പാളയത്തിൽപ്പട : കണ്ണൂരിൽ കെ. സുധാകരനെതിരെ കോൺഗ്രസ് ഭാരവാഹികളും: ടി.ഒ മോഹനന് പിൻതുണ
കെ സുധാകരൻ എം.പി കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കണോ വേണമോയെന്ന കാര്യത്തിൽ ഹൈക്കമാൻഡ് കെ.പി.സി സിയോട് അന്തിമ അഭിപ്രായം തേടി. കണ്ണൂർ ഡിസിസിയുടെ ഈ കാര്യത്തിലുള്ള
കണ്ണൂർ : കെ സുധാകരൻ എം.പി കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കണോ വേണമോയെന്ന കാര്യത്തിൽ ഹൈക്കമാൻഡ് കെ.പി.സി സിയോട് അന്തിമ അഭിപ്രായം തേടി. കണ്ണൂർ ഡിസിസിയുടെ ഈ കാര്യത്തിലുള്ള അഭിപ്രായമറിയാനാണ് എഐ.സി.സി പ്രസിഡൻ്റ് മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശപ്രകാരം പാർട്ടിനേതാക്കളുടെയും ഭാരവാഹികളുടെയും അഭിപ്രായം തേടിയത്.
കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെ എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന അഭിപ്രായക്കാരാണ്. കണ്ണൂർ ഡി.സിസിയും കെ. സുധാകരൻ മത്സര രംഗത്ത് നിന്നും മാറി നിൽക്കണമെന്ന അഭിപ്രായക്കാരാണ്. കെ. സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചു ചർച്ച ചെയ്യുന്നതിനായി കണ്ണൂർ നിയോജക മണ്ഡലത്തിലെ ഭാരവാഹികളുടെ യോഗം വിളിച്ചു ചേർത്തപ്പോൾ ആരും അനുകുലിച്ചിട്ടില്ല ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയില്ലെന്നാണ് പലരും അഭിപ്രായം പറഞ്ഞത്. കെ.സുധാകര അനുകൂലികളായ ഡിസിസി മാർട്ടി ജോർജ് ഉൾപ്പെടെ ഈയൊരു അഭിപ്രായക്കാരായിരുന്നു.
കടുത്ത സുധാകര അനുകൂലികളായ റിജിൽ മാക്കുറ്റി, കെ. പ്രമോദ്, സി.ജയകൃഷ്ണൻ തുടങ്ങിയ നേതാക്കളും മൗനം പാലിക്കുകയാണ്. സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന കെ. സുധാകരൻ്റെ അതീ വിശ്വസ്തരായ യു.ടി ജയന്ത് , എം. ലിജു തുടങ്ങിയവരും കെ സുധാകരൻ്റെ സ്ഥാനാത്ഥിത്വത്തെ അനുകുലിച്ചിട്ടില്ല.
മുതിർന്ന നേതാക്കളായ എ.കെ ആൻ്റണി ,രമേശ് ചെന്നിത്തല എന്നീ നേതാക്കളൊഴികെ മറ്റാരും കെ. സുധാകരനെ മത്സരിക്കുന്നതിൽ പിൻതുണച്ചിട്ടില്ല. കണ്ണൂരിൽ ടി.ഒമോഹനൻ മത്സരിക്കണമെന്നാണ് ഡി.സി.സിയുടെ പൊതുവികാരം അതുകൊണ്ടുതന്നെ പാർട്ടിക്കുള്ളിൽ ടി.മോഹനന് പിൻതുണയേറുകയാണ്.