മൊബൈല്‍ ഫോണ്‍ ഇഎംഐയില്‍ വാങ്ങുന്നത് നഷ്ടമോ, ഇതാ നിങ്ങള്‍ അറിയേണ്ട കണക്കുകള്‍

ഇന്നത്തെ കാലത്ത് ഐഫോണ്‍ പോലുള്ള ആഡംബര ഫോണുകള്‍ പലരും ഇഎംഐയിലാണ് വാങ്ങുന്നത്. ഇന്ത്യയില്‍ 70% ഐഫോണുകളും ഇഎംഐ വഴിയാണ് വില്‍ക്കപ്പെടുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്.

 

ഒരു ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ 24 മാസ ഇഎംഐയില്‍ എടുക്കുമ്പോള്‍, പലിശയോടുകൂടി മൊത്തം തുക 1.15 ലക്ഷം വരെ ആകാം. ചില സാഹചര്യങ്ങളില്‍ പലിശ നിരക്ക് 18-24% വരെ ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് നോ-കോസ്റ്റ് അല്ലാത്ത ഇഎംഐകളില്‍.

ഇന്നത്തെ കാലത്ത് ഐഫോണ്‍ പോലുള്ള ആഡംബര ഫോണുകള്‍ പലരും ഇഎംഐയിലാണ് വാങ്ങുന്നത്. ഇന്ത്യയില്‍ 70% ഐഫോണുകളും ഇഎംഐ വഴിയാണ് വില്‍ക്കപ്പെടുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍, നോ കോസ്റ്റ് ഇഎംഐ എന്ന് പറഞ്ഞാല്‍ പലരും വിചാരിക്കുന്നത് പലിശ ഇല്ല എന്നാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ അത്ര ലളിതമല്ല കാര്യങ്ങള്‍.

ഒരു ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ 24 മാസ ഇഎംഐയില്‍ എടുക്കുമ്പോള്‍, പലിശയോടുകൂടി മൊത്തം തുക 1.15 ലക്ഷം വരെ ആകാം. ചില സാഹചര്യങ്ങളില്‍ പലിശ നിരക്ക് 18-24% വരെ ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് നോ കോസ്റ്റ് അല്ലാത്ത ഇഎംഐകളില്‍.

ഇഎംഐയ്ക്ക് പകരം 5,000 രൂപ ഒരു മ്യൂച്ചല്‍ ഫണ്ടില്‍ SIP ആയി ഇട്ടാല്‍, 12% റിട്ടേണ്‍ കിട്ടിയാല്‍ 2 വര്‍ഷത്തിനുള്ളില്‍ അത് വളര്‍ന്ന് 1.32-1.35 ലക്ഷം വരെ ആകാം. പക്ഷേ ഐഫോണ്‍ 2 വര്‍ഷം കഴിഞ്ഞാല്‍ അതിന്റെ വില 40,000-50,000 മാത്രമായി കുറയും.

മറ്റൊരു ഉദാഹരണം പറയുകയാണെങ്കില്‍ 1,34,900 വിലയുള്ള ഐഫോണ്‍ 12 മാസ നോ കോസ്റ്റ് ഇഎംഐയില്‍ എടുത്താല്‍ മാസം 11,242 അടയ്ക്കണം. ഇത് നിങ്ങളുടെ ആകെ മാസവരുമാനത്തിന്റെ 11% കവിയാതിരിക്കണം എന്നാണ് ഫിനാന്‍ഷ്യല്‍ വിദഗ്ധര്‍ പറയുന്നത്. അതായത്, കുറഞ്ഞത് 1 ലക്ഷം രൂപ മാസവരുമാനമുള്ളവര്‍ക്ക് മാത്രം ഉള്‍കൊള്ളുന്ന തുക.

പലരും സോഷ്യല്‍ മീഡിയയും ട്രെന്‍ഡും നോക്കി ഇഎംഐ എടുക്കുന്നു. പക്ഷേ അത് ട്രാപ്പ് ആകാം. ഐഫോണ്‍ ഒരു ടൂള്‍ ആണ്. കാഷ് ഇന്‍ അല്ലെങ്കില്‍ നല്ല റിട്ടേണ്‍ ഉള്ള ഇന്‍വെസ്റ്റ്‌മെന്റ് തിരഞ്ഞെടുക്കുന്നതാണ് മെച്ചം.