്ക്കുകയോ കേട്ടില്ലെന്നു നടിക്കുകയോ ആയിരുന്നു. എന്നാല്‍ തങ്ങള്‍ വര്‍ഗശത്രുവായി കാണുന്ന ബി.ജെ.പിയുമായുള്ള ബാന്ധവത്തിന് ഇ.പി ശ്രമിക്കുന്നെന്ന വിവരമറിഞ്ഞതോടെയാണ് നടപടി കടുപ്പിക്കാന്‍ സി.പി.എം നിര്‍ബന്ധിതമായത്. അതുകൊണ്ടുകൂടിയാണ് ഇ.പിക്ക് പ്രതിരോധമൊരുക്കാന്‍ പി.കെ ശ്രീമതി ഉള്‍പ്പെടെ ഒരു നേതാവും രംഗത്തെത്താത്തതിരുന്നതും. പാര്‍ട്ടിയില്‍ ഇനി തന്റെ നില പരുങ്ങലിലാണെന്ന ബോധ്യം ഇ.പി ജയരാജനുണ്ട്. 

ഉന്നതപദവിയിലിരുന്ന ഒരാളെ ആ സ്ഥാനത്തുനിന്നു മാറ്റുക എന്നാല്‍ സി.പി.എമ്മില്‍ അയാളുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്നതിന്റെ വ്യക്തമായ സൂചനകൂടിയാണ്. അര നൂറ്റാണ്ടിനുമേല്‍ രാഷ്ട്രീയജീവിതം തുടര്‍ന്ന ഒരാള്‍ ഒരുപ്രഭാതത്തില്‍ സാധാരണ ജീവിതത്തിലേക്ക് ഒതുങ്ങിക്കൂടുമെന്നതും അചിന്ത്യം. അതുകൊണ്ടുതന്നെ ഇ.പിക്കു മുന്നില്‍ ഇനി പാര്‍ട്ടിക്കു പുറത്തേക്കുള്ള വഴി മാത്രമാണ് അഭികാമ്യം. പാര്‍ട്ടിനയങ്ങളില്‍നിന്ന് വ്യതിചലിക്കുന്നത് എത്രവലിയ നേതാവായാലും അച്ചടക്കനടപടി ഉറപ്പെന്ന ബോധ്യം പൊതുസമൂഹത്തിനു നല്‍കാന്‍ സി.പി.എമ്മിനും അതുവഴി കഴിയും. 

പരസ്യമായി അപമാനിക്കപ്പെട്ട് സി.പി.എമ്മില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന ബോധ്യം ഇ.പിക്കുമുണ്ട്. അതിനാല്‍ ഈ തീയും പുകയും അടങ്ങുന്നതോടെ അടുത്ത ലാവണം തേടി ഇ.പി പുറപ്പെടുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. അത് ബി.ജെ.പിയിലേക്കായിരിക്കുമെന്ന് സി.പി.എമ്മില്‍ തന്നെയുള്ള ഒരു വിഭാഗം കരുതുന്നുണ്ട്. ഇ.പി ജയരാജനെപ്പോലെ തലയെടുപ്പുള്ള നേതാവ് തങ്ങളുടെ പാളയത്തിലെത്തിയാല്‍ ചുരുങ്ങിയത് ഒരു ഗവര്‍ണര്‍ പദവിയെങ്കിലും കൊടുത്ത് സ്വീകരിക്കാന്‍ ബി.ജെ.പിക്കും മടിയുണ്ടാവില്ലെന്നാണ് വിവരം.