കുംഭമേളയിലെ നക്ഷത്ര കണ്ണുകാരി , സമാധി വിവാദത്തിനിടെ സോഷ്യല്‍ മീഡിയ പൊക്കിയ 'ചുള്ളൻ കളക്‌ടർ, ബണ്‍ മസ്‌കയും  ഹസ്‌കി ഡാൻസും ; 2025 ൽ   സോഷ്യല്‍ മീഡിയ 'തൂക്കിയ  ട്രെൻഡുകൾ 
 

2025 വർഷം സോഷ്യൽ മീഡിയയുടെ ലോകത്ത് വലിയ മാറ്റങ്ങളുടെയും പുതിയ ട്രെൻഡുകളുടെയും വർഷമായിരുന്നു. ഇൻസ്റ്റാഗ്രാം, യൂട്യൂബ് ഷോർട്സ്, ഫേസ്ബുക്ക് റീലുകൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ യുവതലമുറയുടെ ചിന്തകളെയും സംസാരശൈലിയെയും ജീവിതശൈലിയെയും വരെ സ്വാധീനിച്ചു.

 

സമാധി വിവാദത്തിനിടെ സോഷ്യല്‍ മീഡിയ പൊക്കിയ 'ചുള്ളൻ കളക്‌ടർക്കും ആരാധകരേറെ .കേരളം ഒന്നടങ്കം ചർച്ച ചെയ്‌ത നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വിഷയം. പക്ഷേ സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയത് സ്ഥലത്തെത്തിയ സബ്‌ കളക്‌ടറില്‍. തിരുവനന്തപുരം സബ്‌ കളക്‌ടറായ ആൽഫ്രഡ് ഒവി ഔദ്യോഗിക ജോലിയുടെ ഭാഗമായാണ് സംഭവ സ്ഥലത്തെത്തിയത്. കേസിന്‍റെ നടപടികള്‍ പക്വതയോടെ കളക്‌ടർ കൈകാര്യം ചെയ്‌തു. 

2025 വർഷം സോഷ്യൽ മീഡിയയുടെ ലോകത്ത് വലിയ മാറ്റങ്ങളുടെയും പുതിയ ട്രെൻഡുകളുടെയും വർഷമായിരുന്നു. ഇൻസ്റ്റാഗ്രാം, യൂട്യൂബ് ഷോർട്സ്, ഫേസ്ബുക്ക് റീലുകൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ യുവതലമുറയുടെ ചിന്തകളെയും സംസാരശൈലിയെയും ജീവിതശൈലിയെയും വരെ സ്വാധീനിച്ചു.

2025-ൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ചെറുതും തമാശ നിറഞ്ഞതുമായ വൈറൽ ഡയലോഗുകളാണ്. കണ്‍വിൻസിങ് സ്റ്റാറും കുംഭമേളയിലെത്തിയ മൊണാലിസയും ചിറാപൂഞ്ചീ മഴയും ഷുക്കുമണിയും, ലബൂബുവും ഹസ്കി ഡാൻസും മസ്‌കാ ബണ്ണും, ഡാം ഉൻ ഗിറും ജെമിനി എഫക്‌ടും അടക്കം 2025ല്‍ സോഷ്യല്‍ മീഡിയ അടക്കി വാണത് പലവിധത്തിലാണ് . ഇത്തരത്തില്‍ 2025ല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ചില വ്യക്തികളും പാട്ടുകളും ഡയലോഗുകളും പരിചയപ്പെടാം .

കുംഭമേളയില്‍ രുദ്രാക്ഷം വില്‍ക്കാനെത്തിയ ഒരു സാധാരണ പെണ്‍കുട്ടി, മൊണാലിസ ഭോസ്‌ലേ. കണ്ണടച്ച് തുറക്കുന്നതിന് മുന്നേ മൊണാലിസ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ലക്ഷക്കണക്കിനാളുകളാണ് മൊണാലിസയെ ഇന്‍റർനെറ്റില്‍ തെരഞ്ഞെത്. 

ക്രിസ്റ്റ്യൻ ബ്രദേഴ്‌സ് എന്ന സിനിമയിലെ സുരേഷ്‌ കൃഷ്‌ണയുടെ കഥാപാത്രത്തിനാണ് പോയ വർഷം സോഷ്യല്‍ മീഡിയ കണ്‍വിൻസിങ് സ്റ്റാർ പട്ടം നല്‍കിയത്. 2011ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ജോർജ് കുട്ടി വൈറലാകാൻ വർഷങ്ങള്‍ എടുത്തു. 'നീ പൊലീസിനോട് പറ ക്രിസ്റ്റി, ഞാൻ വക്കീലുമായി വരാം' എന്ന ഡയലോഗാണ് ജോർജ് കുട്ടിയെ കണ്‍വിൻസിങ് സ്റ്റാർ ആക്കിയത്

സുഹൈല്‍ കോയയുടെ മനോഹരമായ വരികള്‍ നിഹാല്‍ സാദിഖ്, ഹനാൻ ഷാ എന്നിവരുടെ ശബ്‌ദത്തിലെത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ ഓളം ഒന്ന് വേറെ തന്നെയായിരുന്നു

സമാധി വിവാദത്തിനിടെ സോഷ്യല്‍ മീഡിയ പൊക്കിയ 'ചുള്ളൻ കളക്‌ടർക്കും ആരാധകരേറെ .കേരളം ഒന്നടങ്കം ചർച്ച ചെയ്‌ത നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വിഷയം. പക്ഷേ സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയത് സ്ഥലത്തെത്തിയ സബ്‌ കളക്‌ടറില്‍. തിരുവനന്തപുരം സബ്‌ കളക്‌ടറായ ആൽഫ്രഡ് ഒവി ഔദ്യോഗിക ജോലിയുടെ ഭാഗമായാണ് സംഭവ സ്ഥലത്തെത്തിയത്. കേസിന്‍റെ നടപടികള്‍ പക്വതയോടെ കളക്‌ടർ കൈകാര്യം ചെയ്‌തു. 

കുട്ടികളെ ഇളക്കി മറിച്ച ട്രെൻഡിങ് വീഡിയോ ആണ് വാട്ടർ ഗ്ലാസ് മാജിക്. മഞ്ഞപ്പൊടി ട്രെൻഡ്, വാട്ടർ കളർ ട്രെൻഡ് എന്നൊക്കെയാണ് ഇത് അറിയപ്പെട്ടത്. ഒരു ചില്ല് ഗ്ലാസില്‍ വെള്ളമെടുത്ത് അതിന് താഴെ മൊബൈല്‍ ടോർച്ച് ഓണ്‍ ചെയ്‌ത് വച്ച്, ഗ്ലാസിലെ വെള്ളത്തിലേക്ക് മഞ്ഞള്‍പൊടി തൂവുന്നതാണ് സംഭവം. അപ്പോള്‍ വരുന്ന ലൈറ്റിങ് മാജിക്കാണ് കയ്യടി നേടിയത്.

സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച ഒരു മലേഷ്യൻ ഗാനമായിരുന്നു അനത പാട് ചയേ. അർഥം അറിഞ്ഞല്ലെങ്കിലും ഈ പാട്ട് ഭൂരിഭാഗം പേരും മൂളിയിട്ടുണ്ട്. യൂട്യൂബില്‍ അടക്കം പലരും ഈ പാട്ട് തെരഞ്ഞു. 10 വർഷങ്ങള്‍ക്ക് മുമ്പ് അപ്‌ലോഡ് ചെയ്‌ത പാട്ടാണ് 2025ല്‍ വൈറലായത്. നികേൻ സലിൻഡ്രി എന്നാണ് ഗായികയുടെ പേര്. 

ഇടക്കാലത്ത് ട്രെൻഡിങ് ആയിരുന്നു ജെമിനി നാനോ ചിത്രങ്ങള്‍. ജെമിനിയിലേക്ക് നല്‍കുന്ന പ്രോംപ്‌റ്റിന് അനുസരിച്ച് ലഭിക്കുന്ന ചിത്രങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. റെട്രോ സാരി ഫോട്ടോ, ഹഗ് മൈ യങ്ങർ സെല്‍ഫ് എന്നിവയായിരുന്നു ഏറ്റവും കൂടുതല്‍ വൈറലായ ജെമിനി ചിത്രങ്ങള്‍.

 

ഷുട്ടുമണി, ഷുക്കുമണി എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ കൊണ്ട് ആരാധകവലയം സൃഷ്‌ടിച്ച റീല്‍. പൂച്ചയെ കൊഞ്ചിക്കുന്നൊരു വീഡിയോയായാണ് ഇറങ്ങിയത്. എന്നാല്‍ പിന്നീട് ഇത് പങ്കാളികള്‍ക്കും സുഹൃത്തുക്കള്‍ക്കും കുട്ടികല്‍ക്കും ഒപ്പം പലരും റീല്‍ ചെയ്‌തു. ക്യാപ്‌ കട്ട് ആപ്പില്‍ എഡിറ്റ് ചെയ്‌ത ശബ്‌ദമാണ് ഈ വീഡിയോയുടെ ഹൈലറ്റ്.

അടുത്തിടെ ഇൻസ്റ്റഗ്രാം തൂക്കിയ ഐറ്റമായിരുന്നു ഹസ്‌കി നായയുടെ ഡാൻസിങ് വീഡിയോ. എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്‌ത ഹസ്‌കിയുടെ ഡാൻസ് ദിവസങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മില്‍മ ഉള്‍പ്പെടെ പല ബ്രാൻഡുകളും ഈ ട്രെൻഡ് ഏറ്റെടുത്തു 

പഴയൊരു കല്ല്യാണപ്പാട്ട്. കാലങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളക്കം നിരവധി പേരാണ് ഈ പാട്ടിന് ചുവട് വച്ച് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് ചൂടിനിടെ കണ്ണൂർ ആന്തൂർ നഗരസഭയിലെ വനിതാ സ്ഥാനാർഥികള്‍ എല്ലാവരും ചേർന്ന് ഈ പാട്ടിന് ചുവടുവച്ചതോടെ പാട്ട് ഒന്നുകൂടി ഹിറ്റായി 

ആവി പാറുന്ന സ്‌ട്രോങ് ചായയ്‌ക്കൊപ്പം നല്ല വെണ്ണ പുരട്ടിയ സോഫ്‌റ്റ് ബണ്‍. കേരളത്തില്‍ വളരെ പെട്ടെന്നാണ് ബണ്‍ മസ്‌ക ട്രെൻഡിങ് ആയത്.പാനിലേക്ക് എണ്ണ ഒഴിച്ച് മുളക് പൊടി, മഞ്ഞള്‍പൊടി എന്നിവ ചേർത്ത് ഇളക്കി, പിന്നീട് ഫ്ലെയിം ഓണ്‍ ചെയ്യുന്ന മീൻ ഫ്രൈ റെസിപ്പിയും വൈറലായിരുന്നു.

വന്ന മയില്‍ ഏറും... എൻ തങ്കവടിവേലോ... മനോഹരമായ ഈ ഭക്തിഗാനം നിമിഷ നേരം കൊണ്ടാണ് വൈറലായത്. പലരും പല രീതിയില്‍ ഈ പാട്ടിന് ചുവടുവച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.യൂട്യൂബിൽ 5 മില്ല്യണിലധികം കാഴ്ചക്കാരുണ്ട് ഗാനത്തിന്.

സോഷ്യല്‍ മീഡിയ വൈറല്‍ താരം നാഗസൈരന്ധ്രിയുടെ അടുത്ത കാലത്ത് ഹിറ്റായ ഒരൈറ്റമാണ് ബാബു സ്വാമി. ഒരു വേദിയില്‍ നാഗ ബാബു സ്വാമിയെ കുറിച്ച് സംസാരിക്കുന്നതാണ് ഒറിജിനല്‍ വീഡിയോ. എന്നാല്‍ പലരും ഇതെടുത്ത് റീ ക്രിയേറ്റ് ചെയ്‌തു. 

ദൂയ് റുപയാൻ എന്ന നേപ്പാളി കോമഡി ആക്ഷൻ ചിത്രത്തിലെ ഗാനമാണ് കുട്ടുമ കുട്ടു സൂപ്പറിദാന എന്നത്. 2017ല്‍ ഇറങ്ങിയ ചിത്രത്തിലെ ഈ പാട്ട് അടുത്തിടെയാണ് വൈറലായത്. അശോക് ദർജി എന്ന കൊച്ചുമിടുക്കൻ മുമ്പ് പാടിയ ഈ പാട്ടാണ് വൈറലായത്.