ഇറാന്‍ യുദ്ധം കനക്കവെ ചൈന വീണ്ടും ഉത്തരകൊറിയയുമായി കൈകോര്‍ക്കുന്നു, കിം ജോങ് ഉന്നുമായി സൈനിക ശക്തി വിപുലമാക്കും, അമേരിക്ക ഇസ്രായേല്‍ സഖ്യത്തിന് മുന്നറിയിപ്പ്
ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള ബന്ധം വീണ്ടും ഊഷ്മളമാക്കി ചൈന. 2022-ലെ യുക്രെയ്ന്‍ യുദ്ധത്തിനു ശേഷം റഷ്യയുമായി അടുപ്പം കൂട്ടിയ ഉത്തരകൊറിയയെ വീണ്ടും തങ്ങളുടെ സ്വാധീന മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ബെയ്ജിങ് ശ്രമിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിം ജോങ് ഉനുമായി വീണ്ടും ചര്‍ച്ച നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍, ചൈന ഉത്തരകൊറിയയുമായുള്ള ബന്ധം പുതുക്കുന്നത് ശ്രദ്ധേയമാണ്.
ബെയ്ജിങ്: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള ബന്ധം വീണ്ടും ഊഷ്മളമാക്കി ചൈന. 2022-ലെ യുക്രെയ്ന്‍ യുദ്ധത്തിനു ശേഷം റഷ്യയുമായി അടുപ്പം കൂട്ടിയ ഉത്തരകൊറിയയെ വീണ്ടും തങ്ങളുടെ സ്വാധീന മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ബെയ്ജിങ് ശ്രമിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ കിം ജോങ് ഉന്‍ സൈനിക പരേഡിനായി ബെയ്ജിങ്ങിലെത്തിയിരുന്നു. സീനിയര്‍ സാമ്പത്തിക വിദഗ്ധരേയും കൊണ്ടുവന്ന് വ്യാപാരവും നിക്ഷേപവും അദ്ദേഹം ചര്‍ച്ച ചെയ്തു. അഞ്ച് ആഴ്ചകള്‍ക്കു ശേഷം ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് പ്യോങ്യാങ്ങിലെത്തി. ഇരു രാജ്യങ്ങളും 'പുതിയ അധ്യായം എഴുതുകയാണ്' എന്ന് ചൈനീസ് അംബാസഡര്‍ പ്രഖ്യാപിച്ചു.
2023-ല്‍ ചൈനയില്‍ നിന്നുള്ള കയറ്റുമതി 2.3 ബില്യണ്‍ ഡോളറായി ആറു വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയിരുന്നു. യുഎന്‍ ഉപരോധങ്ങള്‍ ഉണ്ടായിട്ടും വ്യാപാരം വര്‍ധിച്ചു. ഉത്തരകൊറിയ റഷ്യയ്ക്ക് സൈനിക സഹായം നല്‍കി ഇന്ധനവും ഭക്ഷണവും കൈമാറുന്നതിനിടെയാണ് ചൈനയുമായുള്ള ബന്ധം ശക്തമാകുന്നത്.
അതിര്‍ത്തിയില്‍ 1,350 കിലോമീറ്റര്‍ നീളത്തില്‍ പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നുണ്ട് റോഡുകള്‍, തുറമുഖ സൗകര്യങ്ങള്‍, ന്യൂ യാലു റിവര്‍ ബ്രിഡ്ജ് നിര്‍മാണം നടക്കുന്നു. ആറു വര്‍ഷത്തിനു ശേഷം ബെയ്ജിങ്-ദാന്‍ഡോങ്-പ്യോങ്യാങ് യാത്രാ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുകയും ചെയ്തു.
ചൈന ഉത്തരകൊറിയയില്‍ നിന്ന് വിഗുകള്‍, ഐലാഷുകള്‍ തുടങ്ങിയ ഹെയര്‍ പ്രൊഡക്ടുകളും, മോളിബ്ഡിനം, ടങ്സ്റ്റന്‍ ധാതുക്കളും ഇറക്കുമതി ചെയ്യുന്നു. 2025ല്‍ റെക്കോര്‍ഡ് തുകയാണ് ഇതിനായി ചെലവഴിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിം ജോങ് ഉനുമായി വീണ്ടും ചര്‍ച്ച നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍, ചൈന ഉത്തരകൊറിയയുമായുള്ള ബന്ധം പുതുക്കുന്നത് ശ്രദ്ധേയമാണ്.
ഇരു രാജ്യങ്ങളും സോഷ്യലിസ്റ്റ് സഹകരണം ഊട്ടിയുറപ്പിക്കുമ്പോള്‍, കിം ജോങ് ഉന്‍ ചൈനയുടെ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായി വഴങ്ങുമോ എന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നു.