മുഖ്യമന്ത്രിയിൽ നിന്നും പുരസ്ക്കാരം വാങ്ങിയ മാതൃകാ പച്ചക്കറി കൃഷിക്കാരൻ, ഏലിയാസിൻ്റെ ആത്മഹത്യയിൽ നടുങ്ങി കണ്ണൂർ ചെറുപുഴ ഗ്രാമം
മണ്ണിനോട് പൊരുതി ജീവിക്കുന്ന ചെറുപുഴയിൽ മാതൃകാ കർഷകൻ ജീവനൊടുക്കിയത് നാടിനെയും നാട്ടുകാരെയും നടുക്കി' മണ്ണിൽ പൊന്നു വിളയിച്ചു ജീവിക്കുന്ന ജനതയുടെ പ്രചോദനവും
ചെറുപുഴ : മണ്ണിനോട് പൊരുതി ജീവിക്കുന്ന ചെറുപുഴയിൽ മാതൃകാ കർഷകൻ ജീവനൊടുക്കിയത് നാടിനെയും നാട്ടുകാരെയും നടുക്കി' മണ്ണിൽ പൊന്നു വിളയിച്ചു ജീവിക്കുന്ന ജനതയുടെ പ്രചോദനവും ആവേശവുമായിരുന്നു മാതൃകാ കർഷകനായഏലിയാസ് അമ്പാട്ട് 2016-17 വർഷത്തിൽ കണ്ണൂർ ജില്ലയിലെ മികച്ച രണ്ടാമത്തെ പച്ചക്കറി കൃഷിക്കാരനുള്ള പുരസ്കാരം അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നാണ് ഏറ്റുവാങ്ങിയത്.
ചെറുപുഴഇടവരമ്പ് സ്വദേശിയായ കര്‍ഷകനായ . ഏലിയാസ് അമ്പാട്ടാണ് (62) കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. പതിറ്റാണ്ടുകളായി പച്ചക്കറി കൃഷി നടത്തിവരികയായിരുന്ന ഏലിയാസ് അടുത്തിടെ കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു. നാല് ദിവസം മുന്‍പാണ് കൃഷിത്തോട്ടത്തില്‍ കീടനാശിനി കുടിച്ച് തളര്‍ന്നുവീണ നിലയില്‍ ഏലിയാസിനെ കണ്ടെത്തിയത്.
ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ദിവസങ്ങളോളം ചികിത്സ തുടര്‍ന്നെങ്കിലും ഏലിയാസിന്റെ ജീവന്‍ രക്ഷിക്കാനായില്ല.മുഖ്യമന്ത്രിയില്‍ നിന്നും മികച്ച പച്ചക്കറി കര്‍ഷകനുള്ള പുരസ്‌കാരമടക്കം സ്വന്തമാക്കിയ വ്യക്തിയാണ് ഏലിയാസ്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിവരികയായിരുന്നു ഏലിയാസ്. വിവിധയിനം പച്ചക്കറികളാണ് ഇദ്ദേഹം കൃഷി ചെയ്തിരുന്നത്.
എന്നാല്‍ അടുത്തിടെ വിളവെടുപ്പ് മോശമായതിനെ തുടര്‍ന്ന് കൃഷി തുടരാന്‍ ഏലിയാസ് ബുദ്ധിമുട്ടി. എങ്കിലും ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും വായ്പ സ്വീകരിച്ച് മുന്നോട്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍ സബ്‌സിഡി കൂടി ലഭിക്കാന്‍ വൈകിയതോടെ അദ്ദേഹം കടുത്ത സമ്മര്‍ദത്തിലായി. സര്‍ക്കാറിന്റെ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പോലും ലഭിച്ചിരുന്നില്ലെന്നും അടുത്ത ബന്ധുക്കള്‍ ആരോപിച്ചു.
ആത്മഹത്യയ്ക്ക് ശ്രമിച്ച ഏലിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സബ്‌സിഡി അനുവദിക്കാനുള്ള തീരുമാനമുണ്ടായതെന്നും ആ 114000 രൂപ നേരത്തെ അനുവദിച്ചിരുന്നെങ്കില്‍ ഏലിയാസ് ആത്മഹത്യ ചെയ്യില്ലായിരുന്നു വെന്നും ബന്ധുക്കള്‍ പറഞ്ഞു.നാടിനും സമൂഹത്തിനും മാതൃകയാകുന്ന രീതിയില്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു ഏലിയാ സെന്നാണ് നാട്ടുകാർ പറയുന്നത്. വിവിധ ബാങ്കുകളിൽ നിന്നുമെടുത്ത എടലോണിന്റെ തിരിച്ചടവുകള്‍ കൃത്യമായി ചെയ്യാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിലായിരുന്നു അദ്ദേഹമെന്നും ഇവര്‍ പറയുന്നു. ഏലിയാസിൻ്റെ മരണം മലയോര പ്രദേശമായ ചെറുപുഴ ഗ്രാമത്തെ നടുക്കിയിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ രണ്ടാം പിണറായി സർക്കാരിൻ്റെ കർഷക ക്ഷേമ പ്രവർത്തനങ്ങളെന്തെന്ന ചോദ്യവും കണ്ണൂരിലെ കർഷക മരണം തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രതിപക്ഷം ഉയർത്തിയേക്കും