ആരോഗ്യ മേഖല വെന്റിലേറ്ററിൽ; 'ഡോക്ടർമാരുടെ കുറവും മരുന്ന്ക്ഷാമവും പരിഹരിക്കുക ': പരിയാരം ഗവ മെഡിക്കൽ കോളേജിലേക്ക് ഡിവൈഎഫ്ഐ മാർച്ചും ധർണ്ണയും നടത്തി
യു ഡി എഫ് ഭരണകാലത്ത് ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്നും. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കുറവും മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും ക്ഷാമവും പരിഹരിച്ച് രോഗികൾക്ക് യഥാവിധി ചികിത്സ ഉറപ്പാക്കണമെന്നും,
Oct 13, 2026, 14:06 IST
പരിയാരം: യു ഡി എഫ് ഭരണകാലത്ത് ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്നും. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കുറവും മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും ക്ഷാമവും പരിഹരിച്ച് രോഗികൾക്ക് യഥാവിധി ചികിത്സ ഉറപ്പാക്കണമെന്നും,
മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മരണപ്പെട്ട ഫാത്തിമയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ അനുശ്രി അധ്യക്ഷനായി. പി പി സിദിൻ സ്വാഗതം പറഞ്ഞു. ഷിബിൻ കാനായി, അനിഷ,സി പി ഷിജു എന്നിവർ സംസാരിച്ചു.