പാര്‍ട്ടിയിലെ ഒടുവിലത്തെ പെഗ്ഗിന് ശേഷം നാലോ അഞ്ചോ ഈന്തപ്പഴം തിന്നാലോ.. അത്ഭുതഗുണങ്ങളുള്ള കജൂര്‍, കഴിക്കേണ്ടതിങ്ങനെ

ഈന്തപ്പഴം അഥവാ കജൂര്‍ പോഷകസമ്പന്നമായ ഒരു പഴമാണ്. ദിനേനെ ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യം നിലനിര്‍ത്താനും ജീവിതശൈലി രോഗങ്ങളെ അകറ്റിനിര്‍ത്താനും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
 

ഈന്തപ്പഴം അഥവാ കജൂര്‍ പോഷകസമ്പന്നമായ ഒരു പഴമാണ്. ദിനേനെ ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യം നിലനിര്‍ത്താനും ജീവിതശൈലി രോഗങ്ങളെ അകറ്റിനിര്‍ത്താനും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫ്രഷ് ഫ്രൂട്ട് രൂപത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ കലോറിയും പ്രകൃതിദത്തമായ പഞ്ചസാരയും അടങ്ങിയ പഴം കൂടിയാണ് ഈന്തപ്പഴം. മദ്യപാനത്തിന്റെ ഹാങ്ഓവര്‍ വിട്ടുമാറാന്‍ ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നായിട്ടാണ് ഇത് കണക്കാക്കുന്നത്.

ആല്‍ക്കഹോള്‍ മൂലമുണ്ടാകുന്ന ഹാങ്ഓവര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന വൈവിധ്യമാര്‍ന്ന ഗുണങ്ങളുള്ളതാണ് ഈന്തപ്പഴം. മൃദുവായി തൊലികളഞ്ഞ ഈന്തപ്പഴം വെള്ളത്തില്‍ മുക്കിവെച്ചശേഷം പിറ്റേന്ന് രാവിലെ കഴിക്കുകയാണെങ്കില്‍ മദ്യപാനത്തിന്റെ ഹാങ്ഓവര്‍ വിട്ടുമാറുകയും കൂടുതല്‍ ഊര്‍ജ്വസ്വലനാവുകയും ചെയ്യും.

ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായതിനാല്‍ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഭക്ഷണങ്ങളിലൊന്നാണ് ഈന്തപ്പഴം. പല രാജ്യങ്ങളിലും ആളുകള്‍ മദ്യത്തിനൊടുവില്‍ ഈന്തപ്പഴം കഴിക്കുന്ന പതിവുണ്ട്. പാര്‍ട്ടിക്കൊടുവില്‍ നാലോ അഞ്ചോ ഈന്തപ്പഴം കഴിക്കുന്നത് കടുത്ത ഹാങ്ഓവര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതിനാലാണിത്.

കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീന്‍, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, സള്‍ഫര്‍ തുടങ്ങിയ ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന മറ്റ് പോഷകങ്ങള്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിന് വലിയ സംഭാവന നല്‍കുന്നു.

പഴത്തില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് മറ്റ് ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ഒരു വ്യക്തിയുടെ ബീജസംഖ്യയും ലിബിഡോയും വര്‍ദ്ധിപ്പിക്കും. ഈന്തപ്പഴത്തില്‍ കാണപ്പെടുന്ന ഫ്‌ലേവനോയ്ഡുകളും അമിനോ ആസിഡുകളും പുരുഷന്മാര്‍ക്ക് മതിയായ ഊര്‍ജ്ജത്തോടെ ലൈംഗികമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നു.