കൂവോടെ ഉഷയ്ക്കും മക്കൾക്കും കൈത്താങ്ങായി  'ചങ്ങാതിക്കൂട്ടം 96': ശ്രദ്ധേയമായി കമ്പിൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

കണ്ണൂർ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ 1995-96 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'ചങ്ങാതിക്കൂട്ടം 96' വേറിട്ട ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയാകുന്നു. 2022 അവസാനത്തോടെ വയോജനകേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തുകൊണ്ട് തുടക്കമിട്ട കൂട്ടായ്മ, തളിപ്പറമ്പ് കൂവോടെ അതിദയനീയ സാഹചര്യത്തിൽ കഴിയുന്ന ഉഷയുടെയും മക്കളുടെയും പൂർണ്ണ സംരക്ഷണവും സഹായവും നേരത്തെതന്നെ ഏറ്റെടുത്തിരുന്നു.
അതിനുശേഷമാണ് തളിപ്പറമ്പ നഗരസഭാ ഇവരെ ഏറ്റെടുക്കാൻ തയ്യാറായത്.

 

കണ്ണൂർ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ 1995-96 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'ചങ്ങാതിക്കൂട്ടം 96' വേറിട്ട ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയാകുന്നു. 2022 അവസാനത്തോടെ വയോജനകേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തുകൊണ്ട് തുടക്കമിട്ട കൂട്ടായ്മ, തളിപ്പറമ്പ് കൂവോടെ അതിദയനീയ സാഹചര്യത്തിൽ കഴിയുന്ന ഉഷയുടെയും മക്കളുടെയും പൂർണ്ണ സംരക്ഷണവും സഹായവും നേരത്തെതന്നെ ഏറ്റെടുത്തിരുന്നു.
അതിനുശേഷമാണ് തളിപ്പറമ്പ നഗരസഭാ ഇവരെ ഏറ്റെടുക്കാൻ തയ്യാറായത്.

വാർത്തകൾ വരുന്നതിനും അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നതിനും മുൻപ് തന്നെ ഇവർക്ക് ആവശ്യമായ മുഴുവൻ സഹായങ്ങളും അടിസ്ഥാന സൗകര്യങ്ങളും എത്തിച്ചുനൽകിയത് ചങ്ങാതിക്കൂട്ടത്തിന്റെ പ്രവർത്തകരായിരുന്നു. ഇവർക്കൊപ്പം  ധർമ്മശാലയിൽ ഉള്ള സ്നേഹതീരം ബഡ്‌സ് സ്കൂളിലെ അധ്യാപകരും ഈ കുടുംബത്തെ സഹായിക്കാൻ കൂടെ ഉണ്ടായിരുന്നു.സ്കൂളിലെ മറ്റൊരു പരിപാടിക്കായി പോയപ്പോഴാണ്   വിശാഖ് എന്ന കുട്ടിയെ കുറിച്ച് ടീച്ചർ കൂട്ടായ്മയോട്  പറയുന്നത്. ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിൻറെ കാര്യം ഏറ്റെടുക്കുവാൻ അവർ  ടീച്ചറെയും കൂട്ടി വിശാഖിന്റെ വീട്ടിലേക്ക് പോയിരുന്നു.എന്നാൽ ആരെയും അവർ വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. പുറത്ത് കാവലിനു വേണ്ടി കെട്ടിയ നായയെ അഴിച്ചുവിടാൻ ശ്രമിക്കുകയും അവരെ  ശകാരിക്കുകയും വീട്ടിൽ കയറാൻ വിടാതെ നിൽക്കുകയും ചെയ്തിരുന്നു. അതൊന്നു വകവെക്കാതെ അവർ  അവിടെത്തന്നെ മണിക്കൂറുകളോളം നിന്ന് അവരെ പറഞ്ഞു മനസ്സിലാക്കി അതിനുശേഷമാണ് വീടിനകത്ത് കയറിയത്.

വീടിനകത്ത് വിറക് ശേഖരിച്ച് വച്ചതിനാൽ അകം മുഴുവൻ ചിതൽ കൊണ്ട് നിറഞ്ഞിരുന്നു.  ഈ കൂട്ടായ്മയുടെ  സാന്നിധ്യത്തിൽ ആയിരുന്നു അതിനകത്തുള്ള വിറകുകൾ ഒക്കെ പുറത്ത് അകലെ മാറ്റിവച്ചത്.ആൻ ഈ കൂട്ടായ്മ തുടങ്ങിയതാണ് ഇവർക്ക് ഒരുക്കിയ കാവൽ. പിന്നീട് കുടുംബത്തിന്റെ സങ്കടാവസ്ഥ നേരിട്ടറിഞ്ഞ് ഭക്ഷണവും വസ്ത്രങ്ങളും വെളിച്ചവുമടക്കം എല്ലാ സഹായങ്ങളും നൽകി കൂടെനിന്നത് ഈ കൂട്ടായ്മയാണ്. എന്നാൽ, കുടുംബത്തെക്കുറിച്ച് പിന്നീട് വാർത്തകൾ വന്നപ്പോൾ 'ആരും തിരിഞ്ഞുനോക്കിയില്ല' എന്ന തരത്തിൽ പ്രചാരണമുണ്ടായതും, മാസങ്ങളോളം കൂടെനിന്ന് സഹായിച്ച തങ്ങളുടെ സാന്നിധ്യവും അധ്വാനവും പൂർണ്ണമായി വിസ്മരിക്കപ്പെട്ടതും കൂട്ടായ്മയ്ക്ക് ഏറെ വിഷമമുണ്ടാക്കിയിട്ടുണ്ട്. പ്രശസ്തി ആഗ്രഹിക്കാതെ ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളെ തീർത്തും തള്ളിക്കളഞ്ഞിരുന്നു.

നിലവിൽ വാർത്തകൾ വന്നതിന് പിന്നാലെ കുടുംബത്തിന്റെ ചികിത്സ, ഭക്ഷണം, വീട് നവീകരണം എന്നിവ പൂർണ്ണമായും ഏറ്റെടുക്കുമെന്ന് തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ പി.കെ. സുബൈർ അറിയിച്ചിട്ടുണ്ട്. വാർഡ് കൗൺസിലർ ധന്യ പ്രകാശ്, നഗരസഭാ കൗൺസിലർ ടി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും വീട് സന്ദർശിച്ച് മേൽനോട്ട സമിതിക്കും രൂപം നൽകി. നാട്ടുകാരുടെയും വിവിധ കൂട്ടായ്മകളുടെയും പിന്തുണ മുൻപും ലഭിച്ചിട്ടുണ്ടെന്ന് പ്രതികരിച്ച അധികൃതർ, മൂത്ത മകന് ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് ജോലി നൽകുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.

അതേസമയം സഹപാഠികൾക്കും അശരണരായ മറ്റു നിരവധി ആളുകൾക്കും വൈദ്യസഹായവും മരുന്നുകളും എത്തിക്കാൻ ചങ്ങാതിക്കൂട്ടം കൂട്ടായ്മയ്ക്കായിട്ടുണ്ട്. രണ്ട് കിഡ്നിയും തകരാറിലായി അന്തരിച്ച സഹപാഠിയുടെ ചികിത്സാച്ചെലവുകൾ ഏറ്റെടുത്തതും അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ബഡ്സ് സ്കൂളിൽ ഭക്ഷണ വിതരണം നടത്തുന്നതും കൂട്ടായ്മയുടെ സഹജീവി സ്നേഹത്തിന് തെളിവാണ്. പ്രശസ്തി ആഗ്രഹിക്കാതെ നാടൊട്ടുക്കും പ്രവാസികളുമായ ഒരു കൂട്ടം സഹപാഠികളുടെയും, അധ്യാപകരുടെയും സഹകരണത്തോടെയാണ് ചങ്ങാതിക്കൂട്ടം 96 ഈ ജീവകാരുണ്യ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നത്.