ജോലിയില്‍ കയറിയത് 6,000 രൂപ ശമ്പളത്തില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നും 2 കോടിയിലധികം പണവും കണക്കറ്റ ആസ്തി വിവരങ്ങളും പിടിച്ചെടുത്തു
നിലവില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായ ഇയാളുടെ വീടുകളിലും ബന്ധപ്പെട്ട സ്ഥലങ്ങളിലും ഒഡീഷ വിജിലന്‍സ് വകുപ്പ് നടത്തിയ റെയ്ഡില്‍ ഏകദേശം 2 കോടി രൂപയുടെ പണവും വലിയ തോതിലുള്ള ആസ്തികളും കണ്ടെടുത്തു.
1999ല്‍ 6000 രൂപ ശമ്പളത്തോടെ ജൂനിയര്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ച ബൈകുന്ഥ നാഥ് ബെഹേര ഇന്ന് കോടികളുടെ ആസ്തിയുള്ള വ്യക്തിയാണ്.
ഭുവനേശ്വര്‍: ഒഡീഷ സര്‍ക്കാര്‍ ജീവനക്കാരന്റെ വീട്ടില്‍ നിന്നും വിജിലന്‍സ് കണക്കറ്റ രൂപയും ആസ്തി വിവരങ്ങളും കണ്ടെടുത്തി. 1999ല്‍ 6000 രൂപ ശമ്പളത്തോടെ ജൂനിയര്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ച ബൈകുന്ഥ നാഥ് ബെഹേര ഇന്ന് കോടികളുടെ ആസ്തിയുള്ള വ്യക്തിയാണ്.
നിലവില്‍ അസിസ്റ്റന്റ് എക്്‌സിക്യൂട്ടീവ് എഞ്ചിനീയറായ ഇയാളുടെ വീടുകളിലും ബന്ധപ്പെട്ട സ്ഥലങ്ങളിലും ഒഡീഷ വിജിലന്‍സ് വകുപ്പ് നടത്തിയ റെയ്ഡില്‍ ഏകദേശം 2 കോടി രൂപയുടെ പണവും വലിയ തോതിലുള്ള ആസ്തി വിവരങ്ങളും കണ്ടെടുത്തു.
ബലിഗുഡയിലെ ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായ ബെഹേരയ്‌ക്കെതിരെ കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. ഭുവനേശ്വര്‍, ബാലസോര്‍, ജാജ്പൂര്‍, ബലിഗുഡ എന്നിവിടങ്ങളിലെ ഒമ്പത് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
ബാങ്ക് ലോക്കറുകളില്‍ നിന്ന് ഏകദേശം 2 കോടി രൂപ പണം കണ്ടെടുത്തു. വീടുകളില്‍ നിന്ന് 2.66 ലക്ഷം രൂപയും. അഞ്ച് മള്‍ട്ടി സ്റ്റോറി ബില്‍ഡിങ്ങുകള്‍. ഭുവനേശ്വറിലെ നിലാദ്രി വിഹാറിലെ ഒരു നാല് നില കെട്ടിടം മാത്രം ഏകദേശം 10,500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ളതാണ്. ഉയര്‍ന്ന മൂല്യമുള്ള 13 ഭൂപ്രദേശങ്ങള്‍. സ്വര്‍ണ്ണാഭരണങ്ങള്‍, ബാങ്ക് ഡിപ്പോസിറ്റുകള്‍, തപാല്‍ സേവിങ്‌സ് തുടങ്ങിയവയുടെ മൂല്യനിര്‍ണയം നടന്നുകൊണ്ടിരിക്കുകയാണ്.
വിവിധ ട്രൈബല്‍ ഡെവലപ്‌മെന്റ് ഏജന്‍സികളിലും എഞ്ചിനീയറിങ് വകുപ്പുകളിലും ജോലി ചെയ്ത് ഈ വര്‍ഷമാണ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി പ്രമോഷന്‍ ലഭിച്ചത്.
റെയ്ഡുകള്‍ ഇപ്പോഴും തുടരുകയാണ്. ആസ്തികളുടെ പൂര്‍ണ്ണ മൂല്യനിര്‍ണയം പൂര്‍ത്തിയാകുന്നതോടെ കേസിന്റെ മുഴുവന്‍ വിശദാംശങ്ങളും വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ഒഡീഷയിലെ വമ്പന്‍ അഴിമതി വിരുദ്ധ ഓപ്പറേഷനുകളിലൊന്നായി ഇത് മാറിയിരിക്കുകയാണ്.