യുദ്ധം കടുത്താല്‍ ദുബായും അബുദാബിയും തകരും, മുന്നറിയിപ്പുമായി യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജെഫ്രി സാക്‌സ്
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യുഎസിന്റെയും ഇസ്രയേലിന്റെയും പക്ഷം ചേര്‍ന്ന് ഇറാനുമായുള്ള യുദ്ധത്തില്‍ ഇടപെടുന്നത് വലിയ തെറ്റാണെന്ന് പ്രമുഖ യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞനും കൊളംബിയ സര്‍വകലാശാല പ്രൊഫസറുമായ ജെഫ്രി സാക്‌സ് മുന്നറിയിപ്പ് നല്‍കി.
യുഎഇ യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളായ ദുബായും അബുദാബിയും ബോംബ് ആക്രമണത്തിന് ഇരയാകാമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
ന്യൂയോര്‍ക്ക്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യുഎസിന്റെയും ഇസ്രയേലിന്റെയും പക്ഷം ചേര്‍ന്ന് ഇറാനുമായുള്ള യുദ്ധത്തില്‍ ഇടപെടുന്നത് വലിയ തെറ്റാണെന്ന് പ്രമുഖ യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞനും കൊളംബിയ സര്‍വകലാശാല പ്രൊഫസറുമായ ജെഫ്രി സാക്‌സ് മുന്നറിയിപ്പ് നല്‍കി.
യുഎഇ യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളായ ദുബായും അബുദാബിയും ബോംബ് ആക്രമണത്തിന് ഇരയാകാമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
മൗലികമായി, യുഎഇ യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ദുബായും അബുദാബിയും തകര്‍ക്കപ്പെടാം. ഇവ റിസോര്‍ട്ട് ഏരിയകളാണ്. ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളാണ്. ഫോര്‍ട്ടിഫൈഡ് മിസൈല്‍ ഡിഫന്‍സ് ഏരിയകളല്ല. സമ്പന്നരായ ആളുകള്‍ വന്ന് ആസ്വദിക്കാനും പാര്‍ട്ടി ചെയ്യാനും പണം നിക്ഷേപിക്കാനുമുള്ള സ്ഥലങ്ങളാണ് ഇവ. ഒരു യുദ്ധമേഖലയില്‍ പ്രവേശിക്കുന്നത് ദുബായ് പോലുള്ള സ്ഥലത്തിന്റെ ഉദ്ദേശ്യത്തെ തന്നെ തകര്‍ക്കുന്നതാണ്. യുഎഇ കുരുക്കില്‍ കുടുങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം എഎന്‍ഐയോട് സംസാരിക്കവെ പറഞ്ഞു.
ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ബഹുരാഷ്ട്ര മറൈന്‍ ടാസ്‌ക് ഫോഴ്‌സില്‍ പങ്കെടുക്കാന്‍ യുഎഇ തങ്ങളുടെ സഖ്യകക്ഷികളായ യുഎസിനെ അറിയിച്ചിട്ടുണ്ട്. ഇത്തരമൊരു നീക്കം ഇറാനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായാണ് കാണപ്പെടുന്നത്.
അബ്രഹാം അക്കോര്‍ഡുകള്‍ ഒപ്പിട്ട് യുഎസുമായി പങ്കാളിത്തം സ്ഥാപിച്ചതും ഗള്‍ഫ് രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് യുഎഇക്ക് വലിയ പിഴവാണെന്ന് സാക്‌സ് വിമര്‍ശിച്ചു. ഇത് 'ഫണ്ടമെന്റല്‍ മിസ്‌കാല്‍ക്കുലേഷന്‍' ആണെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. യുഎസിന്റെ സുരക്ഷയെ ആശ്രയിക്കുന്നതിന് പകരം സ്വയം സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം യുഎഇയോട് ഉപദേശിച്ചു.
ഇറാന്‍ നേരത്തെ തന്നെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസ് സൈനിക താവളങ്ങള്‍ തങ്ങളുടെ മണ്ണില്‍ ഉപയോഗിച്ച് ഇറാനെ ആക്രമിക്കാന്‍ അനുവദിക്കരുതെന്നാണ് അത്. അത്തരം താവളങ്ങള്‍ ഉപയോഗിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.