കുറ്റവിമുക്തനാക്കിയിട്ടും രക്ഷയില്ല, മറ്റൊരു ദിലീപ് സിനിമ കൂടി പരാജയത്തിലേക്ക്, പ്രേക്ഷകര്‍ കൈയ്യൊഴിയുന്നു, തീയേറ്ററുകളില്‍ ആളെത്തുന്നില്ല, ലാലേട്ടനെ ഒപ്പം കൂട്ടിയിട്ടും പൊട്ടിയെന്ന് സോഷ്യല്‍ മീഡിയ
നടി ആക്രമണക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെ ദിലീപിന്റെ പുതിയ ചിത്രം 'ഭാ ഭാ ബ' തീയറ്ററുകളില്‍ എത്തിയിരിക്കുന്നു.
ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് മോഹന്‍ലാലിന്റെ ക്യാമിയോ. എന്നാല്‍, ഇത് വിവാദങ്ങള്‍ക്കും വഴിയൊരുക്കി. ദിലീപിനൊപ്പം സിനിമ ചെയ്യരുതെന്നായിരുന്നു ചിലരുടെ വിമര്‍ശനം.
കൊച്ചി: നടി ആക്രമണക്കേസില്‍ നടന്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെ റിലീസ് ചെയ്ത പുതിയ ചിത്രം 'ഭാ ഭാ ബ' തീയറ്ററുകളില്‍ പരാജയമാവുകയാണെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 18-ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം 6.75 കോടി രൂപയോളം ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്.
ദിലീപിന് അനകൂലമായ വിധി മലയാള സിനിമാ ലോകത്ത് വ്യത്യസ്ത പ്രതികരണങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ചിലര്‍ സന്തോഷം പ്രകടിപ്പിച്ചപ്പോള്‍, മറ്റു ചിലര്‍ നിരാശയും ഭയവും രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് 'ഭാ ഭാ ബ' എന്ന ആക്ഷന്‍-കോമഡി ചിത്രം റിലീസിനെത്തിയത്. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്നു, മോഹന്‍ലാല്‍, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് മോഹന്‍ലാലിന്റെ ക്യാമിയോ. എന്നാല്‍, ഇത് വിവാദങ്ങള്‍ക്കും വഴിയൊരുക്കി. ദിലീപിനൊപ്പം സിനിമ ചെയ്യരുതെന്നായിരുന്നു ചിലരുടെ വിമര്‍ശനം.
ആദ്യദിനം 6.75 കോടി രൂപ കളക്ട് ചെയ്‌തെങ്കിലും, ഇത് ആരാധകരുടെ തള്ളിക്കയറ്റം മൂലമാകാം. നിലവില്‍ തീയറ്ററുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് ഓണ്‍ലൈനില്‍ ആപ്പുകളില്‍ വ്യക്തമാണ്.
ആദ്യദിനം ഫാന്‍സ് തള്ളിക്കയറി സോഷ്യല്‍ മീഡിയയില്‍ അനുകൂല പ്രതികരണങ്ങള്‍ നടത്തിയെങ്കിലും വിശ്വസനീയമായ സിനിമാ റിവ്യൂകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ ശരാശരിയിലും താഴെ നില്‍ക്കുന്ന ലോജിക്കില്ലാത്ത സിനിമയെന്നാണ് വിമര്‍ശിച്ചത്. ഇത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ സിനിമയ്ക്ക് തിരിച്ചടിയായേക്കും.
നടി കേസിനു ശേഷം ദിലീപിന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വമ്പന്‍ തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച സിനിമയെയാണ് തീയേറ്ററില്‍ ആളുകള്‍ കൈവിടുന്നത്.
ചിത്രത്തിന്റെ പരാജയം ദിലീപിന്റെ കരിയറിനെ നിര്‍ണായകമായി ബാധിക്കും. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ തുടരുമ്പോള്‍, തീയറ്ററുകളിലെ ആള്‍ക്കൂട്ടം വര്‍ധിക്കുമോ എന്നാണ് ഏവരുടേയും ശ്രദ്ധ.