കല്ലിനുമേല്‍ കല്ലുവെക്കാതെ കോണ്‍ഗ്രസിന്റെ വയനാട്ടിലെ വീടുനിര്‍മാണം, രാഹുലും പ്രിയങ്കയും തറക്കല്ലിട്ട സ്ഥലത്ത് വീടുവെക്കാന്‍ പഞ്ചായത്തില്‍ അപേക്ഷപോലും കൊടുത്തില്ല, പിരിച്ച പണത്തിന്റെ കണക്കുമില്ല

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാനായി കോണ്‍ഗ്രസ് പിരിച്ച പണത്തിന്റെ കണക്കുചോദിച്ച് എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ മുഖ്യ ആയുധമായ ഇത് ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഇടതുപക്ഷം.

 

തറക്കല്ലിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഒരു വീടിന് പോലും കല്ല് വച്ചിട്ടില്ല. ചടങ്ങിന് ശേഷം പ്ലാസ്റ്റിക് കുപ്പികള്‍ പോലും അവിടെനിന്നും മാറ്റാന്‍ ആഴ്ചകള്‍ കഴിഞ്ഞു. പഞ്ചായത്തില്‍ ബില്‍ഡിങ് പ്ലാന്‍ അനുമതിക്ക് അപേക്ഷ തന്നെ നല്‍കാത്തതും ദുരൂഹമാണ്.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാനായി കോണ്‍ഗ്രസ് പിരിച്ച പണത്തിന്റെ കണക്കുചോദിച്ച് എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ മുഖ്യ ആയുധമായ ഇത് ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഇടതുപക്ഷം.

2024 ജൂലൈയില്‍ നടന്ന സംഭവത്തിന് ശേഷം രണ്ടുവര്‍ഷം ആകാറായിട്ടും കോണ്‍ഗ്രസ് കണക്കുകള്‍ പുറത്തുവിടുകയോ വീടുപണി തുടങ്ങുകയോ ചെയ്തിട്ടില്ല. ആയിരക്കണക്കിന് ആളുകള്‍ വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരന്ത ബാധിതരായി. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ദുരിതാശ്വാസത്തിന്റെ ഭാഗമായി 100 വീടുകള്‍ നിര്‍മിക്കാന്‍ പ്രഖ്യാപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് അടുക്കവെ വിമര്‍ശനം ശക്തമയതോടെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും 2026 ഫെബ്രുവരി 26-ന് മേപ്പാടി പഞ്ചായത്തിലെ കുന്നംപറ്റയില്‍ തറക്കല്ലിട്ടു. എന്നാല്‍ ഒരു മാസത്തിനു ശേഷവും ഒരു വീടിന്റെ നിര്‍മാണവും ആരംഭിച്ചിട്ടില്ല. പഞ്ചായത്തില്‍ ബില്‍ഡിങ് പെര്‍മിറ്റിന് അപേക്ഷ പോലും നല്‍കിയിട്ടില്ലെന്ന ആരോപണവും ഉയര്‍ന്നിരിക്കുന്നു. പിരിച്ച പണത്തിന്റെ കണക്ക് എവിടെ എന്ന ചോദ്യവും ശക്തമാണ്.

യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പണം സമാഹരിച്ചതിന്റെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ഏറ്റെടുത്ത ഭൂമി മനുഷ്യവാസത്തിന് യോജിച്ചതല്ലെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് താത്കാലികമായി തട്ടിക്കൂട്ടിയതാണെന്നും വിമര്‍ശനമുണ്ട്.

തറക്കല്ലിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഒരു വീടിന് പോലും കല്ല് വച്ചിട്ടില്ല. ചടങ്ങിന് ശേഷം പ്ലാസ്റ്റിക് കുപ്പികള്‍ പോലും അവിടെനിന്നും മാറ്റാന്‍ ആഴ്ചകള്‍ കഴിഞ്ഞു. പഞ്ചായത്തില്‍ ബില്‍ഡിങ് പ്ലാന്‍ അനുമതിക്ക് അപേക്ഷ തന്നെ നല്‍കാത്തതും ദുരൂഹമാണ്.

ഡിവൈഎഫ്ഐ സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന് 100 വീടുകളുടെ സ്‌പോണ്‍സര്‍ഷിപ്പായി 20 കോടി രൂപ കൈമാറിയതിന്റെ രേഖകള്‍ പുറത്തുവിട്ടിരുന്നു. ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുകയായിരുന്നു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ടൗണ്‍ഷിപ്പ് പൂര്‍ത്തിയാകുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ സ്വകാര്യ പദ്ധതി മന്ദഗതിയിലാകുന്നത്. ദുരിതാശ്വാസത്തിന് പാര്‍ട്ടി രാഷ്ട്രീയം മാറ്റിവയ്ക്കണമെന്ന ആവശ്യം ബാധിതരില്‍ നിന്ന് ഉയരുന്നുണ്ട്.

വയനാടിന്റെ പുനരധിവാസം രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്. തറക്കല്ല് ഇട്ട് പോയി, പിന്നെ അനങ്ങാത്ത പദ്ധതികള്‍ ബാധിതരുടെ മനസ്സില്‍ വേദന മാത്രമാണ് അവശേഷിപ്പിക്കുന്നത്. കണക്കുകളും നടപടികളും വ്യക്തമാക്കി കോണ്‍ഗ്രസ് മറുപടി നല്‍കുമോ എന്ന് കാത്തിരിക്കുകയാണ് ജനങ്ങള്‍.