ശസ്ത്രക്രിയ മാത്രം വഴിയെന്ന് ഡോക്ടർമാർ, എന്നോടൊപ്പം കാണണം എല്ലാ സുഹൃത്തുക്കളും ; മനസ്സുതുറന്ന് സരിത എസ്. നായർ

 സോളാർ കേസ് വിവാദ നായിക സരിത എസ്. നായരുടെ പുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. ശസ്ത്രക്രിയ മാത്രമാണ് ഇനി മുന്നിലുള്ള വഴിയെന്ന് ഡോക്ടർമാർ അറിയിച്ചതായാണ് സരിതയുടെ വെളിപ്പെടുത്തൽ. “സർജറി... അതേ വഴിയുള്ളൂ... ഡോക്ടർമാർ പറഞ്ഞു” എന്ന വാക്കുകളോടെയാണ് തന്റെ മാനസികാവസ്ഥയെക്കുറിച്ച് സരിത കുറിച്ചത്.

തന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെല്ലാം പിന്നാലെ പങ്കുവെക്കാമെന്നും സരിത വ്യക്തമാക്കുന്നുണ്ട്. “പറയാം വഴിയേ എല്ലാം... എന്നോടൊപ്പം കാണണം എല്ലാ സുഹൃത്തുക്കളും” എന്ന വാക്കുകളിലൂടെ ഈ ഘട്ടത്തിൽ സുഹൃത്തുക്കളുടെ പിന്തുണയും സരിത തേടുകയാണ്. ശസ്ത്രക്രിയയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സരിത പങ്കുവെച്ചിട്ടില്ല.

ശസ്ത്രക്രിയയെക്കുറിച്ചുള്ള വിവരം കേട്ടപ്പോൾ താൻ എങ്ങനെയായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രവും സരിത പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, ആ ചിത്രം കണ്ടിട്ട് സന്തോഷമായെന്ന് പറയാനാകുമോ എന്നും സരിത ചോദിക്കുന്നു. സത്യത്തിൽ തന്റെ മനസ്സിൽ എന്താണ് നടക്കുന്നതെന്ന് തനിക്കുപോലും മനസ്സിലാകുന്നില്ലെന്നും കുറിപ്പിൽ പറയുന്നു.

തന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെല്ലാം പിന്നാലെ പങ്കുവെക്കാമെന്നും സരിത വ്യക്തമാക്കുന്നുണ്ട്. “പറയാം വഴിയേ എല്ലാം... എന്നോടൊപ്പം കാണണം എല്ലാ സുഹൃത്തുക്കളും” എന്ന വാക്കുകളിലൂടെ ഈ ഘട്ടത്തിൽ സുഹൃത്തുക്കളുടെ പിന്തുണയും സരിത തേടുകയാണ്. ശസ്ത്രക്രിയയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സരിത പങ്കുവെച്ചിട്ടില്ല.

ഫേസ്ബുക്ക് കുറിപ്പ് 

Surgery ... അതേ വഴിയുള്ളൂ.. ഡോക്ടർസ് പറഞ്ഞു...അത് കേട്ടപ്പോൾ ഭ്രാന്ത് ആയ ലുക്ക് ആണ് ഇതോടൊപ്പമുള്ള ഫോട്ടോ എന്ന് പറഞ്ഞാൽ സന്തോഷമാകുമോ?? സത്യത്തിൽ എന്താ എൻ്റെ മനസ് എന്ന് എനിക്ക് തന്നെ മനസ്സിലാകുന്നില്ല.പറയാം വഴിയെ എല്ലാം..എന്നോടൊപ്പം കാണണം എല്ലാ സുഹൃത്തുക്കളും

allowfullscreen