കൊട്ടിയൂരിലെ തിടമ്പേറ്റുന്ന ആന കർണ്ണാടക ഭക്തർക്ക് വെറുമൊരു എലിഫന്റ് ഷോ...!
ദക്ഷയാഗത്തിന്റെ ഐതിഹ്യം പേറുന്ന കൊട്ടിയൂരിൽ ദർശനം തേടി നാനാഭാഗത്തു നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തുന്നത് . സമൂഹ മാധ്യമത്തിലൂടെ കൊട്ടിയൂരിനെപറ്റി കേട്ടറിഞ്ഞ് കഴിഞ്ഞവർഷം മുതലാണ് കർണാടകത്തിൽ നിന്നും ഭക്തർ ഇവിടേക്ക് എത്തി തുടങ്ങിയത്.
ഇൻസ്റ്റാഗ്രാം റീൽസിലൂടെ കൊട്ടിയൂർ ക്ഷേത്രത്തിന്റെ വീഡിയോകൾ കണ്ട് മാത്രമാണ് ഇത്തരത്തിലുള്ള കർണാടക ഭക്തർ എത്തുന്നത്. ഇതിൽ ഭൂരിഭാഗം പേർക്കും ക്ഷേത്രത്തിന്റെ ആചാരനുഷ്ട്ടാനങ്ങൾ എന്തെന്നത് അറിയില്ല. 'ഐതിഹ്യപ്രകാരം സതീദേവി ആത്മഹൂദി ചെയ്ത ശേഷം യോഗനിദ്രയിലുള്ള പെരുമാളാണ് കൊട്ടിയൂരിൽ'. അതുകൊണ്ടുതന്നെ വലിയ ശബ്ദധ്വനികളോ, ആർപ്പുവിളികളോ അക്കരെ സന്നിധിയിൽ പാടില്ല. എന്നാൽ ജീവനക്കാർ നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു ചിട്ടയും പാലിക്കാതെ ഇൻസ്റ്റാഗ്രാം റിലീസ് എടുത്തും, ആർപ്പുവിളിച്ചുമാണ് ഭക്തർ പെരുമാറുന്നത്.
ദക്ഷയാഗത്തിന്റെ ഐതിഹ്യം പേറുന്ന കൊട്ടിയൂരിൽ ദർശനം തേടി നാനാഭാഗത്തു നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തുന്നത് . സമൂഹ മാധ്യമത്തിലൂടെ കൊട്ടിയൂരിനെപറ്റി കേട്ടറിഞ്ഞ് കഴിഞ്ഞവർഷം മുതലാണ് കർണാടകത്തിൽ നിന്നും ഭക്തർ ഇവിടേക്ക് എത്തി തുടങ്ങിയത്. എന്നാൽ ക്ഷേത്രത്തെ കുറച്ചോ ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങളെ കുറിച്ചോ അറിയാതെ എത്തുന്ന ചിലരുടെ പ്രവൃത്തികൾ ക്ഷേത്രത്തിൽ എത്തുന്ന മറ്റു വിശ്വാസികൾക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായുള്ള പരാതികളാണ് ഉയരുന്നത്.
വർഷങ്ങളായി ഭക്തി സാന്ദ്രമായും സമാധാന അന്തരീക്ഷത്തിലുമായിരുന്നു കൊട്ടിയൂർ വൈശാഖമഹോത്സവം നടന്നിരുന്നത്. എന്നാൽ ഇപ്പോൾ കർണ്ണാടകയിൽ നിന്നെത്തുന്ന ചില ഭക്തർ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കുന്നുവെന്നും ക്ഷേത്രത്തിന്റെ പവിത്രത തന്നെ ഇല്ലാതാക്കുകയുമാണെന്നുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ക്ഷേത്രത്തനിമ നശിക്കുന്നതോടുകൂടി മലയാളി ഭക്തരും കൊട്ടിയൂരിലെത്താൻ മടിക്കുകയാണ്.
ഇൻസ്റ്റാഗ്രാം റീൽസിലൂടെ കൊട്ടിയൂർ ക്ഷേത്രത്തിന്റെ വീഡിയോകൾ കണ്ട് മാത്രമാണ് ഇത്തരത്തിലുള്ള കർണാടക ഭക്തർ എത്തുന്നത്. ഇതിൽ ഭൂരിഭാഗം പേർക്കും ക്ഷേത്രത്തിന്റെ ആചാരനുഷ്ട്ടാനങ്ങൾ എന്തെന്നത് അറിയില്ല. 'ഐതിഹ്യപ്രകാരം സതീദേവി ആത്മഹൂദി ചെയ്ത ശേഷം യോഗനിദ്രയിലുള്ള പെരുമാളാണ് കൊട്ടിയൂരിൽ'. അതുകൊണ്ടുതന്നെ വലിയ ശബ്ദധ്വനികളോ, ആർപ്പുവിളികളോ അക്കരെ സന്നിധിയിൽ പാടില്ല. എന്നാൽ ജീവനക്കാർ നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു ചിട്ടയും പാലിക്കാതെ ഇൻസ്റ്റാഗ്രാം റിലീസ് എടുത്തും, ആർപ്പുവിളിച്ചുമാണ് ഭക്തർ പെരുമാറുന്നത്. ഇതിനാൽ ക്ഷേത്രത്തിന്റെ ഐതീഹ്യവും പാലിക്കേണ്ട മാനദണ്ഡങ്ങളും കർണാടകയിൽ നിന്നും എത്തുന്ന ഭക്തർക്ക് ബോധവൽക്കരണം നടത്തണമെന്ന് കൊട്ടിയൂർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ നാരായണൻ നായർ പറഞ്ഞു.
പഴമ നിലനിർത്തി മനുഷ്യനും പ്രകൃതിയും ഒന്നാവുക എന്ന അത്യപൂർവ്വത കാത്തുസൂക്ഷിക്കുന്ന കൊട്ടിയൂരിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സാധിക്കില്ല എന്നത് വാസ്തവമാണ്. ഇത് മനസ്സിലാക്കാതെ സമൂഹമാധ്യമങ്ങളിൽ തെറ്റായ രീതിയിൽ വാർത്ത പ്രചരിപ്പിക്കുന്ന പ്രവണതയും കണ്ടുവരികയാണ്.
കൊട്ടിയൂരിന്റെ ചരിത്രവും ആരാധന രീതികളും മനസ്സിലാക്കി, ക്ഷേത്രത്തിന്റെ ചിട്ടവട്ടങ്ങളും പവിത്രതയും കാത്തുസൂക്ഷിക്കുന്ന രീതിയിൽ എല്ലാ അയൽ സംസ്ഥാനങ്ങളിലെ ഭക്തരും ഒന്നിച്ച് ഇനിയും വരുന്ന വൈശാഖ മഹോത്സവ ദിനങ്ങളെ സ്വാഗതം ചെയ്യണമെന്നതാണ് മലയാളികളുടെ ആഗ്രഹം.