പ്രളയ കാലത്തെ ചാരിറ്റി നന്മമരം ; പ്രവാസി മലയാളി വെൺപാല വിജയന്റെ തനിസ്വരൂപം പുറത്ത്

പ്രളയ കാലത്ത് ചാരിറ്റി നന്മമരം എന്ന് അറിയപ്പെടുന്ന പ്രവാസി മലയാളിയും വിജയ കൺവെൻഷൻ സെന്റർ ഉടമയുമായ കെ. പി വിജയൻ കാണിച്ച നെറികേടിന്റെ നേർദൃശ്യം പുറത്ത്.  

 

അഭിലാഷ് വെട്ടിക്കാടന്റെ  പിതാവിനെ വരെ അസഭ്യം വിളിക്കുന്ന സാഹചര്യം ഉണ്ടായി. വികലാംഗനായ അഭിലാഷ് വെട്ടിക്കാടന് വികലാംഗ പെൻഷൻ എന്ന തരത്തിൽ നൽകിയ പണം തിരികെ ചോദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. 

 തിരുവല്ല : പ്രളയ കാലത്ത് ചാരിറ്റി നന്മമരം എന്ന് അറിയപ്പെടുന്ന പ്രവാസി മലയാളിയും വിജയ കൺവെൻഷൻ സെന്റർ ഉടമയുമായ കെ. പി വിജയൻ കാണിച്ച നെറികേടിന്റെ നേർദൃശ്യം പുറത്ത്. വെൺപാല വിജയൻ്റെ വീടിന് മുന്നിലെ പാലത്തിന്റെ വശങ്ങളിൽ പശുക്കളെയും നായ്ക്കളെയും കെട്ടിയതിനും അദ്ദേഹത്തിന്റെ പേരിൽ പണിത ബസ് സ്റ്റോപ്പിൽ പശുക്കളുടെ ഉടമയായ ഒരു ചെറുപ്പക്കാരൻ കിടന്നതിനും മോശമായ ഭാഷയിൽ വെൺപാല വിജയൻ പ്രതികരിച്ചു. തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം. 

ഇതിന് പിന്നാലെ രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി സ്ഥലത്ത് എത്തിയ കുറ്റൂർ ഗ്രാമപഞ്ചായത്ത് അംഗം അഭിലാഷ് വെട്ടിക്കാടൻ പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് അഭിലാഷ് വെട്ടിക്കാടനോടും മോശമായ ഭാഷയിൽ വെൺപാല വിജയൻ പ്രതികരിച്ചു. അഭിലാഷ് വെട്ടിക്കാടന്റെ  പിതാവിനെ വരെ അസഭ്യം വിളിക്കുന്ന സാഹചര്യം ഉണ്ടായി. വികലാംഗനായ അഭിലാഷ് വെട്ടിക്കാടന് വികലാംഗ പെൻഷൻ എന്ന തരത്തിൽ നൽകിയ പണം തിരികെ ചോദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. 

സംഭവം സംബന്ധിച്ച് അഭിലാഷ് വെട്ടിക്കാടൻ തിരുവല്ല പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വെൺപാല ആസ്ഥാനമായി രണ്ടു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന വെൺപാല കെ പി വിജയൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിലുള്ള സംഘടനയുടെ ചെയർമാൻ കൂടിയാണ് വെൺപാല വിജയൻ. സംഭവം സംബന്ധിച്ച് പ്രതികരിക്കുവാൻ കെ പി വിജയൻ തയ്യാറായില്ല.