ഒരു പാര്‍ട്ടിക്കുവേണ്ടിയും റിപ്പോര്‍ട്ടര്‍ ടിവി ക്വട്ടേഷന്‍ പണിയെടുക്കാറില്ലെന്ന് അരുണ്‍ കുമാര്‍, ചാനലിന്റെ വ്യാജ വാര്‍ത്തകള്‍ എണ്ണിപ്പറഞ്ഞ് അനില്‍ കുമാര്‍
ചാനല്‍ ചര്‍ച്ചകള്‍ ഏകപക്ഷീയമാകുന്നതും വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വ്യാജമാകുന്നതും മറ്റും സിപിഎം ഏറെക്കാലമായി ആരോപിക്കുന്ന കാര്യമാണ്.
ഒരു പാര്‍ട്ടിക്കുവേണ്ടിയും റിപ്പോര്‍ട്ടര്‍ ടിവി ക്വട്ടേഷന്‍ പണിയെടുക്കാറില്ലെന്ന അരുണ്‍ കുമാറിന്റെ അവകാശവാദത്തെ വ്യാജ വാര്‍ത്തകള്‍ എണ്ണിപ്പറഞ്ഞാണ് അനില്‍ കുമാര്‍ മറുപടി നല്‍കിയത്.
കൊച്ചി: ചാനല്‍ ചര്‍ച്ചകള്‍ ഏകപക്ഷീയമാകുന്നതും വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വ്യാജമാകുന്നതും മറ്റും സിപിഎം ഏറെക്കാലമായി ആരോപിക്കുന്ന കാര്യമാണ്. പാര്‍ട്ടിക്കെതിരായ വാര്‍ത്തകള്‍ പൊടിപ്പുംതൊങ്ങലും ചാര്‍ത്തി പൊലിപ്പിക്കുന്നെന്നും നിരന്തരം ചര്‍ച്ച നടത്തി ജനങ്ങളെ പാര്‍ട്ടിയുമായി അകറ്റാന്‍ ശ്രമിക്കുന്നു എന്നും സിപിഎം കുറ്റപ്പെടുത്താറുണ്ട്. ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ടിവിയിലെ അരുണ്‍ കുമാറിന് ഇക്കാര്യം കാട്ടി മറുപടി നല്‍കുകയാണ് സിപിഎം നേതാവ് അനില്‍ കുമാര്‍. ഒരു പാര്‍ട്ടിക്കുവേണ്ടിയും റിപ്പോര്‍ട്ടര്‍ ടിവി ക്വട്ടേഷന്‍ പണിയെടുക്കാറില്ലെന്ന അരുണ്‍ കുമാറിന്റെ അവകാശവാദത്തെ വ്യാജ വാര്‍ത്തകള്‍ എണ്ണിപ്പറഞ്ഞാണ് അനില്‍ കുമാര്‍ മറുപടി നല്‍കിയത്.
അനില്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ബഹു: അരുണ്‍കുമാറിനു്.
താങ്കള്‍ പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു..
എല്‍ ഡി എഫിനു വേണ്ടിയോ
സി പി ഐ എമ്മിനു വേണ്ടിയോ
ഒരു കൊട്ടേഷന്‍ ജോലിയും ആരെയും ഏല്പിച്ചിട്ടില്ല.
അതിനാല്‍ താങ്കള്‍ പറഞ്ഞത് ഞങ്ങള്‍ക്ക് ബാധകമല്ല.
എന്നാല്‍ ചില ക്വാട്ടേഷന്‍ പണികള്‍ പറയട്ടെ..
തിരുവോണ പിറ്റേന്നു്:
താങ്കളുടെ സഹപ്രവര്‍ത്തക ഒരു വാര്‍ത്ത ബ്രേക്ക് ചെയ്തു ..
'വയനാട് ദുരന്തത്തിന്റെ ചിലവ് കണക്കുകള്‍ സര്‍ക്കാര്‍ പുറത്തു വിട്ടു.. '
എന്നാണു് നിങ്ങള്‍ക്ക്കണക്ക് കിട്ടിയത്.
ആരാണു് കണക്കു തന്നത്.
ചിലവായകണക്ക് എന്നാണു് നിങ്ങള്‍ പറഞ്ഞത്.
ഏതു രേഖ
നിങ്ങള്‍ പറഞ്ഞ രേഖ ചിലവ് കണക്കല്ല
കേരള സര്‍ക്കാരിന്റെ ആദ്യത്തെ നിവേദനം മാത്രം:
അത് ഏത് കൊട്ടേഷന്‍.
രണ്ട്..
ചേലക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു.ആര്‍.പ്രദീപ്
കെ.രാധാകൃഷ്ണനെതിരെ
മുഖ്യമന്ത്രിക്കു പരാതി നല്‍കി എന്ന കളവ്
ക്വോട്ടേഷനല്ലങ്കില്‍ പരാതിയുടെ കോപ്പി
ഹാജരാക്കി സ്വന്തം വിശ്വാസ്യത തെളിയിക്കൂ..
അത് വാര്‍ത്തയല്ല' കാരണം പരാതി നല്‍കിയിട്ടില്ല.
അത്തരമൊരു കളവ് ക്വൊട്ടേഷനല്ലെങ്കില്‍
വാര്‍ത്ത കൊടുക്കും മുമ്പ്
കെ.രാധാകൃഷ്ണനോട് ചോദി ക്കാതിരുന്നതെന്തുകൊണ്ട് .
മൂന്നു്..
ഇപി ജയരാജന്റെ ആത്മകഥയുടെ കോപ്പി തരാമോ?
ഡി സി ബുക്‌സ് ഇറക്കാത്ത ഒരു പുസ്തകത്തെപ്പറ്റി ഉള്ളടക്കം സംബന്ധിച്ച്
വാര്‍ത്ത നല്‍കി.
ആരാണു് പുസ്തകം നല്‍കിയത്.
അത് ഹാജരാക്കുമോെ
താങ്കള്‍ക്വൊട്ടേഷന്‍ എടുക്കുന്ന മാധ്യമപ്രര്‍ത്തകനല്ല
എന്നാണു് ഞങ്ങളുടെ ബോധ്യം:
സ്ഥാപനത്തിനു് അത്തരമൊരു അവകാശവാദത്തിനു് പ്രസക്തിയില്ല.
അഡ്വ.കെ.അനില്‍കുമാര്‍.
സി പി ഐ എം .
കേരള സംസ്ഥാന കമ്മറ്റിയംഗം.