കോടതിവിധി ദിലീപിന് തുണയാകുമോ? എട്ട് വര്‍ഷത്തെ ഇടവേളയില്‍ പൊട്ടിയത് അനേകം സിനിമകള്‍, നടി ആക്രമണ കേസിനുശേഷം ക്ലച്ചുപിടിച്ചില്ല
ജനപ്രിയ നായകനെന്ന് പേരുകേട്ട നടന്‍ ദീലീപ് ഒരു ഹിറ്റ് സിനിമയ്ക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് എട്ടു വര്‍ഷത്തോളമായി. കൃത്യമായി പറഞ്ഞാല്‍ 2017-ലെ നടി ആക്രമണ കേസിലെ ദിലീപിന്റെ സിനിമകളൊന്നും തീയേറ്ററുകള്‍ ഇളക്കിമറിച്ചില്ല.
കേസ് ആരംഭിച്ച ശേഷം ദിലീപിന്റെ സിനിമകള്‍ക്ക് ബോക്‌സ് ഓഫീസില്‍ കനത്ത പ്രഹരമേറ്റു. രാമലീലയും പ്രിന്‍സ് ആന്‍ഡ് ഫാമിലിയും മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. ബാന്ദ്ര, തങ്കമണി തുടങ്ങിയ സിനിമകള്‍ ഒടിടികള്‍ പോലും കൈയ്യൊഴിഞ്ഞു.
കൊച്ചി: ജനപ്രിയ നായകനെന്ന് പേരുകേട്ട നടന്‍ ദീലീപ് ഒരു ഹിറ്റ് സിനിമയ്ക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് എട്ടു വര്‍ഷത്തോളമായി. കൃത്യമായി പറഞ്ഞാല്‍ 2017-ലെ നടി ആക്രമണ കേസിന് ശേഷം ദിലീപിന്റെ സിനിമകളൊന്നും തീയേറ്ററുകള്‍ ഇളക്കിമറിച്ചില്ല. പല സിനിമകളും വന്നതുപോലെ പോയപ്പോള്‍ അപൂര്‍വം ചിലതുമാത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചു.
നടി ആക്രമണക്കേസില്‍ കുറ്റവിമുക്തനായതോടെ സിനിമയിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നടന്‍. കേസിനുശേഷം അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകള്‍ ദിലീപിനെ പുറത്താക്കിയിരുന്നു. ഈ സംഘടനകളിലേക്ക് തിരിച്ചുവരാനും ദിലീപ് ഒരുങ്ങുകയാണ്.
കേസ് ആരംഭിച്ച ശേഷം ദിലീപിന്റെ സിനിമകള്‍ക്ക് ബോക്‌സ് ഓഫീസില്‍ കനത്ത പ്രഹരമേറ്റു. രാമലീലയും പ്രിന്‍സ് ആന്‍ഡ് ഫാമിലിയും മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. ബാന്ദ്ര, തങ്കമണി തുടങ്ങിയ സിനിമകള്‍ ഒടിടികള്‍ പോലും കൈയ്യൊഴിഞ്ഞു.
ഡിസംബറില്‍ റിലീസിനൊരുങ്ങുന്ന ഭ.ഭ.ബ ആണ് ദിലീപിന്റെ പ്രതീക്ഷയെല്ലാം. വിധിക്കുശേഷമുള്ള ആദ്യ സിനിമ എന്ന നിലയില്‍ ദിലീപിന് ഏറെ നിര്‍ണായകമാണിത്. വിനീത് ശ്രീനിവാസനുമായുള്ള ഈ കോമഡി ക്രിസ്മസ് പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതാണ്.
പൊതു അഭിപ്രായത്തിലെ വിമര്‍ശനവും, സിനിമകളിലെ പഴയ സ്ലാപ്സ്റ്റിക്ക് കോമഡി, ബോഡി-ഷെയ്മിങ്, ലിംഗവിവേചനാത്മക ഉള്ളടക്കങ്ങള്‍ എന്നിവ ദിലീപിന് തിരിച്ചടിയാകുന്നു.
കോടതി വിധി ദിലീപിന് നിയമപരമായ സ്വാതന്ത്ര്യം നല്‍കിയെങ്കിലും, സിനിമയിലെ തിരിച്ചുവരവ് പൊതുജനാഭിപ്രായത്തിന്റെ പരീക്ഷണമാണ്. എട്ട് വര്‍ഷത്തെ ഇടവേളയില്‍ പൊട്ടിയ അനേകം സിനിമകള്‍ ദിലീപിന്റെ ഇമേജിന് കിട്ടിയ പ്രഹരം കൂടിയാണ്. അതുകൊണ്ടുതന്നെ സിനിമയിലെ തന്റെ സ്ഥാനം തിരിച്ചുപിടിക്കാന്‍ ദിലീപിന് കഴിയുമോ എന്നത് കാത്തിരുന്നുകാണാം.